ആര്‍സിബിയുടെ പ്ലേഓഫ് മോഹം പൊലിഞ്ഞു…

കന്നി ഐപിഎല്‍ കിരീടമെന്ന വിരാട് കോലിയുടെ മോഹം ഇത്തവണയും പൂവണിഞ്ഞില്ല. ലോ​ക ക്രി​ക്ക​റ്റി​ലെ സൂ​പ്പ​ര്‍ താ​ര​ങ്ങ​ള്‍ നി​റ​ഞ്ഞ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ഇന്നലെ ഐപിഎൽ പോരാട്ടത്തിൽ 30 റ​ണ്‍സി​ന് റോ​യ​ൽ​സിനോട് പ​രാ​ജ​യ​പ്പെ​ട്ടതോടെ പ്ലേ ഓഫ് കാണാതെ പുറത്ത്. ജ​യ​ത്തോ​ടെ നാ​ലാം സ്ഥാ​ന​ത്തെ​ത്തി​യ രാ​ജ​സ്ഥാ​ന്‍ പ്ലേ ​ഓ​ഫ് സാ​ധ്യ​ത നി​ല​നി​ര്‍ത്തി. ഇ​ന്നുകൊ​ണ്ടു ലീ​ഗ് മ​ത്സ​ര​ങ്ങ​ളെ​ല്ലാം പൂ​ര്‍ത്തി​യാ​കു​മ്പോ​ള്‍ റോ​യ​ല്‍സ് പ്ലേ ​ഓ​ഫി​ലെ​ത്തു​മോ എ​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മാ​കും. സ്കോർ: രാജസ്ഥാൻ 20 ഓവറിൽ അഞ്ച് വിക്കറ്റിന് 164. റോയൽ ചലഞ്ചേഴ്സ് 19.2 ഓവറിൽ 134.

റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രു​വി​നൊ​പ്പ​മു​ള്ള പ​തി​നൊ​ന്നു​പേ​രി​ല്‍ ഒ​രു ബം​ഗ​ളൂ​രു ക​ളി​ക്കാ​ര്‍ പോ​ലു​മി​ല്ലാ​യി​രു​ന്നു. എ​ന്നാ​ല്‍, രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സി​നൊ​പ്പം മൂ​ന്നു​പേ​രുണ്ടാ​യി​രു​ന്നു. ഇ​തി​ല്‍ ഒ​രാ​ള്‍ ബാ​റ്റും ബൗ​ളും ചെ​യ്തി​ല്ല. ഇ​റ​ങ്ങി​യ മ​റ്റ് ര​ണ്ടു​പേ​ര്‍- ശ്രേ​യ​സ് ഗോ​പാ​ലും കൃ​ഷ്ണ​പ്പ ഗൗ​ത​മും ഗം​ഭീ​ര പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത് ത​ങ്ങ​ളു​ടെ ഹോം ​ഫ്രാ​ഞ്ചൈ​സി​യായ ബംഗളൂരുവി നെ ഐ​പി​എ​ല്‍ 2018ല്‍നി​ന്നു പു​റ​ത്താ​ക്കി. നാ​ല് ഓ​വ​റി​ല്‍ 16 റ​ണ്‍സ് വ​ഴ​ങ്ങി നാ​ലു വി​ക്ക​റ്റ് വീ​ഴ്ത്തി​യ ഗോ​പാ​ലാ​ണ് മാ​ന്‍ ഓ​ഫ് ദ ​മാ​ച്ച്.

അ​വ​സാ​ന ലീ​ഗ് മ​ത്സ​ര​ത്തി​ല്‍ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സ് ഓ​പ്പ​ണ​ര്‍ രാ​ഹു​ല്‍ ത്രി​പാ​ഡി​യു​ടെ (58 പ​ന്തി​ല്‍ 80 നോ​ട്ടൗ​ട്ട്) മി​ക​വി​ല്‍ നി​ശ്ചി​ത 20 ഓ​വ​റി​ല്‍ അ​ഞ്ച് വി​ക്ക​റ്റി​ന് 164 റ​ണ്‍സ് എ​ടു​ത്തു. അ​ജി​ങ്ക്യ ര​ഹാ​നെ (31 പ​ന്തി​ല്‍ 33), ഹെ​ന്‍‌റി​ച്ച് ക്ലാ​സ​ന്‍ (21 പ​ന്തി​ല്‍ 32), കൃ​ഷ്ണ​പ്പ ഗൗ​തം ( 5 പ​ന്തി​ല്‍ 14) എ​ന്നി​വ​രും റോ​യ​ല്‍സി​ന്‍റെ സ്‌​കോ​റി​നു ക​രു​ത്ത് പ​ക​ര്‍ന്നു.

താ​ര​ത​മ്യേ​ന ചെ​റി​യ സ്‌​കോ​ര്‍ പി​ന്തു​ര്‍ന്ന റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സി​ന് 19.2 ഓ​വ​റി​ല്‍ 134 റ​ണ്‍സ് എ​ടു​ത്ത​പ്പോ​ള്‍ എ​ല്ലാ​വ​രും പു​റ​ത്താ​യി. ഡി​വി​ല്യേ​ഴ്‌​സ് (35 പ​ന്തി​ല്‍ 53) പാ​ര്‍ഥി​വ് പ​ട്ടേ​ല്‍ (21 പ​ന്തി​ല്‍ 33) എ​ന്നി​വ​ര്‍ മാ​ത്ര​മാ​ണ് മി​ക​ച്ച സ്‌​കോ​ര്‍ ക​ണ്ടെ​ത്തി​യ​ത്.

ടോ​സ് ര​ഹാ​നെ നേ​ടി. ജോ​സ് ബ​ട്‌​ല​ര്‍ ദേ​ശീ​യ ടീ​മി​നൊ​പ്പം ചേ​രാ​നാ​യി ഇം​ഗ്ല​ണ്ടി​ലേ​ക്കു പോ​യ​തി​നാ​ല്‍ രാ​ഹ​നെ ത്രി​പാ​ഡി​ക്കൊ​പ്പം ജോ​ഫ്ര ആ​ര്‍ച്ച​റെ ഓ​പ്പ​ണിം​ഗി​ന് ഇ​റ​ക്കി. എ​ന്നാ​ല്‍, മെ​യ്ഡ​നാ​യ ര​ണ്ടാം ഓ​വ​റി​ല്‍ ഉ​മേ​ഷ് യാ​ദ​വ് ആ​ര്‍ച്ച​റിനെ മടക്കി. മൂ​ന്നാ​മ​നാ​യി ര​ഹാ​നെ ഇ​റ​ങ്ങി​യ​തോ​ടെ സ്‌​കോ​റിം​ഗി​നു ജീ​വ​ന്‍വ​ച്ചു. സ​ഞ്ജു സാം​സ​ണ്‍ നേ​രി​ട്ട ആ​ദ്യ പ​ന്തി​ല്‍ത​ന്നെ മോ​യി​ന്‍ അ​ലി​ക്ക് ക്യാ​ച്ച് ന​ല്‍കി.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us