ബെംഗളൂരു : കര്‍ണാടകയിലെ ജല വിഭവ-മെഡിക്കല്‍ വിദ്യാഭ്യസ മന്ത്രിയും വിവാദ നായകനുമായ ഡി കെ ശിവകുമാരിനെതിരെ പുതിയതും ഞെട്ടിപ്പിക്കുന്നതുമായ ആരോപണവുമായി “ടൈംസ് നൌ” ചാനല്‍.ശിവകുമാര്‍ ഹവാല നെറ്റ്‌വര്‍ക്ക് നടത്തുന്നതുമായി ബന്ധപ്പെട്ട് ശിവകുമാറിന് എതിരെ ആദായ നികുതി വകുപ്പ് നഗരത്തിലെ പ്രത്യേക കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.ഡല്‍ഹിയില്‍ ഒരു ഫ്ലാറ്റ് എടുത്തു കണക്കില്‍ പെടാത്ത പണം സൂക്ഷിച്ചു എന്നും ആരോപണമുണ്ട്.
എന്നാല്‍ ഇതില്‍ ഏറ്റവും ഞെട്ടിപ്പിക്കുന്ന വാര്‍ത്ത ,ശിവകുമാര്‍ തന്റെ ഹവാല പണത്തിലെ ഒരുഭാഗം ഡല്‍ഹിയിലെ എ ഐ സി സി ഓഫീസിലും എത്തിച്ചു എന്നുള്ളതാണ്,കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളിലെക്കും അന്വേഷണം ചെന്നെത്തിയെക്കാം.
കഴിഞ്ഞ ഓഗസ്റ്റില്‍ ശിവകുമാരിന്റെയും സഹായികളുടെയും വീടുകളില്‍ നടത്തിയ ആദായ നികുതി ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ അനധികൃതമായി 20 കോടിയോളം രൂപ പിടിച്ചെടുത്തിരുന്നു.അതില്‍ 6.68 കോടി ദല്‍ഹിയിലെ സഫ്ഡാര്‍ജന്ഗ് എന്ക്ലെവില്‍ നിന്ന് ആണ് എന്നാണ് കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നതായി ഇന്ത്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
“ടൈംസ് നൌ” ന്റെ കയ്യില്‍ ഉള്ളത് എന്ന് പറയുന്ന രേഖകള്‍ പ്രകാരം ശിവകുമാറും സുനില്‍ കുമാര്‍ ശര്‍മയും ചേര്‍ന്ന് എ ഐ സി സി ഓഫീസിലെ വ് മുല്ഗുന്ദ് ന് ആണ് പണം കൈമാറിയത്.
പരാതി പ്രകാരം 2017 ജനുവരി ഒന്നാം തീയതി മൂന്നു കോടി രൂപ നേരിട്ട് മുക്ഗുന്ദ് ന് കൈമാറുകയായിരുന്നു ,ഒന്‍പതാം തീയതി ഒരു രണ്ടു കോടി കൂടി കൈമാറി.
ടൈംസ് നൌവിന്റെ കയ്യില്‍ ഉണ്ട് എന്ന് പറയുന്ന പരാതിയുടെ പകര്‍പ്പ് പ്രകാരം “ഡി കെ ശിവകുമാര്‍,സച്ചിന്‍ നാരായണ്‍ ,ശര്‍മ ട്രാവെല്‍സിന്റെ ഉടമ സുനില്‍ കുമാര്‍ ശര്‍മ,ഡല്‍ഹി കര്‍ണാടക ഭവനിലെ അന്ജനെയാ ഹനുമാന്തപ്പ ,രാജേന്ദ്ര എന്നിവര്‍ക്ക് എതിരെ ആണ് പരാതി.
“Shivakumar set up an exclusive network of persons and premises across Delhi and Bengaluru in order to transport and utilise unaccounted cash. It is pertinent to note that unaccounted cash of Rs 8.5 crores has been found and seized in four premises of Delhi which are directly relatable to DKS. Three flats were purchased in Safdarjung Enclave. Among these flats, Flat No.107, B-2, purchased by DKS, and Flat No.17, B-4, was purchased by Sachin Narayan (Accused No.2) and Flat No.201, B-5, was purchased by late Suresh Sharma,” the Deputy Director of Income-Tax (Investigation), Income Tax Department, stated in the complaint, as per The New Indian Express.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.