പ്രഥമ ചാംപ്യന്‍മാരും ലാറ്റിനമേരിക്കയിലെ കരുത്തുറ്റ ടീമുമായ ഉറുഗ്വേ സൗദി അറേബ്യയെ എതിരില്ലാത്ത ഒരു ഗോളിന് മറികടക്കുകയായിരുന്നു. ഈ ജയത്തോടെ ഉറുഗ്വേ പ്രീക്വാര്‍ട്ടറിലേക്കു ടിക്കറ്റെടുത്തപ്പോള്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ സൗദി പുറത്തായി. നൂറാം അന്താരാഷ്ട്ര മത്സരം കളിക്കുന്ന ലൂയിസ് സുവാരസ് നേടിയ ഏക ഗോളിനാണ് യുറുഗ്വായ് സൗദിയെ തോൽപിച്ചത്. ഇരുപത്തിമൂന്നാം മിനിറ്റിലായിരുന്നു സുവാരസിന്റെ ഗോൾ. ഒരു കോർണറിൽ നിന്നാണ് ഗോൾ വന്നത്. നൂറാം അന്താരാഷ്ട്ര മത്സരം കളിക്കുന്ന സുവാരസിന്റെ അമ്പത്തിരണ്ടാം ഗോളാണിത്. ഇതോടെ മൂന്ന് ലോകകപ്പുകളിലും ഗോൾ നേടുന്ന ഏക യുറഗ്വായ്ൻ താരമായിരിക്കുകയാണ് സുവാരസ്. കാർലോസ് സാഞ്ചസിന്റെ ഒരു കോർണറിൽ…
Read MoreMonth: June 2018
കർണാടക മുൻ ചീഫ് സെക്രട്ടറി കൗശിക് മുഖർജിയുടെ വീട്ടിൽ വൻകവർച്ച.
ബെംഗളൂരു : കർണാടക മുൻ ചീഫ് സെക്രട്ടറി കൗശിക് മുഖർജിയുടെ വീട്ടിൽ വൻകവർച്ച. എച്ച്എസ്ആർ ലേ ഔട്ടിലെ വീട്ടിൽ നിന്ന് 25 ലക്ഷം രൂപയും ആഭരണങ്ങളുമാണ് കവർന്നത്. ഞായറാഴ്ച വൈകിട്ടാണ് വീടിന്റെ ജനൽ ഗ്ലാസ് തകർത്തു കവർച്ച നടത്തിയത്. ആറ് വജ്രാഭരണങ്ങൾ, വിലകൂടിയ വാച്ചുകൾ എന്നിവയും മോഷണം പോയിട്ടുണ്ട്. ഒരാഴ്ച മുൻപ് എച്ച്എസ്ആർ ലേ ഔട്ടിലെ റിട്ട. ഐപിഎസ് ഓഫിസർ എം.വി. മൂർത്തിയുടെ വീട്ടിലും സമാനരീതിയിൽ കവർച്ച നടന്നിരുന്നു.
Read Moreനോർക്കയുടെ പ്രവാസി തിരിച്ചറിയൽ കാർഡ് ക്യാമ്പ് നടത്തി.
ബെംഗളൂരു : കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള നോർക്ക റൂട്ട്സും കാരുണ്യ ബെംഗളൂരുവും ചേർന്നു പ്രവാസി തിരിച്ചറിയൽ കാർഡ് അപേക്ഷ ക്യാംപ് നടത്തി. നോർക്ക ബെംഗളൂരു ഓഫിസർ റീസ രഞ്ജിത്ത് മുഖ്യപ്രഭാഷണം നടത്തി. ഷിജിൽ, എസ്. വിശ്വനാഥൻ, കൃഷ്ണൻ നമ്പ്യാർ, ബീന ഗിരീഷ്, ഉഷ മനോജ്, രത്നാകരൻ നമ്പ്യാർ, മധുസൂദനൻ, പൊന്നമ്മദാസ് എന്നിവർ നേതൃത്വം നൽകി.
