പാര്‍ക്കിങ് സൗകര്യമില്ലെങ്കില്‍ കാര്‍ വാങ്ങണ്ട

ബംഗളൂരു: സ്വന്തം വീടിനോട് ചേര്‍ന്ന് പാര്‍ക്കിങ് സൗകര്യമില്ലാത്തവര്‍ക്ക് ഇനി കാര്‍ വാങ്ങാനാകില്ല. ഇങ്ങനൊരു നിര്‍ദേശം വരുന്നത് ദൂരെയൊന്നുമല്ല ബംഗളൂരുവിലാണ്.ഈ നിര്‍ദേശം സര്‍ക്കാര്‍ പരിഗണിച്ചുവരുകയാണെന്ന്‌ കര്‍ണാടക ഗാതാഗത മന്ത്രി ഡി.സി തമണ്ണ പറഞ്ഞു. ബംഗളൂരു നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിനായാണ് പുതിയ നിബന്ധന കൊണ്ടുവരാന്‍ ഒരുങ്ങുന്നത്‌. സ്വന്തമായി പാര്‍ക്കിങ് സ്ഥലം ഇല്ലാത്തവര്‍ റോഡരികില്‍ വാഹനം നിര്‍ത്തിയിടുന്നത് നഗരത്തിലെ ഗതാഗത കുരുക്ക് രൂക്ഷമാകാന്‍ കാരണമാകുന്നുണ്ട്. അതുകൊണ്ട് വാഹനം വില്‍ക്കുന്നതിന് മുമ്പ് വാങ്ങുന്നയാള്‍ക്ക്‌ പാര്‍ക്കിങ് സ്ഥലമുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ വാഹന വിതരണക്കാര്‍ക്ക്‌ നിര്‍ദേശം നല്‍കുമെന്നും തമണ്ണ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.…

Read More

ഡികെ ശിവകുമാര്‍ കടത്തിയ ഹവാല പണം എത്തിയത് കോണ്‍ഗ്രസിന്റെ ഹെഡ്ഓഫിസില്‍! ഗുരുതരമായ ആരോപണവുമായി ദേശീയ മാധ്യമം.

ബെംഗളൂരു : കര്‍ണാടകയിലെ ജല വിഭവ-മെഡിക്കല്‍ വിദ്യാഭ്യസ മന്ത്രിയും വിവാദ നായകനുമായ ഡി കെ ശിവകുമാരിനെതിരെ പുതിയതും ഞെട്ടിപ്പിക്കുന്നതുമായ ആരോപണവുമായി “ടൈംസ്‌ നൌ” ചാനല്‍.ശിവകുമാര്‍ ഹവാല നെറ്റ്‌വര്‍ക്ക് നടത്തുന്നതുമായി ബന്ധപ്പെട്ട് ശിവകുമാറിന് എതിരെ ആദായ നികുതി വകുപ്പ് നഗരത്തിലെ പ്രത്യേക കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.ഡല്‍ഹിയില്‍ ഒരു ഫ്ലാറ്റ് എടുത്തു കണക്കില്‍ പെടാത്ത പണം സൂക്ഷിച്ചു എന്നും ആരോപണമുണ്ട്. എന്നാല്‍ ഇതില്‍ ഏറ്റവും ഞെട്ടിപ്പിക്കുന്ന വാര്‍ത്ത‍ ,ശിവകുമാര്‍ തന്റെ ഹവാല പണത്തിലെ ഒരുഭാഗം ഡല്‍ഹിയിലെ എ ഐ സി സി ഓഫീസിലും എത്തിച്ചു എന്നുള്ളതാണ്,കോടതിയില്‍…

