19 വയസ്സുകാരി രാജസ്ഥാന്‍ പെണ്‍കുട്ടിയെ മതം മാറ്റി വിവാഹം ചെയ്തു;പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ എതിര്‍ത്തപ്പോള്‍ നാട്ടിലേക്ക് വന്നു;പോലീസ് ഇടപെട്ട് പെണ്‍കുട്ടിയെ യുവാവില്‍ നിന്ന് മോചിപ്പിച്ച്‌ രക്ഷിതാക്കളുടെ കൂടെ പറഞ്ഞയച്ചു;യുവാവിനു ക്രൂര മര്‍ദ്ദനവും;നാടകീയ മായ രംഗങ്ങള്‍ വിശദീകരിച്ച് യുവാവ് ഫേസ്ബുക്കില്‍ ഇട്ട സന്ദേശം വൈറല്‍ ആകുന്നു;എതിര്‍ത്തും അനുകൂലിച്ചും കമെന്റുകള്‍;ഭാര്യയെ കണ്ടെത്താന്‍ കഴിയും എന്ന പ്രതീക്ഷയില്‍ യുവാവും.

ബെംഗളൂരു : പ്രേമത്തിന് കണ്ണില്ല മൂക്കില്ല ഗന്ധമില്ല ഒന്നുമില്ല,അത് ചിലപ്പോള്‍ അതിര്‍ത്തികള്‍ക്കും ഭാഷകള്‍ക്കും ജാതി മതത്തിനും അതീതമായി പരന്നൊഴുകി എന്നിരിക്കും.സ്വമതത്തില്‍ പെട്ട ഒരു യുവാവിനെ പ്രണയിക്കുകയും വിവാഹം ചെയ്യുകയും ചെയ്തതിന് ശേഷം നീനു എന്നാ പെണ്‍കുട്ടി നേരിട്ട ദുരന്തങ്ങള്‍ നമ്മുടെ മുന്നില്‍ നിന്ന് ഇപ്പോഴും മാഞ്ഞിട്ടില്ല.

ഇതില്‍ നിന്നും വളരെ വ്യത്യസ്തമല്ലാത്ത കഥയാണ് കുറ്റ്യാടി സ്വദേശിയായ ഒരു യുവാവിനും പറയാനുള്ളത്,തെന്റെ പ്രിയതമയെ അവളുടെ രക്ഷിതാക്കള്‍ തട്ടിക്കൊണ്ട് പോയിരിക്കുകയാണ് എന്നാണ് യുവാവ്‌ അവകാശപ്പെടുന്നത്.

അദേഹത്തിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ ഇങ്ങനെ “ഇതൊരു #Self intro അല്ല എന്റെ ജീവിതം ആണ്, 
എന്റെ wife നെ കണ്ടെത്താൻ ചിലപ്പോൾ ആർകെങ്കിലും സഹായിക്കാൻ കഴിയുക ആണെങ്കിൽ…, 

ബാംഗ്ളൂർ വണ്ണാർകട്ട(ബന്നര്‍ഘട്ട) ഗോട്ടികര t john clg നു അടുത്ത് XXXX ഷോപ്പ് എന്റേതായിരുന്നു, 
മാർവാടി ഏരിയ ആയ വണ്ണാർകട്ടെ എന്റെ പ്രണയം തുടങ്ങുന്നതും ജീവിതം മാറിമറിയുന്നതും, 
പ്രണയത്തിനു ദേശവും ഭാഷയും ഇല്ലെന്നു പറയുന്നത് സത്യമാണെന്നു മനസിലാക്കിയ ദിവസങ്ങൾ,
അന്യഭാഷ കൈകാര്യം ചെയ്യാൻ അറിയാത്ത ഞാൻ എവിടെ എങ്ങനെ ഇപ്പോൾ പ്രണയത്തിൽ ആയെന്നു എനിക്ക് അറിയില്ല,
കടയുടെ തൊട്ടുമുന്നിലെ XXXXX സ്റ്റോർ മാർവാടി കുടുംബത്തിലെ നിഷ്കളങ്കമായ മുഖം മറക്കാൻ എനിക്ക് കഴിയുന്നില്ല,,
ഓർമകളിൽ ഒന്നരവർഷത്തെ സുന്ദരമായ പ്രണയനിമിഷങ്ങൾക്കു ശേഷം ഞങ്ങൾ ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചു,
അവളുടെ കുടുംബം ഞങ്ങളെ ബന്ധം അറിഞ്ഞതും അവളെ സ്വദേശം ആയ രാജസ്ഥാനിലേക്കു തിരിച്ചു കൊണ്ടുപോകാൻ തീരുമാനിച്ചു,
20 മാർച്ച്‌ വൈകുനേരം 7 മണിക് ജീവൻ പണയം വച്ചു ഞാൻ അവളെ എന്റെ ജീവിതത്തിലേക്ക് കൂട്ടികൊണ്ടു വന്നു…
പോലീസിന്റെ സഹായത്തോടെ നൈസ് റോഡ് ബ്ലോക്ക്‌ ചെയ്‌തും ഞങ്ങളെ പിന്തുടർനിട്ടും ഞങ്ങൾ രക്ഷപെട്ടു മൈസൂരിൽ എത്തി,,
മൈസൂരിലെ സുഹൃത്തുക്കൾ മൂക്കനെ ഞങ്ങൾ വിവാഹിതർ ആവുകയും ചെയ്തു,
ശേഷം എന്റെ ഭാര്യ ഗർഭിണി ആവുകയും എന്റെ വീട് കോഴിക്കോട് കുറ്റ്യാടി ലേക്ക് തിരിച്ചു വരികയും ചെയ്തു,
എന്നാൽ അവിടെ തുടങ്ങി ഞങ്ങളെ ജീവിതത്തിലെ ദുരന്തം,,

