തിരുവനന്തപുരം: യു.ഡി.എഫിന്‍റെ ജനകീയ അടിത്തറയ്ക്ക് ഒരു പോറലുമുണ്ടായിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
ഒരു ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചു എന്നുകരുതി ഇടതുമുന്നണി അഹങ്കരിക്കേണ്ട ആവശ്യമില്ല. ഒരൊറ്റ വിജയത്തിലൂടെ സര്‍ക്കാരിന്‍റെ എല്ലാ ദുഷ്‌ചെയ്തികളും പിണറായി വിജയന്‍റെ ജനദ്രോഹനടപടികളും എല്ലാം കഴുകിക്കളയാം എന്ന തെറ്റായ ധാരണ ഇടതുമുന്നണിയ്ക്ക് വേണ്ട. അങ്ങനെ ധരിക്കുന്ന മുഖ്യമന്ത്രി ഒരു മൂഢസ്വര്‍ഗത്തിലാണെന്നും ചെന്നിത്തല പറഞ്ഞു.
ചെങ്ങന്നൂരില്‍ കഴിഞ്ഞ തവണ 44897 വോട്ടാണ് യു.ഡി.എഫിന് ലഭിച്ചതെങ്കില്‍ ഇത്തവണ 46347 വോട്ട് ലഭിച്ചിട്ടുണ്ട്. അതായത് 1450 വോട്ടുകള്‍ ഇത്തവണ കൂടുതല്‍ ലഭിച്ചു. ഇടതുമുന്നണി ഇത്ര നെറികെട്ട പ്രചാരണം നടത്തിയിട്ടും യു.ഡി.എഫിന്‍റെ അടിത്തറയ്ക്ക് ഒരു കോട്ടവും ഉണ്ടായിട്ടില്ലെന്നാണ് ഇത് കാണിക്കുന്നതെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
അതേസമയം, ഉപതെരഞ്ഞെടുപ്പില്‍ നേരിട്ട തോല്‍വി യു.ഡി.എഫ് ഗൗരവമായി വിലയിരുത്തുമെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ച് വരവ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
മുസ്‍ലിംലീഗിന്‍റെ സ്വാധീന മേഖലകളിലെല്ലാം യുഡിഎഫിന് മുഴുവന്‍ വോട്ടും കിട്ടിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചെങ്കിലും പ്രചാരണം നടത്താന്‍ സമയം കിട്ടിയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ദേശീയ രാഷ്ട്രീയത്തില്‍ മുസ്‌ലിം ലീഗ് മുന്നോട്ട് വെക്കുന്ന പ്രതിപക്ഷ രാഷ്ട്രീയ പരീക്ഷണം വിജയം കണ്ടിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബി.ജെ.പിക്ക് എതിരെ പ്രതിപക്ഷം ഒരുമിച്ചതോടെ അവരുടെ കോട്ടകളാണ് തകര്‍ന്നു വീണത്. 2019 ന് ഒരു വര്‍ഷം മുന്നേ രാജ്യം എന്താണ് ആഗ്രഹിക്കുന്നതെന്ന് ഈ തെരഞ്ഞെടുപ്പ് വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.