Read More

നിപാ വൈറസ്: ഉറവിടം കണ്ടെത്താന്‍ കേന്ദ്രസംഘം

തിരുവനന്തപുരം: സംസ്ഥാനത്ത് ഭീതി പടര്‍ത്തുകയും നിരവധി പേരുടെ ജീവന്‍ അപഹരിക്കുകയും ചെയ്ത നിപാ വൈറസിന്‍റെ ഉറവിടം കണ്ടെത്താന്‍ കേന്ദ്ര സംഘം കേരളത്തില്‍. കേന്ദ്ര മൃഗസംരക്ഷക വകുപ്പ് കമ്മീഷണറുടെ നേതൃത്വത്തില്‍ എത്തുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്. പന്തിരിക്കരയില്‍ നിപാ ആദ്യം റിപ്പോര്‍ട്ട് ചെയ്തയാളിലേക്ക് വൈറസ് എത്തിയതെങ്ങനെ എന്നതടക്കമുള്ള കാര്യങ്ങളാണ് വിദഗ്ധര്‍ അന്വേഷിക്കുന്നത്. ഇതിനായി വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായവും ഇവര്‍ തേടിയിട്ടുണ്ട്. രോഗം ആദ്യം കണ്ടെത്തിയ വ്യക്തി നടത്തിയ യാത്രകളുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാനായി സംഘം സൈബര്‍ സെല്ലിന്‍റെ സഹായവും തേടിയിട്ടുണ്ട്. നിപാ വൈറസ് ബാധ നിയന്ത്രണവിധേയമായതിനെ…

Read More

ക്രൊയേഷ്യ 3-0ന് അര്‍ജന്റീനയെ നാണംകെടുത്തി.കളത്തിലും പുറത്തും കാഴ്ചക്കാരായി രണ്ട് ദൈവങ്ങള്‍; ലയണല്‍ മെസ്സിയും ഡീഗോ മാറഡോണയും.

കിരീട ഫേവറിറ്റുകളായ അര്‍ജന്റീന ലോകകപ്പില്‍ നിന്നും പുറത്താവലിന്റെ വക്കില്‍. ലോകകപ്പ് ഫുട്‌ബോളിലെ നാണംകെട്ടൊരു ചരിത്രമാണ് മെസ്സിയും കൂട്ടരും നിസ്‌നിയിലെ നൊവ്‌ഗൊരാഡ് സ്റ്റേഡിയത്തില്‍ കുറിച്ചത്. ഗ്രൂപ്പ് ഡിയിലെ രണ്ടാം പോരാട്ടത്തില്‍ ക്രൊയേഷ്യയോട് മടക്കമില്ലാത്ത മൂന്ന് ഗോളിനാണ് മെസ്സിയുടെ ടീം ക്രൊയേഷ്യയോട് തോറ്റത് ലോകമെങ്ങുമുള്ള കോടിക്കണക്കിന് വരുന്ന ആരാധകരെയും നിരാശയുടെ പടുകുഴിയിലാക്കിയത്. ക്രൊയേഷ്യയുടെ മൂന്നു ഗോളുകളും രണ്ടാം പകുതിയിലായിരുന്നു. ആന്റെ റെബിച്ച് (53ാം മിനിറ്റ്്), ലൂക്കാ മോഡ്രിച്ച് (80), ഇവാന്‍ റാക്കിറ്റിച്ച് (90) എന്നിവരുടെ ഗോളുകളാണ് അര്‍ജന്റീനയുടെ കഥ കഴിച്ചത്. കളിയില്‍ കൂടുതല്‍ മികച്ചു നിന്ന ക്രൊയേഷ്യ അര്‍ഹിച്ച…

Read More

കിലോമീറ്ററിന് വെറും 2രൂപ;സിഎൻജി വരുമ്പോൾ പോക്കറ്റിനും ലാഭം.

ബെംഗളൂരു: സിഎൻജിയുടെ 500 ഊബർ കാറുകൾ നിരത്തിലിറങ്ങുന്നതോടെ നഗരയാത്രയിൽ സാമ്പത്തിക ലാഭത്തിനും സാദ്ധ്യത. നഗരത്തിൽ ഗെയിൽ ഒരു കിലോ സിഎൻജി ഗ്യാസിന് 51.27 രൂപയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.ഡീസൽ കാറുകൾക്കു കിലോമീറ്ററിന് നാലു രൂപ എട്ടു പൈസ ചെലവ് വരുമ്പോൾ സിഎൻജി ഉപയോഗിക്കുമ്പോൾ കിലോമീറ്ററിന് രണ്ടു രൂപ ഒരു പൈസ വരെ മാത്രമെ ചെലവു വരികയുള്ളൂ. കാറിൽ സിഎൻജി ഇന്ധനകിറ്റ് സ്ഥാപിക്കുന്നതിനു 30,000 മുതൽ 45,000 രൂപവരെ ചെലവ് വരുന്നുണ്ട്. നഗരത്തിൽ പൊതുമേഖല എണ്ണക്കമ്പനികളുടെ ഇന്ധന പമ്പുകളോടു ചേർന്ന് കൂടുതൽ സിഎൻജി റീഫില്ലിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനും…

Read More

നഗരം ഏതു നിമിഷവും ഇരുട്ടിലാകാം !

