ബെംഗലൂരു : രണ്ടായിരം രൂപയുടെ കള്ളനോട്ടുകള്‍ നഗരത്തിലും വ്യാപകമായിട്ടുണ്ടെന്നു എന്‍ ഐ എ യുടെ റിപ്പോര്‍ട്ട് ..ബെല്‍ഗാവിയില്‍ പിടിയിലായ മൂവര്‍ സംഘങ്ങളുടെ മൊഴി അനുസരിച്ച് നോട്ടുകള്‍ എത്തുന്നത് ബംഗ്ലാദേശില്‍ നിന്നാണെന്ന് നാഷണല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ഏജന്‍സി സ്ഥിതീകരിച്ചു …വെസ്റ്റ് ബംഗാളില്‍ നിന്നും ബെല്‍ഗാവിയില്‍ താമസമാക്കിയ രണ്ടും പേരും കര്‍ണ്ണാടക സ്വദേശിയായ ഒരാളും ചേര്‍ന്നാണു ഇടപാടുകള്‍ നടത്തിയിരുന്നത് ..ഇവരില്‍ നിന്നും രണ്ടായിരം നോട്ടിന്റെ മൂന്ന് ലക്ഷം രൂപയോളം കള്ളനോട്ടുകള്‍ പോലീസ് പിടിച്ചെടുത്തു …എന്നാല്‍ ആറു ലക്ഷത്തോളം കള്ളനോട്ടുകള്‍ ഇവര്‍ ഇത്രയും നാളുകളില്‍ ചിലവഴിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ ..ബെല്‍ഗാവിയില്‍ പഞ്ചസാര ഫാക്ടറിയിലെ തൊഴിലാളികളെന്ന വ്യാജേന ആയിരുന്നു ഇരുവരും എത്തിയത് ..തുടര്‍ന്ന് കര്‍ണ്ണാടക സ്വദേശിയായ വ്യക്തിയുമായി ചേര്‍ന്നായിരുന്നു നോട്ടുകള്‍ ചിലവഴിച്ചിരുന്നത് ..അറസ്റ്റിനു ശേഷം മൂവരെയും എന്‍ ഐ എ ആസ്ഥാനമായ മുംബൈയിലേക്ക് കൈമാറി …!
Related posts
-
ചിത്രം കഥ പറയുന്നു; നഗരത്തിലെ 10 ചുവരുകളിൽ കലാകാരൻമാരുടെ കരവിരുത്
ബെംഗളൂരു : നഗരത്തിലെ 10 ചുവരുകളിൽ പ്രശസ്തരായ കലാകാരന്മാർ വരച്ച ചിത്രങ്ങൾ... -
റിപ്പബ്ലിക് ദിനത്തിൽ നഗരത്തിലെ വിവിധയിടങ്ങളിൽ ബോംബ് സ്ഫോടനം നടക്കുമെന്ന് ഭീഷണി; യുവാവ് അറസ്റ്റിൽ
ബെംഗളൂരു: റിപ്പബ്ലിക് ദിനത്തിൽ ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ ബോംബ് സ്ഫോടനങ്ങൾ നടത്താൻ... -
ഗോപന് സ്വാമിയുടെ സമാധി സ്ഥലം പൊളിച്ച് പരിശോധന നടത്തണമെന്ന് ഹൈക്കോടതി
കൊച്ചി: നെയ്യാറ്റിന്‍കര ആറാലുംമൂട് സ്വദേശി ഗോപന് സ്വാമിയുടെ സമാധി സ്ഥലം പൊളിച്ച്...