ബെംഗളൂരു : തിരഞ്ഞെടുപ്പു ജോലികൾക്കായി സർവീസ് നടത്തിയ കർണാടക ആർടിസിക്കും ബിഎംടിസിക്കും വാടകയായി ലഭിച്ചതു റെക്കോർഡ് വരുമാനം. തിരഞ്ഞെടുപ്പു കമ്മിഷൻ നിശ്ചയിച്ച വാടക കൃത്യമായി ലഭിച്ചതോടെ രണ്ടു ദിവസങ്ങളിലായി പതിവു സർവീസ് നടത്തിയതിനെക്കാൾ കൂടുതൽ വരുമാനമാണ് ഇരു കോർപറേഷനുകൾക്കും ലഭിച്ചത്. കർണാടക ആർടിസിക്ക് 20 കോടി രൂപ ലഭിച്ചപ്പോൾ ബിഎംടിസിക്കു 3.18 കോടി രൂപയാണു ലഭിച്ചത്. മേയ് 11നും 12നുമായി തിരഞ്ഞെടുപ്പു കമ്മിഷനു 3615 ബസുകൾ കർണാടക ആർടിസി വിട്ടുനൽകിയപ്പോൾ ബിഎംടിസി 1591 ബസുകൾ നൽകി. ഒരു ബസിനു 10000 രൂപ നിരക്കിലാണു തിരഞ്ഞെടുപ്പു…
Read MoreMonth: May 2018
ഇന്ത്യയിലും വിമാനയാത്രാ വിലക്ക്; ബോംബുണ്ടെന്ന് വ്യാജവിവരം നൽകിയ മുംബൈ സ്വദേശിക്കാണ് വിലക്ക്.
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിമാനയാത്രാ വിലക്ക് നേരിടുന്ന ആദ്യത്തെയാള്‍ മുംബൈ സ്വദേശി. പ്രശ്നക്കാരായ വിമാന യാത്രക്കാര്‍ക്കെതിരെ സ്വീകരിക്കുന്ന അച്ചടക്ക നടപടിയാണ് വിമാനയാത്ര വിലക്ക്. ആദ്യമായാണ് ഇന്ത്യയില്‍ ഒരാള്‍ക്ക് വിമാനയാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തുന്നത്. ജെറ്റ് എയര്‍വേയ്സാണ് വിലക്കേര്‍പ്പെടുത്തിയത്. യാത്രക്കാരില്‍ ഭീതി പരത്തിയ മുംബൈയിലെ സ്വര്‍ണവ്യാപാരിയായ ബിര്‍ജു കിഷോര്‍ സാലയ്ക്കാണ് അഞ്ച് വര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. 2017 ഒക്ടോബര്‍ 30ല്‍ മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്ന വിമാനത്തിന്റെ കാര്‍ഗോ ഏരിയയില്‍ ബോംബുണ്ടെന്നും അതുക്കൊണ്ട് വിമാനം ഡല്‍ഹിയില്‍ ഇറക്കരുതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. തുടര്‍ന്ന്, ഡല്‍ഹിയില്‍ ഇറക്കേണ്ട വിമാനം അഹമ്മദാബാദില്‍ ഇറക്കുകയായിരുന്നു. എന്നാല്‍,…
Read Moreസത്യപ്രതിജ്ഞ ചെയ്ത് 24 മണിക്കൂറിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കും: എച്ച്.ഡി കുമാരസ്വാമി
ബംഗളൂരു: സത്യപ്രതിജ്ഞ ചെയ്ത് 24 മണിക്കൂറിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. നാളെ ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുമായും കുമാര സ്വാമി കൂടിക്കാഴ്ച നടത്തും. മന്ത്രിസഭ രൂപീകരിക്കാനൊരുങ്ങുന്ന ജെഡിഎസ് കോണ്‍ഗ്രസ് സഖ്യത്തില്‍ മന്ത്രിമാരെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. കര്‍ണാടക മന്ത്രിസഭാ രൂപവത്കരണത്തില്‍ കോണ്‍ഗ്രസ് ജെഡിഎസ് ധാരണയായതായാണ് സൂചന. കോണ്‍ഗ്രസിന് 20 ഉം ജെഡിഎസിന് 13 ഉം മന്ത്രി സ്ഥാനങ്ങള്‍ നല്കാന് ഇരു കക്ഷികളുടെയും നേതാക്കന്മാര് തമ്മില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനമുണ്ടാക്കുന്നതിന്…
Read Moreബ്രിട്ടന് ആഘോഷമായി ഹാരി -മെഗൻ വിവാഹം.