ബെംഗളൂരു :കുടിശിക തുക വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് നഗരത്തിലെ തെരുവുവിളക്ക് പരിപാലനത്തിനുള്ള കരാർ ജീവനക്കാർ സമരത്തിലേക്ക്. 30 കോടി രൂപയാണ് ബിബിഎംപി വിവിധ സോണുകളിലായി കരാറുകാർക്ക് നൽകാനുള്ളത്. വൈദ്യുതി വിതരണ ചുമതല ബെസ്കോമിനാണെങ്കിലും ലൈറ്റുകളുടെ പരിപാലനം സ്വകാര്യ ഏജൻസികൾക്കാണ്. 208 കോടിരൂപയാണ് ബിബിഎംപി വൈദ്യുതി നിരക്കായി പ്രതിവർഷം ബെസ്കോമിന് നൽകുന്നത്. ഉദ്യോഗസ്ഥരുടെ അലംഭാവമാണ് പണം ലഭിക്കുന്നതിന് തടസ്സമാകുന്നതെന്നാണ് കരാറുകാരുടെ വാദം. കരാറുകാരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്നലെ ബിബിഎംപി ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തി. കുടിശിക തുക നൽകിയില്ലെങ്കിൽ വരും ദിവസങ്ങളിൽ തെരുവുവിളക്കുകൾ അണച്ച് പ്രതിഷേധിക്കാനാണ്…

Read More

വായുമലിനീകരണത്തിന് ചെറിയ ആശ്വാസം; ഊബറിന്റെ 500 സിഎൻജി ടാക്സികൾ ഉടൻ നിരത്തിൽ..

ബെംഗളൂരു : വായുമലിനീകരണം കൊണ്ടു പൊറുതിമുട്ടുന്ന നഗരവാസികൾക്ക് ആശ്വാസമാകാൻ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡും (ഗെയിൽ) വെബ് ടാക്സി കമ്പനിയായ ഊബറും കൈകോർക്കുന്നു. കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സിഎൻജി) വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിക്ക് ഇരുസ്ഥാപനങ്ങളും ചേർന്ന് കരാർ ഒപ്പുവച്ചു. കെംപെഗൗഡ വിമാനത്താവളത്തിന് സമീപം സിഎൻജി പമ്പിങ് സ്റ്റേഷനു തുടക്കമായി. സിഎൻജി ഇന്ധനമാക്കി 500 കാറുകളാണ് ആദ്യഘട്ടത്തിൽ ഊബർ നിരത്തിലിറക്കുന്നത്. ഇതു സംബന്ധിച്ചുള്ള ധാരണാപത്രം ഗെയിൽ ചെയർമാൻ ബി.സി. ത്രിപാഠിയും ഊബർ ചീഫ് ബിസിനസ് ഓഫിസർ മധു കണ്ണനും ചേർന്ന് ഒപ്പുവച്ചു. കെംപഗൗഡ രാജ്യാന്തര…

Read More

തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി ഫ്രാൻസ് ലോകകപ്പ് പ്രീക്വാർട്ടറിൽ ഇടമുറപ്പിച്ചു. രണ്ടു കളികളിലും തോറ്റ പെറു പുറത്തായിക്കഴിഞ്ഞു.

തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി ഫ്രാൻസ് ലോകകപ്പ് പ്രീക്വാർട്ടറിൽ ഇടമുറപ്പിച്ചു. ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തിൽ പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മുൻ ചാമ്പ്യന്മാർ തോൽപിച്ചത്. 34ാം മിനിറ്റില്‍ യുവതാരം കിലിയന്‍ എംബാപ്പെയുടെ ഗോളാണ് ഫ്രാന്‍സിന് ജയമൊരുക്കിയത്. ഇതോടെ ഫ്രാന്‍സിനായി ലോകകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് എംബാപ്പെയ്ക്ക് സ്വന്തമായി. 19 വയസ്സും 183 ദിവസവുമാണ് എംബാപ്പെയുടെ പ്രായം. പരാജയപ്പെട്ടെങ്കിലും വീറുറ്റ പോരാട്ടം നടത്തിയാണ് പെറു കീഴടങ്ങിയത്. നിരവധി തവണ ഗോള്‍ നേടുന്നതിന് തൊട്ടരികിലെത്താന്‍ പെറുവിനായിരുന്നു. രണ്ടാംപകുതിയില്‍ പെറുവിന്റെ ആക്രമണാത്മക ഫുട്‌ബോളിനു മുന്നില്‍ ഫ്രാന്‍സ്…