Read Moreനഗരത്തിൽ നിന്നുള്ള മലിനജലം ശുദ്ധീകരിച്ച് ഗ്രാമങ്ങളിലെ കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള പദ്ധതിക്ക് എതിരെ ഹർജി.
ബെംഗളൂരു : നഗരത്തിൽനിന്നുള്ള മലിനജലം ശുദ്ധീകരിച്ച് ഗ്രാമങ്ങളിൽ കാർഷിക ആവശ്യത്തിനു നൽകുന്ന പദ്ധതി നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ഹർജി. ഹർജി പരിഗണിച്ച ഹൈക്കോടതി ഇതു സംബന്ധിച്ചു കൂടുതൽ വിശദീകരണം നൽകാൻ കർണാടക മലിനീകരണ നിയന്ത്രണ ബോർഡിനും സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡിനും നിർദേശം നൽകി. ചിക്കബെല്ലാപുര സ്വദേശി ആർ. ആഞ്ജനേയ റെഡ്ഡിയാണ് ഹർജി നൽകിയത്. നഗരത്തിലെ മലിനജലം ശുദ്ധീകരിച്ചു ഗ്രാമങ്ങളിലെ തടാകങ്ങളിൽ സംഭരിച്ച് ഭൂഗർഭജലവിതാനം ഉയർത്തുന്ന പദ്ധതി ശാസ്ത്രീയമല്ലെന്നാണ് പ്രധാന ആരോപണം. രാസവസ്തുക്കൾ അടങ്ങിയ വെള്ളം കുടിവെള്ളക്ഷാമം രൂക്ഷമായ ഗ്രാമവാസികൾ ഉപയോഗിച്ചാൽ വരുന്ന ദോഷങ്ങൾ പരിഗണിച്ചിട്ടില്ലെന്നും ഹർജിയിലുണ്ട്.…
Read Moreസിആര്‍ 7 മാജിക്! മൊറോക്കോയെ തകര്‍ത്ത് പോര്‍ച്ചുഗല്‍
മോസ്കോ: ലോകകപ്പിന്‍റെ ഗ്രൂപ്പ് ബി മത്സരത്തില്‍ മൊറോക്കോയെ 1-0ന് തകര്‍ത്ത് പോര്‍ച്ചുഗല്‍ മിന്നും ജയം നേടി. നാലാം മിനിറ്റില്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ ഹെഡ്ഡറിലൂടെയാണ് പോര്‍ച്ചുഗല്‍ ഗോള്‍ നേടിയത്. ഇറാനുമായുള്ള മത്സരത്തില്‍ അപ്രതീക്ഷിത പരാജയമേറ്റ മൊറോക്കോയ്ക്കും സ്പെയിനുമായുള്ള കടുത്ത മത്സരത്തില്‍ സമനില നേടിയ പോര്‍ച്ചുഗലിനും ഇന്നത്തെ ജയം അനിവാര്യമായിരുന്നു. റൊണാള്‍ഡോയുടെ ഹാട്രിക് മികവില്‍ സ്പെയിനുമായുള്ള മത്സരത്തില്‍ പോര്‍ച്ചുഗല്‍ സമനില പിടിച്ചിരുന്നു. മികച്ചൊരു ഫിനിഷര്‍ ഇല്ലാതെപോയത് മാത്രമാണ് മൊറോക്കോയ്ക്ക് നേരിട്ട വെല്ലുവിളി. ഇറാനുമായി പരാജയപ്പെട്ട കളിയിലും മികച്ച നിലവാരം പുലര്‍ത്തിയ മൊറോക്കോ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.
Read More“15 ദിവസത്തിനകം കാർഷിക വായ്പ എഴുതിത്തള്ളുമെന്നു പറഞ്ഞിടത്ത് 18 ദിവസം പിന്നിട്ടിട്ടും നടപടിയുണ്ടായില്ലല്ലോ”സന്ദേശം ഷെയര്‍ ചെയ്ത പോലീസ് കോൺസ്റ്റബിളിനു സസ്പെൻഷൻ!
