അന്‍വര്‍ എംഎല്‍എയുടെ വിവാദ പാര്‍ക്കില്‍ ഉരുള്‍പൊട്ടല്‍

കോഴിക്കോട്: പി. വി അന്‍വര്‍ എംഎല്‍എയുടെ വിവാദ വാട്ടര്‍ തീം പാര്‍ക്കിന് പിന്നില്‍ ഉരുള്‍പൊട്ടല്‍. ഉരുള്‍പൊട്ടല്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ എംഎല്‍എ മറച്ചുവെച്ചതായും റിപ്പോര്‍ട്ടുണ്ട്.

പാര്‍ക്ക് സ്ഥിതിചെയ്യുന്ന കക്കാടംപൊയില്‍ പ്രകൃതിദുരന്ത സാധ്യതയില്ലെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോടിന്‍റെ കിഴക്കന്‍ മേഖലകളില്‍ സര്‍വ്വനാശം വിതച്ച കനത്ത മഴയില്‍ പാര്‍ക്കിന്‍റെ പിന്നിലുള്ള സ്ഥലത്ത് ഉരുള്‍പൊട്ടലുണ്ടാവുകയായിരുന്നു.

  പീഡന കേസ്; രഞ്ജിത്തിന് പിന്തുണയുമായി ജോയ് മാത്യു

പാര്‍ക്ക് സ്ഥിതിചെയ്യുന്ന കൂടരഞ്ഞി പഞ്ചായത്ത് സമിതി അന്‍വര്‍ എംഎല്‍എയ്ക്കെതിരെ നടപടിക്കൊരുങ്ങിയിരുന്നു. പാര്‍ക്ക് നിര്‍മ്മിക്കാനായി അന്‍വര്‍ നിയമലംഘനം നടത്തിയിട്ടില്ല എന്ന്‍ പഞ്ചായത്ത് സമിതി ആദ്യം നിലപാടെടുത്തിരുന്നുവെങ്കിലും പിന്നീട് അത് തിരുത്തുകയായിരുന്നു.

എന്നാല്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പാര്‍ക്കിനെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്ക് കളക്ടര്‍ വെള്ളപൂശുകയായിരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ കെട്ടിട നിര്‍മ്മാണ പ്ലാന്‍ സംബന്ധിച്ച ആരോപണം ഒഴികെ മറ്റെല്ലാ ആരോപണങ്ങളും കളക്ടറുടെ റിപ്പോര്‍ട്ട്‌ തള്ളി. വാട്ടര്‍ തീം പാര്‍ക്കിന് ജില്ലാ ഭരണകൂടമടക്കം അനുകൂലമായ റിപ്പോര്‍ട്ടുകള്‍ നല്‍കിയിടത്താണ് പ്രകൃതി ഇപ്പോള്‍ താണ്ഡവമാടിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ഉൾപ്പെടെയുള്ള ജില്ലകളിൽ ഇന്നും ശക്തമായ കാറ്റും മഴയും തുടരും; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശരണ്യയെ കാണാതായ സംഭവം: നിഗൂഢതയുടെ കൊടുമുടിയിൽ തടിയൻഡമോൾ ട്രക്കിങ്ങിന് താൽക്കാലിക തിരശ്ശീല
[masterslider id="10"]

Related posts

Click Here to Follow Us