Read More

ഓസ്‌ട്രേലിയ-ഡെന്‍മാര്‍ക്ക് ഒപ്പത്തിനൊപ്പം (1-1), നാല് പോയിന്റുുമായി ഡെന്‍മാര്‍ക്ക് പ്രീക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കുകയും ചെയ്തു.

സമാറ: വിജയം അനിവാര്യമായിരുന്ന മത്സരത്തില്‍ ഡെന്‍മാര്‍ക്കിനോട് സമനില വഴങ്ങിയ ഓസ്‌ട്രേലിയയുടെ പ്രീ ക്വാര്‍ട്ടര്‍ സാധ്യതക്ക് മങ്ങലേറ്റു. ആദ്യ മത്സരത്തില്‍ വിജയം നേടിയ ഡെന്‍മാര്‍ക്ക് തങ്ങളുടെ സാധ്യത സജീവമാക്കുകയും ചെയ്തു. ആദ്യ പകുതിയില്‍ നേടിയ ഓരോ ഗോളിനപ്പുറത്തേക്ക് ഇരുടീമുകള്‍ക്കും മത്സരം അവസാനിക്കുന്നത് വരെ പോകാനായില്ല. നിക്കോളോയ് ജോര്‍ജെന്‍സന്‍ നല്‍കിയ പാസ് ബോക്‌സിന്റെ മധ്യഭാഗത്തുനിന്ന് എറിക്‌സണ്‍ ഓസ്‌ട്രേലിയന്‍ ഗോള്‍ പോസ്റ്റിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. സമനില ഗോളിനായി പൊരുതി കളിച്ച ഓസ്‌ട്രേലിയ 38ാം മിനിറ്റില്‍ പെനാല്‍റ്റി കിക്കിലൂടെ ലക്ഷ്യംകണ്ടു. 37ാം മിനിറ്റില്‍ ഒസ്‌ട്രേലിയയുടെ കോര്‍ണര്‍ കിക്ക് പെനാല്‍റ്റി ബോക്‌സില്‍ വച്ച് ഡെന്‍മാര്‍ക്ക് മിഡ്ഫീല്‍ഡര്‍ യൂസുഫ്…

Read More

ബിഎംഎഫിന്റെ പഠനോപകരണ വിതരണത്തിന്റെ ആദ്യ ഘട്ടം ശനിയാഴ്ച താവരക്കെരെയില്‍..

ബെംഗളൂരു : നഗരത്തില്‍ സാമൂഹിക സേവന രംഗത്ത് വര്‍ഷങ്ങളായി ചിട്ടയായ  പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന  ബെംഗളൂരു മലയാളികളുടെ കൂട്ടായ്മയായ ബിഎംഎഫി(ബാംഗ്ലൂര്‍ മലയാളി ഫ്രെണ്ട്സ് ചാരിറ്റബിൾ ട്രസ്റ്റ് )ന്റെ പഠനോപകരണ വിതരണത്തിന്റെ ആദ്യ ഘട്ടം ശനിയാഴ്ച താവരക്കെരെയില്‍ വച്ച് നടക്കും. “ബട്ടര്‍ഫ്ലൈ”എന്നാ പേരില്‍ നടത്തുന്ന ഈ സാമൂഹിക പരിപാടിയുടെ ആദ്യ ഘട്ടത്തില്‍ 200 ല്‍ അധികം നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ആണ് സഹായം ലഭിക്കുക.ഈ വര്‍ഷം 1000ല്‍ അധികം കുട്ടികളെ സഹായിക്കുക എന്നതാണ് ബി എം എഫിന്റെ ലക്ഷ്യം. ബനിയന്‍ ട്രീക്ക് അടുത്തുള്ള ഗവ: മോഡല്‍ പ്രൈമറി സ്കൂളില്‍…

Read More
Click Here to Follow Us