ഹുബ്ബള്ളി: കാർഷിക വായ്പ എഴുതിത്തള്ളൽ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കുമാരസ്വാമിയെ കുറ്റപ്പെടുത്തി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട കോൺസ്റ്റബിളിനു സസ്പെൻഷൻ. ഹുബ്ബള്ളി ടൗൺ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ അരുൺ ദൊള്ളിനയെയാണ് പൊലീസ് കമ്മിഷണർ എം.എൻ.നാഗരാജ് സസ്പെൻഡ് ചെയ്തത്. 15 ദിവസത്തിനകം കാർഷിക വായ്പ എഴുതിത്തള്ളുമെന്നു പറഞ്ഞിടത്ത് 18 ദിവസം പിന്നിട്ടിട്ടും നടപടിയുണ്ടായില്ലല്ലോ എന്നും താങ്കളുടെ (കുമാരസ്വാമിയുടെ) രാജി എന്നായിരിക്കുമെന്നും പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ചുള്ള പോസ്റ്റുകളാണ് കോൺസ്റ്റബിളിന്റെ ഫെയ്സ്ബുക്കിൽ ഏറെയെന്നു പരാതി ലഭിച്ചിട്ടുണ്ടെന്നും കമ്മിഷണർ പറഞ്ഞു.
Read Moreകാശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തുന്നത് സൈനിക നടപടികളെ ബാധിക്കില്ല: കരസേനാ മേധാവി
കാശ്മീര്‍: കശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തുന്നത് സൈനിക നടപടികളെ ബാധിക്കില്ലെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. സൈനിക നടപടികള്‍ സാധാരണ നടക്കുന്നതുപോലെ നടക്കുമെന്നും അതില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാകാറില്ലെന്നും റാവത്ത് അറിയിച്ചു. ജമ്മുകാശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ശിപാര്‍ശയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് ഒപ്പിട്ടു. മൂന്ന് വര്‍ഷത്തിന് ശേഷമാണ് കശ്മീരില്‍ വീണ്ടും ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തുന്നത്. സുരക്ഷ വിലയിരുത്താന്‍ ഗവര്‍ണര്‍ ഉച്ചയ്ക്ക് 2.30ന് യോഗം വിളിച്ചിട്ടുണ്ട്. പിഡിപി-ബിജെപി സഖ്യം പിരിഞ്ഞതിനെ തുടര്‍ന്നാണ് ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയത്. മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള…
Read Moreമുറിച്ചത് ശരിയായില്ല; ബാര്‍ബര്‍ എത്തിയത് കണ്ണൂരില്‍ നിന്ന്
