ആര്‍സിബിയുടെ പ്ലേഓഫ് മോഹം പൊലിഞ്ഞു…

കന്നി ഐപിഎല്‍ കിരീടമെന്ന വിരാട് കോലിയുടെ മോഹം ഇത്തവണയും പൂവണിഞ്ഞില്ല. ലോ​ക ക്രി​ക്ക​റ്റി​ലെ സൂ​പ്പ​ര്‍ താ​ര​ങ്ങ​ള്‍ നി​റ​ഞ്ഞ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ഇന്നലെ ഐപിഎൽ പോരാട്ടത്തിൽ 30 റ​ണ്‍സി​ന് റോ​യ​ൽ​സിനോട് പ​രാ​ജ​യ​പ്പെ​ട്ടതോടെ പ്ലേ ഓഫ് കാണാതെ പുറത്ത്. ജ​യ​ത്തോ​ടെ നാ​ലാം സ്ഥാ​ന​ത്തെ​ത്തി​യ രാ​ജ​സ്ഥാ​ന്‍ പ്ലേ ​ഓ​ഫ് സാ​ധ്യ​ത നി​ല​നി​ര്‍ത്തി. ഇ​ന്നുകൊ​ണ്ടു ലീ​ഗ് മ​ത്സ​ര​ങ്ങ​ളെ​ല്ലാം പൂ​ര്‍ത്തി​യാ​കു​മ്പോ​ള്‍ റോ​യ​ല്‍സ് പ്ലേ ​ഓ​ഫി​ലെ​ത്തു​മോ എ​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മാ​കും. സ്കോർ: രാജസ്ഥാൻ 20 ഓവറിൽ അഞ്ച് വിക്കറ്റിന് 164. റോയൽ ചലഞ്ചേഴ്സ് 19.2 ഓവറിൽ 134. റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രു​വി​നൊ​പ്പ​മു​ള്ള പ​തി​നൊ​ന്നു​പേ​രി​ല്‍ ഒ​രു…

Read More

ഹൈദരാബാദിനെതിരേ തകര്‍പ്പന്‍ ജയം; കെകെആറിന് പ്ലേഓഫ് ടിക്കറ്റ്

ഹൈ​​ദ​​രാ​​ബാ​​ദ്: ഐപിഎല്ലിലെ നിര്‍ണായക മല്‍സരത്തില്‍ തകര്‍പ്പന്‍ ജയം നേടി മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പ്ലേഓഫ് ഉറപ്പിച്ചു. ശക്തരും മുന്‍ ചാംപ്യന്‍മാരുമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ചാണ് കെകെആര്‍ പ്ലേഓഫ് ബെര്‍ത്ത് സ്വന്തമാക്കിയത്. ഹൈദരാബാദിന്റെ വെല്ലുവിളി മറികടന്ന കെകെആര്‍ അഞ്ച് വിക്കറ്റിന്റെ മിന്നും വിജയമാണ് കരസ്ഥമാക്കിയത്. സ്കോ​​ർ: സ​​ണ്‍​റൈ​​സേ​​ഴ്സ് 20 ഓ​​വ​​റി​​ൽ ഒ​​ന്പ​​ത് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 172. നൈ​​റ്റ് റൈ​​ഡേ​​ഴ്സ് 19.4 ഓ​​വ​​റി​​ൽ അഞ്ച് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 173 റ​​ണ്‍​സ്. ശിഖ​​ർ ധ​​വാ​​ൻ (39 പ​​ന്തി​​ൽ 50), ശ്രീ​​വ​​ത്സ് ഗോ​​സ്വാ​​മി (26 പ​​ന്തി​​ൽ 35), കെ​​യ്ൻ…

Read More

ഓർക്കുക ജീവനേക്കാൾ വലുതല്ല ഒരു ഫോൺ കോളും…

വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കായി കേരള പോലീസിന്റെ സന്ദേശം…. “ബഹു. കേരളാ ഹൈക്കോടതിയുടെ പരിഗണനയിൽ വന്ന ഒരു കേസിൽ മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ട് വാഹനമോടിക്കുന്നതിന് കേരളാ പോലീസ് ആക്റ്റിലെ 118 (e) വകുപ്പ് ചുമത്തിയുള്ള നിയമനടപടി അവസാനിപ്പിക്കണമെന്ന്‌ നിർദ്ദേശിച്ചിരുന്നു. ഇത് സംബന്ധിച്ച വാർത്തകൾ വന്നത് മുതൽ പൊതുനിരത്തുകളിൽ മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ട് വാഹനമോടിക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം തെറ്റായതും അപകടകരവുമായ പ്രവണതകൾ നമ്മുടെ ജീവന് ഭീഷണിയാണ്. കേരളത്തിൽ ദിനംപ്രതി ഏകദേശം നൂറോളം വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അപകടങ്ങളിൽപ്പെടുന്നതിലേറെയും ഇരുചക്ര വാഹനയാത്രക്കാരാണ്. ശരാശരി…

