കള്ളപ്പണക്കാരെപ്പറ്റി വിവരം നൽകൂ, ഒരു കോടി നേടൂ…

ന്യൂഡൽഹി: വിലക്കയറ്റം മൂലം ജീവിതം വഴിമുട്ടിയവര്‍ക്ക് പണം സമ്പാദിക്കാനുള്ള എളുപ്പ മാര്‍ഗ്ഗം.

പുതിയ ആശയവുമായി എത്തിയിരിക്കുന്നത് മറ്റാരുമല്ല, കേന്ദ്ര സര്‍ക്കാര്‍ തന്നെ. ബിനാമി ഇടപാടുകളെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു കോടി രൂപ വരെ പാരിതോഷികം നൽകുന്നതിനുള്ള പദ്ധതിയാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്‌. ശരിയായ വിവരം നല്‍കുക വഴി ആര്‍ക്കും ആകാം കോടീശ്വരന്‍. കള്ളപ്പണം നിയന്ത്രിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്‍റെ ശക്തമായ നടപടികളുടെ ഭാഗമാണ് ഇത്.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്

1988 ലെ ബിനാമി ഇടപാട് നിയന്ത്രണ നിയമം  2016 ൽ ഭേദഗതി ചെയ്താണ് പാരിതോഷികം നൽകുന്നത് സംബന്ധിച്ച് നിയമം സർക്കാർ പാസ്സാക്കിയത്.

പുതിയ നിയമ പ്രകാരം ആദായ നികുതി വകുപ്പിലെ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിൽ ഇതിനായി പ്രത്യേക യൂണിറ്റ് സ്ഥാപിക്കും. ബിനാമി നിരോധന യൂണിറ്റ് എന്നറിയപ്പെടുന്ന ഈ പ്രത്യേക വിഭാഗത്തിന് വിശ്വസനീയമായ വിവരങ്ങൾ നൽകുന്നവർക്കാണ് പാരിതോഷികം നൽകുക.

ഇന്ത്യക്കാർക്കും വിദേശികൾക്കും ഉൾപ്പെടെ ബിനാമി പ്രതിരോധ യൂണിറ്റിന് വിവരങ്ങൾ നൽകാനാകും. സ്വിസ് ബാങ്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ അനധികൃത പണം സ്വരൂപിച്ചവർക്കെതിരെ നടപടിയെടുക്കാൻ പുതിയ പദ്ധതി പ്രകാരം സാധ്യമാകുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ കണക്കുകൂട്ടല്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ
[masterslider id="10"]

Related posts