കോഴിക്കോട്: ഉത്തരമേഖലാ എ.ഡി.ജി.പി. ആയിരിക്കുമ്പോൾ സുധേഷ് കുമാർ മുടിമുറിക്കാൻ ബാർബറെ കൊണ്ടുവന്നത് കണ്ണൂർ ജില്ലയിൽനിന്നാണെന്ന് റിപ്പോര്‍ട്ട്. പോലീസ് വാഹനങ്ങളിലായിരുന്നു ബാർബറെ കോഴിക്കോട്ടെയ്ക്ക് എത്തിച്ച് മുടിമുറിച്ചത്. അതിനുശേഷം അന്നുതന്നെ കണ്ണൂരിലേക്ക് കൊണ്ടുപോകുകയും ചെയ്തു. കോഴിക്കോട് മലാപ്പറമ്പിലെ എ.ഡി.ജി.പി.യുടെ ഔദ്യോഗിക വസതിയിലേക്കാണ് കണ്ണൂർ ഡിഫൻസ് സെക്യൂരിറ്റി കോറിൽ (ഡി.എസ്.സി.) നിന്ന് താത്കാലിക ജീവനക്കാരനായ ബാർബറെ കൊണ്ടുവന്നത്. കോഴിക്കോട് എ.ആർ.ക്യാമ്പിലുള്ള ബാർബർ ഷേവ് ചെയ്തപ്പോൾ മീശയിലെ നരച്ച രോമങ്ങൾ മുറിച്ചത് ശരിയായില്ലെന്നുപറഞ്ഞ് അയാളെചീത്തപറഞ്ഞ് തിരിച്ച് അയച്ചു അതിനുശേഷം അന്നത്തെ കണ്ണൂർ റേഞ്ച് ഐ.ജി.യെ ഫോണിൽ വിളിച്ച് ഡി.എസ്.സി.യിലെ ബാർബറെ…
Read Moreകർണാടക ഉയർത്തിയ ആശങ്കകൾക്കു പരിഹാരമുണ്ടായ ശേഷമേ കാവേരി ജല മാനേജ്മെന്റ് അതോറിറ്റിയിലേക്ക് പ്രതിനിധിയെ നിശ്ചയിക്കുകയുള്ളൂ…
ബെംഗളൂരു: കാവേരി ജല മാനേജ്മെന്റ് അതോറിറ്റി ( സിഡബ്ല്യുഎംഎ) രൂപീകരണം സംബന്ധിച്ച് കർണാടക ഉയർത്തിയ ആശങ്കകൾക്കു പരിഹാരമുണ്ടായ ശേഷമേ, ഈ പാനലിലേക്കുള്ള സംസ്ഥാന പ്രതിനിധികളുടെ പേരുവിവരങ്ങൾ കേന്ദ്ര സർക്കാരിന് അയയ്ക്കുകയുള്ളൂ എന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. പാർലമെന്റിൽ പാസാക്കിയ ശേഷം മാത്രമേ സിഡബ്ല്യുഎംഎ ഗസറ്റിൽ വിജ്ഞാപനം ചെയ്യുന്ന നീക്കവുമായി കേന്ദ്ര സർക്കാർ മുന്നോട്ടു പോകാവൂ എന്ന് കുമാരസ്വാമി കഴിഞ്ഞ ദിവസം ഡൽഹിയിൽ ആവശ്യപ്പെട്ടിരുന്നു. അതേ സമയം കാവേരി ജലംപങ്കിടൽ വിഷയത്തിൽ കുമാരസ്വാമി മനഃപൂർവം പ്രശ്നങ്ങളുണ്ടാക്കാനുള്ള വിത്തു വിതയ്ക്കുകയാണെന്നാണ് തമിഴ്നാട്ടിലെ രാഷ്ട്രീയ കക്ഷികൾ ഇതിനോടു പ്രതികരിച്ചത്.…
Read Moreകുടുംബവാഴ്ച പ്രവണതകൾ സാധാരണക്കാർക്കുനേരെ അവസരങ്ങളുടെ വാതിൽ കൊട്ടിയടയ്ക്കുന്നതിനു തുല്യമാണെന്ന് വരുണ്‍ ഗാന്ധി.
ബെംഗളൂരു : രാഷ്ട്രീയം ഉൾപ്പെടെയുള്ള മേഖലകളിൽ കുടുംബവാഴ്ച പ്രവണതകൾ വർധിക്കുന്നതു സാധാരണക്കാർക്കുനേരെ അവസരങ്ങളുടെ വാതിൽ കൊട്ടിയടയ്ക്കുന്നതിനു തുല്യമാണെന്ന് ബിജെപി എംപി വരുൺ ഗാന്ധി. ഫെഡറേഷൻ ഓഫ് കർണാടക ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച ‘ഇന്ത്യയുടെ ഭാവി പാത: അവസരങ്ങളും വെല്ലുവിളികളു’മെന്ന പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ കുടുംബത്തിൽ നിന്നല്ലെങ്കിൽ താനൊരിക്കലും ഈ മേഖലയിലേക്കു വരില്ലായിരുന്നെന്ന സത്യം അംഗീകരിക്കുന്നതായും വരുൺ പറഞ്ഞു. ഓരോ സംസ്ഥാനത്തും ജില്ലയിലും രാജ്യത്തും പ്രബലമായ ചില കുടുംബങ്ങളുണ്ടെന്ന വാസ്തവം നിർഭാഗ്യകരമാണ്. പിന്നെങ്ങനെയാണ് രാഷ്ട്രീയത്തിൽ കൂടുതൽ പേർക്ക് അവസരങ്ങൾ തുറന്നു…
Read More