ബെംഗളൂരു : ബെംഗളൂരുവിലെ മാതാ അമൃതാനന്ദമയി മഠത്തിന്റെ നിയന്ത്രണത്തിൽ ആരംഭിച്ച അമൃത ചാരിറ്റബിൾ ആശുപത്രിയുടെ ഉദ്ഘാടനം എസ്.ടി. സോമശേഖർ എംഎൽഎ നിർവഹിച്ചു. സ്വാമി അമൃതഗീതാനന്ദ പുരി അധ്യക്ഷത വഹിച്ചു. കുമ്പളഗോഡ് പഞ്ചായത്ത് ചെയർമാൻ ചിക്ക രാജു, പഞ്ചായത്തംഗം നരസിംഹ മൂർത്തി, താലൂക്ക് പഞ്ചായത്തംഗം കൃഷ്ണപ്പ എന്നിവർ പങ്കെടുത്തു.
കുമ്പളഗോഡ് കനിമിനിക്കെ ഗ്രാമത്തിലാണ് 20 പേർക്ക് കിടത്തിചികിൽസ അടക്കമുള്ള സൗകര്യങ്ങളുമായി ആശുപത്രി പ്രവർത്തനമാരംഭിച്ചത്. ജൂലൈ രണ്ടുമുതൽ പ്രവേശനം ആരംഭിക്കുന്ന ആശുപത്രിയിൽ ഗ്രാമീണർക്കു ചികിൽസയും മരുന്നും സൗജന്യമാണ്. ഭാവിയിൽ 500 കിടക്കകളുള്ള സൂപ്പർ സ്പെഷ്യൽറ്റി വിഭാഗവും ആരംഭിക്കും. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി മെഡിക്കൽ ക്യാംപും അന്നദാനവും നടത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.