അഗര്‍ത്തല: വീണ്ടും ബിപ്ലവ് ദേബ്. അബദ്ധങ്ങള്‍ പറഞ്ഞ് പാര്‍ട്ടിയുടെ വരെ അപ്രീതിയ്ക്ക് പത്രമായ ബിപ്ലവ് ഇക്കുറി രവീന്ദ്രനാഥ് ടാഗോറിനെയാണ് പിടികൂടിയിരിക്കുന്നത്. ബ്രിട്ടീഷ് ദുര്‍ഭരണത്തില്‍ പ്രതിഷേധിച്ച് രവീന്ദ്രനാഥ് ടാഗോര്‍ നോബേല്‍ സമ്മാനം തിരിച്ചു നല്‍കിയെന്നതാണ് ബിപ്ലവ്കുമാറിനന്‍റെ പുതിയ കണ്ടുപിടുത്തം. ടാഗോറിന്‍റെ ജന്മദിനാഘോഷ ഭാഗമായി ഉദയ്പൂരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി മുഖ്യമന്ത്രിയുടെ പ്രസംഗ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. 1913ല്‍ സാഹിത്യത്തിലാണ് രവീന്ദ്രനാഥ് ടാഗോറിന് നോബല്‍ സമ്മാനം ലഭിച്ചത്. തനിക്ക് ലഭിച്ച നൈറ്റ്ഹൂഡ് ബഹുമതി (സര്‍ ബഹുമതി) 1919ലെ ജാലിയന്‍ വാലാ ബാഗ്…
Read MoreMonth: May 2018
തെരഞ്ഞെടുപ്പിന് സുരക്ഷ നല്‍കാന്‍ കേരള പോലീസും എത്തി.
ബെംഗളൂരു : കർണാടക തിരഞ്ഞെടുപ്പിൽ സുരക്ഷയൊരുക്കാൻ കേരളത്തിൽ നിന്ന് 1475 പൊലീസ് ഉദ്യോഗസ്ഥർ. ഇവരിൽ 250 വനിതകളുണ്ട്. 725 പേരടങ്ങുന്ന കേരള ആംഡ് പൊലീസ് (കെഎപി) ഈ മാസം മൂന്നുമുതൽ കർണാടകയിലുണ്ട്. മൈസൂരു, ചാമരാജ്നഗർ, മണ്ഡ്യ, ഹാസൻ, ദക്ഷിണ കന്നഡ ജില്ലകളിലായാണ് ഇവരെ വിന്യസിച്ചിരിക്കുന്നത്. ഇതിനു പുറമെ വിവിധ ജില്ലകളിൽ നിന്നുമായി 750 പേർ ഇന്നലെയെത്തി. ആദ്യ സംഘത്തെ പാർട്ടി കമാൻഡർ ആർ. ആദിത്യയും രണ്ടാം സംഘത്തെ കാർത്തികേയ ഗോകുൽചന്ദ്ര ഐപിസുമാണ് നയിക്കുന്നത്. തലശേരി എഎസ്പി ചൈത്ര തെരേസ ജോണിനാണ് വനിതകളുടെ ചുമതല. വോട്ടെണ്ണൽ…
Read Moreബീദറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും നൈസ് റോഡിന്‍റെ ഉടമയുമായ അശോക് ഖേണിയുടെ വീട്ടില്‍ ഇന്‍കം ടാക്സ് റൈഡ്!
ബീദര്‍ : ദക്ഷിണ ബീദറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും വ്യവസായിയും “നൈസ്” കമ്പനിയുടെ ഉടമയുമായ അശോക് ഖേണിയുടെ വസതിയില്‍ ഇന്‍കം ടാക്സ് റൈഡ്.പത്തു ഉദ്യോഗസ്ഥര്‍ ആണ് റൈഡില്‍ പങ്കെടുക്കുന്നത്. ഖേണിയുടെ ബാംഗ്ലൂരില്‍ സദാശിവ നഗറില്‍ ഉള്ള വീടിലും റൈഡ് നടക്കുന്നതായാണ് പുതിയ വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നു. കഴിഞ്ഞ പ്രാവശ്യം സ്വതന്ത്രനായി മത്സരിച്ചു ജയിച്ച അശോക് ഖേണി തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് കൊണ്ഗ്രെസ്സ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. മറ്റൊരു രാഷ്ട്രീയ നേതാവ് ആയ വിനായക് കുല്കര്‍ണിയുടെ വീട്ടിലും ഇന്ന് ഇന്‍കം ടാക്സ് റൈഡ് നടക്കുന്നുണ്ട്.
Read Moreഅപ്പൂപ്പന്‍ താടി പാറണ ചേലില്‍…; ബിടെക്കിലെ ഗാനം യുട്യൂബിലെത്തി.