Read More

കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച

ബംഗളുരു: ക‍ർണാടക മുഖ്യമന്ത്രിയായി എച്ച്.ഡി.കുമാരസ്വാമി ബുധനാഴ്‍ച സത്യപ്രതിജ്ഞ ചെയ്‍ത് അധികാരമേല്‍ക്കും. ആദ്യം സത്യപ്രതിജ്ഞ തിങ്കളാഴ്ചയായിരുന്നു തീരുമാനിച്ചതെങ്കിലും പിന്നീട് അത് മാറ്റുകയായിരുന്നു.  തിങ്കളാഴ്‍ച രാജിവ് ഗാന്ധിയുടെ ചരമദിനമായതിനാല്‍ തീയതി മാറ്റാന്‍ കോണ്‍ഗ്രസ് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് തീയതി മാറ്റിയത്. ചൊവ്വാഴ്ച സ്പീക്കറെ തിരഞ്ഞെടുക്കും. യെദ്യൂരപ്പ രാജി വെച്ചതിനു പിന്നാലെ, മന്ത്രിസഭ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് കുമാരസ്വാമി ഗവ‍ർണറെ കണ്ടിരുന്നു. തന്നെ സർക്കാർ രൂപീകരിക്കാൻ ഗവർണ‍ർ ക്ഷണിച്ചതായും കുമാരസ്വാമി അറിയിച്ചു. ഭൂരിപക്ഷം തെളിയിക്കാൻ പതിനഞ്ച് ദിവസത്തെ സമയമാണ് ഗവർണർ കുമാരസ്വാമിക്ക് അനുവദിച്ചത്. ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലായിരിക്കും സത്യപ്രതിജ്ഞ. തങ്ങളുടെ…

Read More

കുമാരസ്വാമി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും;ജി.പരമേശ്വര ഉപമുഖ്യമന്ത്രി;ഡി കെ ശിവകുമാർ പാർട്ടി അദ്ധ്യക്ഷൻ.

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി എച്ച്.ഡി. കുമാരസ്വാമി തിങ്കളാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിലെത്തിയ കുമാരസ്വാമി ഗവര്‍ണര്‍ വാജുഭായ് വാലയുമായി കൂടിക്കാഴ്ച്ച നടത്തി. കോണ്‍ഗ്രസ് നേതാവ് ജി. പരമേശ്വര ഉപമുഖ്യമന്ത്രി ആയേക്കും. ഡി.കെ. ശിവകുമാറിനെ കെപിസിസി പ്രസിഡന്റായി നിയമിക്കുമെന്നും സൂചനയുണ്ട്. ചൊവ്വാഴ്ച്ചയാവും കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കുക. കുമാരസ്വാമി തിങ്കളാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന വിവരം പുറത്തുവന്നയുടന്‍ ബി.എസ്. യെദ്യൂരപ്പ എച്ച്.ഡി. ദേവഗൗഡയെയും കോണ്‍ഗ്രസ് നേതാക്കളെയും നേരിട്ട് ആശംസ അറിയിച്ചു. കേവലഭൂരിപക്ഷം തെളിയിക്കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ബി.എസ്. യെദ്യൂരപ്പ രാജിവച്ചതോടെയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ സാധ്യത തെളിഞ്ഞത്.

Read More

ക്യൂബയില്‍ വിമാനം തകര്‍ന്ന് നൂറിലധികം പേര്‍ മരിച്ചു

ഹവാന: ക്യൂബൻ തലസ്ഥാനമായ ഹവാനയിൽ വിമാനം തകർന്ന് നൂറിലധികം പേർ മരിച്ചതായി റിപ്പോർട്ട്. ഹവാനയിലെ ഹോസെ മാര്‍തി അന്താരാഷ്ട്ര വിമാത്താവളത്തിൽ നിന്ന് പറന്ന് ഉയർന്ന ബോയിംഗ് 737 എന്ന വിമാനമാണ് ടേക്ക് ഓഫിനിടെ തകർന്ന് വീണത്. 104 യാത്രക്കാരും ഒന്‍പത് ജോലിക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂന്നുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ക്യൂബയുടെ കിഴക്കൻ നഗരമായ ഹൊൽഗ്യൂനിലേക്ക് പോകുകയായിരുന്ന വിമാനം സമീപത്തെ കൃഷിയിടത്തിലേക്കാണ് തകർന്നുവീണത്. ഉടൻ തന്നെ വിമാനത്താവളത്തിലെ അഗ്നിശമന വാഹനങ്ങൾ അടക്കം എത്തിച്ച് രക്ഷാപ്രവർത്തനം തുടങ്ങി. അപകടവിവരമറിഞ്ഞ് ക്യൂബൻ പ്രസിഡന്‍റ് മിഗ്വേൽ ഡയസ്…

Read More

കര്‍ണാടക നിയമസഭയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരുടെ ആഹ്ലാദപ്രകടനം