ഉപ്പ നേരത്തെ മരണപെട്ട എന്റെ വീട്ടിൽഉമ്മ തനിച്ചാണ്, കർണാടക ഒളിമാവ് സ്റ്റേഷനിലെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും രാജസ്ഥാനിലെ ടുണ്ടകളും എന്റെ വീട്ടിൽ വന്നു തമ്പടിച്ചു,
ഉമ്മ പേടിച്ചു എന്നെ വിളിച്ചു കരയാൻ തുടങ്ങി, മാരേജ് സർട്ടിഫിക്കറ്റ് ഉൾപ്പടെ ഞാൻ കുറ്റ്യാടി സ്റ്റേഷനിൽ പോയി ഹാജർ ആയി…
എന്നാൽ കുറ്റ്യാടി പൊലീസിന് ഉൾപ്പടെ അവർ വാരി എറിഞ്ഞ പണം ഹിന്ദു പെൺകുട്ടിയെ പ്രണയിച്ചു എന്ന് പറഞ്ഞു ഞാൻ ലൗ ജിഹാദ് ആണെന്നും പറഞ്ഞു കർണാടക പൊലീസിന് എന്നെ കൈമാറി,

കുറ്റ്യാടി സ്റ്റേഷനിനു കർണാടകയിലേക്ക് ഞങ്ങളെ കൊണ്ടുപോകും വഴിയാണ് ഉമ്മആത്യവും അവസാനവും ആയി പിങ്കിയെ എന്റെ ഭാര്യയെ കാണുന്നത്,
ഫാസിലെ ഈ മോളെ നമുക്കു തിരിച്ചു കിട്ടോനു ചോദിക്കുമ്പോൾ ഉമ്മാന്റെ മോന്റെ ജീവൻ പോലും തിരിച്ചു നൽകാൻ കഴിയുമോ എന്ന് സംശയം ആയിരുന്നു,

ബാംഗ്ളൂർ ഒളിമാവ് സ്റ്റേഷനിൽ ഞങ്ങളെ എത്തിച്ച ശേഷം, പിങ്കിയെ രാജസ്ഥാനിലേക്കു പറഞ്ഞയക്കുകയും,
എന്നെ ദിവസങ്ങളോളം മർദിക്കുകയും ചെയ്തു
മർദനം എന്നല്ല ഞാൻ മരിച്ചു എനെ കൊല്ലുമെന്ന് ഉറപ്പിച്ചതാണ് തലകീഴായി കെട്ടിത്തൂക്കി എന്റെ എല്ലുകൾ അടിച്ചു നുറുക്കിയ ശേഷം മുളക് തേച്ചു പട്ടിണിക്കിട്ടു,
അവസാനം ബ്ലാങ്ക് പേപ്പറിൽ ഒപ്പ് ഇടിച്ചു ജീവശവമായ എന്നെ കുറ്റ്യാടി സ്റ്റേഷനിൽ കൊണ്ടിട്ടു,
കുറ്റ്യാടി പോലീസിന്റെ തലയിൽ എന്റെ മരണം വന്നു വീഴും എന്ന ഭയം ആകാം അവരെന്നെ ജീവനോടെ തിരിച്ചേല്പിച്ചതു,

എന്റെ കുഞ്ഞിനെ അവർ കൊന്നുകാണും…..
എങ്കിലും എനിക്കവളെ തിരിച്ചു വേണം എത്ര വർഷം കഴിഞ്ഞാലും,
സോഷ്യൽ മീഡിയ പലരെയും സഹായിച്ചിട്ടുണ്ട്
എന്നെയും സഹായിച്ചൂടെ മറ്റുളവരിലേക്കു ഇതൊന്നു എത്തിക്കാൻ എങ്കിലും
plzz
9645685230″

യുവാവിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ ഇവിടെ വായിക്കാം.

അതെ സമയം ഇതുമായി ബന്ധപ്പെട്ടു നിരവധിപേര്‍ കമന്റ്‌ ബോക്സില്‍ എത്തിയിട്ടുണ്ട്,ചിലര്‍ യുവാവിന് സഹായം വാഗ്ദാനം ചെയ്യുമ്പോള്‍,മറ്റൊരു വിഭാഗം പെണ്‍കുട്ടിയുടെ മതം മാറ്റിയത് ശരിയല്ല എന്നാണ് ആരോപിക്കുന്നത്.


(ഇത് മുകളില്‍ പറഞ്ഞ യുവാവിന്റെ ഫേസ്ബുക്ക്‌ പോസ്റ്റു നെ ആധാരമാക്കിയുള്ള വാര്‍ത്തയാണ് ,ആ യുവാവുമായി ബന്ധപ്പെട്ടപ്പോഴും ഏകദേശം ഇതേപോലെ ഉള്ള കാര്യങ്ങള്‍ ആണ് പറഞ്ഞത്,ഈ വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കത്തിടത്തോളം ഞങ്ങള്‍ ആരുടേയും ഭാഗത്തെ ന്യായീകരിക്കുന്നില്ല, ഒരു വാര്‍ത്ത‍ കൂടുതല്‍ ആളുകളിലേക്ക്‌ എത്തിക്കുക എന്ന മാധ്യമ ധര്‍മം നിര്‍വഹിച്ചു എന്ന് മാത്രം,ഈ യുവാവ്‌ ഉന്നയിച്ച ആരോപണങ്ങള്‍ക്ക്  മറുപടി പറയാന്‍ നിയമപരമായി ഞങ്ങള്‍ ബാധ്യസ്ഥരല്ല-എഡിറ്റര്‍ BengaluruVartha.Com)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us