ആസിഫ് അലി, അപര്‍ണ്ണ ബാലമുരളി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ബിടെകിലെ ഗാനത്തിന്‍റെ വീഡിയോ യുട്യൂബിലെത്തി. തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിലെ അപ്പൂപ്പന്‍ താടി പാറണ ചേലില്‍ എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ജോബ് കുര്യന്‍ ആലപിച്ചിരിക്കുന്ന ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത് രാഹുല്‍ രാജാണ്. ഹരിനാരായണന്‍റേതാണ് വരികള്‍. നവാഗതനായ മൃദുല്‍ നായരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ക്യാമ്പസിന്‍റെ പശ്ചാത്തലത്തില്‍ ബി.ടെക് വിദ്യാര്‍ത്ഥികളുടെ കഥയാണ് ചിത്രം പറയുന്നത്. യുവാക്കളുടെ വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. അപര്‍ണ്ണ ബാലമുരളി, നിരഞ്ജന അനൂപ്, അര്‍ജുന്‍, അശോകന്‍, ദീപക്, സൈജു…
Read Moreഅപാർട്മെന്റിൽ നിന്ന് പതിനായിരത്തോളം വോട്ടർ തിരിച്ചറിയൽ കാർഡ് പിടിച്ചെടുത്ത സംഭവത്തിൽ രാജരാജേശ്വരി നഗർ സിറ്റിങ് എംഎൽഎയും കോൺഗ്രസ് സ്ഥാനാർഥിയുമായ മുനിരത്‌നയ്ക്കെതിരെ കേസ്.
ബെംഗളൂരു : അപാർട്മെന്റിൽ നിന്ന് പതിനായിരത്തോളം വോട്ടർ തിരിച്ചറിയൽ കാർഡ് പിടിച്ചെടുത്ത സംഭവത്തിൽ രാജരാജേശ്വരി നഗർ സിറ്റിങ് എംഎൽഎയും കോൺഗ്രസ് സ്ഥാനാർഥിയുമായ മുനിരത്‌നയ്ക്കെതിരെ ജാലഹള്ളി പൊലീസ് കേസെടുത്തു. ഫ്ലാറ്റിന്റെ ഉടമസ്ഥ ബിജെപി മുൻ കോർപറേറ്റർ മഞ്ജുള നഞ്ചമുറിക്കെതിരെയും കേസെടുത്തിട്ടുണ്ട്. 14ാം പ്രതി മുനിരത്ന ഉൾപ്പെടെയുള്ളവർക്കെതിരെ ക്രിമിനൽ ഗൂഢാലോചന, കൈക്കൂലി, തെറ്റായി സ്വാധീനിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേസ് തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കമ്മിഷണർ ചന്ദ്രഭൂഷൻ കുമാർ അന്വേഷിക്കുന്നതായി സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജീവ് കുമാർ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് വെങ്കടേഷ്, രഘു എന്നിവരെ പൊലീസ് അറസ്റ്റ്…
Read Moreവോട്ട് ചെയ്‌താല്‍ അഡിഗാസില്‍ കോഫി സൌജന്യം;വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് സൌജന്യങ്ങള്‍ പ്രഖ്യാപിച്ച് നിരവധി സ്ഥാപനങ്ങള്‍
ബെംഗളൂരു :വോട്ട് ചെയ്യുന്നവർക്കു വിലക്കിഴിവുമായി നഗരത്തിലെ വിവിധ സ്ഥാപനങ്ങൾ രംഗത്ത്. വോട്ടവകാശം വിനിയോഗിക്കാൻ കൂടുതൽപേരെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) യുടെ ഭാഗമായ യങ് ഇന്ത്യൻസ് ബാംഗ്ലൂരിന്റെ ‘ഷോ ദി ഇങ്ക്’ പ്രചാരണ പരിപാടിയുടെ ഭാഗമായാണിത്. ശങ്കര കണ്ണാശുപത്രി, ആനന്ദ് സ്വീറ്റ്സ്, ഇൻലിംഗ്വ, ബോഡി ക്രാഫ്റ്റ് സലൂൺ, ഒറിഗാമി തുടങ്ങിയ പത്തിലേറെ സ്ഥാപനങ്ങളാണ് വോട്ട് ചെയ്തു വരുന്നവർക്കു പലവിധ ഓഫറുകൾ വച്ചിരിക്കുന്നത്. ബാംഗ്ലൂർ അപാർട്മെന്റ് അസോസിയേഷന്റെ സഹകരണത്തോടെയാണ് പ്രചാരണം സംഘടിപ്പിക്കുന്നത്. വിശദ വിവരങ്ങൾക്ക്: www.showtheink.in
Read Moreസിദ്ധാരാമയ്യയുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിച്ച് ബദാമിയില്‍ അമിത് ഷായുടെ കൂറ്റന്‍ റാലി.