ബെംഗളൂരു: മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ രാജിവച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ്-ജെഡിഎസ്എംഎല്‍എമാര്‍. കോണ്‍ഗ്രസ് പാര്‍ട്ടി കി ജയ്, ജെഡിഎസ് പാര്‍ട്ടി കി ജയ് എന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു സന്തോഷം പ്രകടിപ്പിച്ചത്. പരസ്പരം കൈ കൊടുത്തും ആലിംഗനം ചെയ്തും സന്തോഷം പ്രകടിപ്പിച്ച നേതാക്കള്‍ കൈ ഉയര്‍ത്തി വിജയാഭിവാദ്യം ചെയ്തു. യെദ്യൂരപ്പയുടെ രാജി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ കോണ്‍ഗ്രസ് – ജെഡിഎസ് എംഎല്‍‌എമാര്‍ ആഹ്ലാദപ്രകടനവുമായി വിധാന്‍ സൗധയ്ക്ക് പുറത്തേക്കിറങ്ങി. പ്രവര്‍ത്തകരും അനുഭാവികളും സംസ്ഥാനമെങ്ങും മധുപരലഹാരവിതരണവും ആഹ്ലാദപ്രകടനവും തുടങ്ങി.

Read More

എൻഎസ്എസ് ആർ ടി നഗർ കരയോഗം കുടുംബ സംഗമം നാളെ

എൻ എസ് എസ് കർണാടക R T നഗർ കരയോഗം കുടുംബ സംഗമം നാളെ ,(2018 മെയ് 20 ഞായർ ) രാവിലെ 8 മണി മുതൽ വൈകിട്ട് 7 വരെ R T നഗറിലുള്ള തരളബാലു കേന്ദ്രയിൽ വച്ച് നടക്കും , കുടുംബസംഗമത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് m s ശിവപ്രസാദ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ചെയർമാൻ R വിജയൻ നായർ നിർവഹിക്കും , പരിപാടിയിൽ സിനിമ താരം ശാന്തി കൃഷ്ണ ,O S സതീഷ്‌ ( തൃശൂർ ഭാരതീയ വിദ്യാ നികേതൻ) എന്നിവർ…

Read More

പറഞ്ഞതെല്ലാം പാലിച്ചു; പക്ഷെ ആഹ്ലാദപ്രകടനം ബാക്കിവെച്ച് പടിയിറങ്ങി യെദ്യൂരപ്പ

ബംഗളൂരു: പൊതുവേ പറഞ്ഞതെല്ലാം പാലിച്ചിട്ടുള്ള ആളാണ് യെദ്യൂരപ്പ. തൂക്കുസഭയാകും രൂപപ്പെടുകയെന്ന എക്‌സിറ്റ് പോള്‍ ഫലത്തെപ്പോലും തള്ളിക്കളഞ്ഞ് താന്‍ മെയ് 17ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് തന്നെയായിരുന്നു വോട്ടെണ്ണലിന് ഏതാനും  ദിവസങ്ങള്‍ മുമ്പ് വരെ യെദ്യൂരപ്പ പ്രഖ്യാപിച്ചത്. എന്നാല്‍ യെദ്യൂരപ്പയുടെ ഈ പ്രഖ്യാപനത്തെ സ്വപ്‌നം കാണലെന്ന് പറഞ്ഞ് പുച്ഛിച്ച കോണ്‍ഗ്രസ്സ് നേതാക്കള്‍ എന്താ കണ്ടത് പറഞ്ഞത് പാഴ്വാക്കല്ല എന്ന് തെളിയിച്ചുകൊണ്ട് ഗവര്‍ണ്ണറുടെ വിവേചനാധികാരത്തെ ദുരുപയോഗപ്പെടുത്തി മെയ് 17ന് തന്നെ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. എന്നാല്‍ പാലിക്കാതെ പോയ ഒരു വാക്കുണ്ടായിരുന്നു സഭയില്‍ വിശ്വാസം തെളിയിക്കുമെന്നും അതിനു ശേഷം…

Read More

രാജിയിലും റെക്കോര്‍ഡ് സൃഷ്ടിച്ച് യെദ്യൂരപ്പ

ബെംഗളൂരു: രാജിയിലും പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച് ബി.എസ് യെദ്യൂരപ്പ. സഭയില്‍ വിശ്വാസവോട്ട് തേടാതെ രാജി പ്രഖ്യാപിച്ച യെദ്യൂരപ്പ രാജ്യത്ത് ഏറ്റവും കുറവ് ദിവസം മാത്രം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയെന്ന റെക്കോര്‍ഡും സ്വന്തമാക്കി. മെയ് 17ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ യെദ്യൂരപ്പ മുഖ്യമന്ത്രി പദത്തില്‍ ഇരുന്നത് വെറും 55 മണിക്കൂറുകള്‍ മാത്രമാണ്. മൂന്നാം തവണയാണ് യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്. 2007 നവംബറിലായിരുന്നു യെദ്യൂരപ്പ ആദ്യമായി മുഖ്യമന്ത്രിയായി ചുമതലയേറ്റത്. അന്ന് പക്ഷേ, ഏഴ് ദിവസം മാത്രമാണ് അദ്ദേഹം മുഖ്യമന്ത്രി പദത്തില്‍ തുടര്‍ന്നത്. തുടര്‍ന്ന് സംസ്ഥാനത്ത് പ്രസിഡന്‍റ് ഭരണം…

Read More
Click Here to Follow Us