36 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ലോകകപ്പില്‍ തിരിച്ചെത്തിയ ലാറ്റിനമേരിക്കന്‍ ടീം പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് ഡാനിഷ് പട തോൽപിച്ചു.

സറന്‍സ്‌ക്: ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് സിയിലെ ഏറ്റവും ആവേശകരമായ പോരാട്ടത്തില്‍ ഡെന്‍മാര്‍ക്കിനു ജയം. ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഡെന്‍മാര്‍ക്ക് പെറുവിനെ തോല്‍പ്പിച്ചത്. മത്സരത്തിന്റെ 59-ാം മിനിറ്റില്‍ യൂസഫ് പോള്‍സന്‍ നേടിയ ഗോളിലാണ് ഡെന്‍മാര്‍ക്കിന്റെ വിജയം. ക്രിസ്റ്റിയന്‍ എറിക്സണ്‍ നല്‍കിയ പാസുമായി മുന്നേറി പെറു പ്രതിരോധത്തെയും ഗോളിയെയും സമര്‍ഥമായി മറികടന്നാണ് പോള്‍സന്‍ പന്ത് വലയിലെത്തിച്ചത്.

  പത്തു വർഷത്തെ പ്രണയം സഫലം: ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരായി

ആക്രമണാത്മക ഫുട്‌ബോള്‍ പുറത്തെടുത്ത പെറു മല്‍സരത്തില്‍ സമനിലയെങ്കിലും അര്‍ഹിച്ചിരുന്നു. എന്നാല്‍ ഡെന്‍മാര്‍ക്ക് ഗോളി കാസ്പര്‍ ഷ്‌മൈക്കലിന്റെ ഉജ്ജ്വല സേവുകള്‍ അവര്‍ക്കു ഗോള്‍ നിഷേധിക്കുകയായിരുന്നു. മല്‍സരത്തില്‍ ആറു സേവുകളാണ് ഷ്‌മൈക്കല്‍ നടത്തിയത്. ഈ ലോകകപ്പില്‍ ഒരു കളിയില്‍ ഇത്രയുമധികം സേവുകള്‍ ഒരു ഗോള്‍കീപ്പര്‍ നടത്തുന്നതും ഇതാദ്യമാണ്. പെനല്‍റ്റിയുടെ രൂപത്തില്‍ ഒന്നാംപകുതിയില്‍ പെറുവിന് ഗോള്‍ നേടാനുള്ള സുവര്‍ണാവസരം ലഭിച്ചിരുന്നു. എന്നാല്‍ ക്രിസ്റ്റ്യന്‍ ക്യുയേവയുടെ ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പുറത്തുപോവുകയായിരുന്നു.

  സ്വതന്ത്ര്യദിനാഘോഷം: ബെംഗളൂരുവിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പതാക ഉയർത്തി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'റോഡുകൾ നന്നാക്കുക': ബെംഗളൂരുവിൽ മലയാളി യുവതിയുടെ മരണത്തിനിടയാക്കിയ അപകടത്തിന് പിന്നാലെ പ്രതിഷേധം
[masterslider id="10"]

Related posts