ഷിൻഡെ തിങ്കളാഴ്ച സഭയിൽ ഭൂരിപക്ഷം തെളിയിക്കണം ; ഗവർണർ

മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശിവസേന വിമതൻ ഏക്നാഥ് ഷിൻഡെയോട് തിങ്കളാഴ്ച നിയമസഭയിൽ വിശ്വാസ വോട്ട് നേടണമെന്ന് ഗവർണർ ഭഗത് സിങ് കോശാരി ആവശ്യപ്പെട്ടു.

നിയമസഭയുടെ പ്രത്യേക സെഷൻ വിളിച്ചു ചേർക്കണമെന്നും ഗവർണർ പറഞ്ഞു. അതേസമയം, നിയമസഭാ കക്ഷി നേതാവിനെ ബി.ജെ.പി ഇന്ന് നിർദ്ദേശിക്കും.

39 ശിവസേന എം.എൽ.എമാരുടെ പിന്തുണ നേടിയാണ് ഷിൻഡെ ഉദ്ധവ് താക്കറെ സർക്കാറിനെ വീഴ്ത്തിയത്. 50 എം.എൽ.എമാരുടെ പിന്തുണയാണ് ഷിൻഡെക്ക് ഉണ്ടായിരുന്നത്. 15 എം.എൽ.എമാരുടെ പിന്തുണയുണ്ടായിരുന്നു ഉദ്ധവ് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. ശിവസേന ഓട്ടോ ഡ്രൈവർമാരെയും ഉന്തുവണ്ടിക്കാരെയും എം.പിയും എം.എൽ.എയുമാക്കി. അവർ സേനയെ വഞ്ചിച്ചുവെന്ന് ഉദ്ധവ് കുറ്റപ്പെടുത്തിയിരുന്നു. ഓട്ടോ ഡ്രൈവറായിരുന്ന ഷിൻഡെയെ വിമർശിക്കുകയായിരുന്നു ഉദ്ധവ്. 

  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ഉദ്ധവിന്റെ രാജിയോടെ ഫഡ്‌നാവിസ് മുഖ്യമന്ത്രിയും ഷിൻഡെ ഉപമുഖ്യമന്ത്രിയുമാകുമെന്നായിരുന്നു റിപ്പോർട്ടുകൾ വന്നിരുന്നത്. എന്നാൽ ചർച്ചകൾക്കും അവകാശവാദങ്ങൾക്കും ഒടുവിൽ മുഖ്യമന്ത്രിയും ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയുമായി അധികാരമേൽക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയിയുടെ അവസാന ചിത്രം 'ജന നായകൻ' തീയേറ്ററുകളിൽ; ബെംഗളൂരുവിൽ ആവേശക്കടലായി ആരാധകർ
[masterslider id="10"]

Related posts