ബാദാമി : കർണാടകയിൽ ബിജെപി സർക്കാർ അധികാരത്തിലേറിയാൽ 10 ദിവസത്തിനുള്ളിൽ ഒരു ലക്ഷം രൂപവരെയുള്ള കാർഷിക വായ്പകൾ എഴുതിത്തള്ളുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. പച്ചക്കറികളുടെ വിലക്കയറ്റം നിയന്ത്രിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തും. കോൺഗ്രസിനായി മുഖ്യമന്ത്രി സിദ്ധരാമയ്യയും ബിജെപിക്കായി ബി.ശ്രീരാമുലു എംപിയും കൊമ്പു കോർക്കുന്ന ബാഗൽക്കോട്ടിലെ ബാദാമിയിൽ നടത്തിയ റാലിയിലാണ് അമിത് ഷായുടെ പ്രഖ്യാപനം. വ്യക്തമായ ഭൂരിപക്ഷത്തോടെ കർണാടകയിൽ സർക്കാർ രൂപീകരിക്കുമെന്നും സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയിലും ബാദാമിയിലും പരാജയപ്പെടുമെന്നും അമിത് ഷാ പറഞ്ഞു. കോൺഗ്രസ് എത്രമാത്രം വിജയിക്കാൻ കഷ്ടപ്പെടുന്നു എന്നതിന്റെ തെളിവാണ് രാജരാജേശ്വരി നഗർ മണ്ഡലത്തിലെ…
Read Moreഅമ്മ ബാഗില്‍ വെച്ച വസ്തു യുവാവിനെ എത്തിച്ചത് ജയിലില്‍
അബുദാബി: പ്രവാസിയായ മകനെ യാത്രയാക്കും മുന്‍പ് അമ്മ ബാഗില്‍ വെച്ച വസ്തു യുവാവിനെ എത്തിച്ചത് ജയിലില്‍. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് യുവാവിന് അബുദാബി കോടതി ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. പാക്കിസ്ഥാന്‍ പൗരനായ യുവാവാണ് അബുദാബി വിമാനത്താവളത്തില്‍ വെച്ച് കഞ്ചാവ് കൈവശം വെച്ചതിനെ തുടര്‍ന്ന് പിടിയിലായത്. അവധിക്ക് നാട്ടില്‍ പോയി തിരിച്ചു വരികയായിരുന്നു യുവാവ്. അബുദാബി വിമാനത്താവളത്തില്‍ വെച്ച് നടത്തിയ പരിശോധനയില്‍ ബാഗില്‍ നിന്നും ഒരു ചെറിയ കഞ്ചാവ് പൊതി കണ്ടെടുക്കുകയായിരുന്നു. എന്നാല്‍ കോടതിയില്‍ നടത്തിയ വിചാരണയില്‍ യുവാവ് താന്‍ നിരപരാധിയാണെന്ന് വാദിച്ചു.…
Read Moreആധാറിന്‍റെ ഭരണഘടനാ സാധുത: വാദം പൂര്‍ത്തിയായി, വിധി പിന്നീട്
ന്യൂഡല്‍ഹി: ആധാറിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേട്ടത്. ഹര്‍ജികളില്‍ വിധി പറയുന്നത് കോടതി മാറ്റി വച്ചു. ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്ന ‘നമ്മൾ, ഭാരതത്തിലെ ജനങ്ങൾ’ എന്ന വരികളെ ആധാറിന് ഉള്‍ക്കൊള്ളാന്‍ കഴിയുമോ എന്ന ചോദ്യമെറിഞ്ഞാണ് മുതിര്‍ന്ന അഭിഭാഷകനായ ശ്യാം ദിവാന്‍ വാദം അവസാനിപ്പിച്ചത്. ‘നമ്മൾ, ഭാരതത്തിലെ ജനങ്ങൾ’ എന്നത് വിരല്‍ചൂണ്ടുന്നത് ജനാധിപത്യത്തിലേക്കും ജനാധിപത്യ വ്യവസ്ഥയിലെ തെരഞ്ഞെടുക്കാനുള്ള അവകാശത്തിലേക്കുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. 2012 ല്‍ ആരംഭിച്ച നിയമയുദ്ധമാണ് ഇപ്പോള്‍…
Read Moreകര്‍ണാടകയില്‍ ബിജെപി 130 സീറ്റ് നേടുമെന്ന് അമിത് ഷാ
ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 130 സീറ്റ് നേടുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ. പരാജയം നേരിടാന്‍ കോണ്‍ഗ്രസിനോട് തയ്യാറാകാനും അമിത് ഷാ ആവശ്യപ്പെട്ടു. പരസ്യപ്രചാരണം അവസാനിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അമിത് ഷാ. തെരഞ്ഞെടുപ്പ് വിജയിക്കാന്‍ കോണ്‍ഗ്രസ് ജനാധിപത്യവിരുദ്ധമായ മാര്‍ഗങ്ങള്‍ തേടുകയാണെന്ന് അമിത് ഷാ ആരോപിച്ചു. വോട്ടര്‍ ഐഡി വിവാദം അതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. വ്യാജ വോട്ടര്‍ ഐഡി നേടിയവര്‍ കോണ്‍ഗ്രസിന്‍റെ തന്ത്രങ്ങളില്‍ വീഴരുതെന്നും വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും അമിത് ഷാ അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ നിയോജകമണ്ഡലം മാറിയതിനെയും അമിത് ഷാ…
Read More