ലണ്ടൻ: ബ്രിട്ടന് ആഘോഷമായി രാജകീയ വിവാഹം. വിൻഡ്സർ കാസിലിലെ സെന്റ് ജോർജ് ചാപ്പലിൽ ഇന്നലെ നടന്ന ചടങ്ങിൽ ഹാരി രാജകുമാര(33)നും യുഎസ് നടി മെഗൻ മാർക്കിളും(36) വിവാഹിതരായി. എലിസബത്ത് രാജ്ഞി, ഭർത്താവ് ഫിലിപ്പ് രാജകുമാരൻ, ചാൾസ് രാജകുമാരൻ എന്നിവരടക്കം അറുന്നൂറു പേർ ചടങ്ങിനു സാക്ഷ്യം വഹിച്ചു. ആംഗ്ലിക്കൻ സഭാ മേധാവിയായ കാന്റർബറി ആർച്ച്ബിഷപ് ജസ്റ്റിൻ വെൽബി വിവാഹം ആശീർവദിച്ചു. യുഎസിൽനിന്നുള്ള ആഫ്രിക്കൻ വംശജനായ ബിഷപ് മൈക്കിൾ ബ്രൂസ് കറി വിവാഹസന്ദേശം നല്കി. ഒരു മണിക്കൂർ നീണ്ട ചടങ്ങുകൾക്കു ശേഷം പള്ളിക്കു പുറത്തിറങ്ങിയ ദന്പതികൾ, കാത്തുനിന്ന…
Read Moreസത്യാ പ്രതിജ്ഞയ്ക്ക് സോണിയയെയും രാഹുലിനെയും പ്രത്യേകം ക്ഷണിച്ചു കുമാര സ്വാമി ..!! അയല്‍ സംസ്ഥാനങ്ങളിലെ സര്‍ക്കാരിന്റെയും അനുഗ്രഹാശ്ശിസ്സുകളും പിന്തുണയും തനിക്കൊപ്പമെന്നും കന്നടയുടെ ‘ഭാവി മുഖ്യന് ‘
ബെഗലൂരു : ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്‍ക്കുന്ന വേളയില്‍ വേദിയില്‍ സോണിയ ഗാന്ധി -രാഹുല്‍ എന്നിവരെ പ്രത്യേകം ക്ഷണിച്ചു കൊണ്ട് ചടങ്ങുകളുടെ മാറ്റ് കൂട്ടുവാന്‍ തന്നെയാണ് ജെ ഡി എസ് നേതാവ് കുമാര സ്വാമിയുടെ തീരുമാനം ..നേരത്തെ തിങ്കളാഴ്ച നടത്താനിരുന്ന സത്യപ്രതിജ്ഞ രാജീവ് ഗാന്ധിയുടെ ചരമ വാര്‍ഷികം മൂലമാണ് ബുധനാഴ്ചയിലേക്ക് മാറ്റി വെച്ചത് ….അതെ സമയം കുമാര സ്വാമി മന്ത്രി സഭയെ വീഴിക്കാന്‍ കേന്ദ്രത്തില്‍ ഇതിനോടകം തന്നെ ‘ചരടു വലി ‘ ആരംഭിച്ചതായാണ് നീക്കങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത് …കൈകള്‍ക്കിടയില്‍ നിന്നും വഴുതി പോയ കര്‍ണ്ണാടകയിലെ പരാജയം…
Read Moreപെട്രോള്‍,ഡീസല്‍ വില കുതിച്ചുയരുന്നു…
ബെംഗളൂരു: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ ഓരോ ദിവസവും ഏറ്റക്കുറച്ചില്‍ ഉണ്ടാകും. കര്‍ണാടക തെരഞ്ഞെടുപ്പ് പ്രമാണിച്ച് കുറഞ്ഞുനിന്ന പെട്രോള്‍ ഡീസല്‍ വില തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സൂപ്പര്‍ഫാസ്റ്റ് പോലെയാണ് ഓടികൊണ്ടിരിക്കുന്നത്. ഇന്നത്തെ പെട്രോളിന്റെ വില 77.14 രൂപയും,ഡീസലിന്റെ വില 68.47 രൂപയുമാണ്.
Read Moreജമ്മുകശ്മീരിലെ കുപ്വാരയില് ഏറ്റുമുട്ടല്‍; നാല് ഭീകരരെ വധിച്ചു
കുപ്വാര: ജമ്മുകശ്മീരിലെ കുപ്വാരയില് സുരക്ഷാസേന നാല് ഭീകരരെ വധിച്ചു. വെള്ളിയാഴ്ച രാത്രിയാണ് കുപ്വാരയില് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാശ്മീര്‍ സന്ദര്‍ശനത്തെ തുടര്‍ന്നു അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് അതിര്‍ത്തിയില്‍ ഭീകരര്‍ സൈന്യത്തിനു നേരെ ആക്രമണം അഴിച്ചുവിട്ടത്. മരിച്ച ഭീകരരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങളൊന്നും കിട്ടിയിട്ടില്ല. വെള്ളിയാഴ്ച കുപ്വാരയിലുണ്ടായ വെടിവയ്പില്‍ ഒരു സൈനികനും രണ്ട് പ്രദേശവാസികളും കൊല്ലപ്പെട്ടിരുന്നു.
Read Moreഅടിമുടി മാറ്റവുമായി ജിമെയില്‍
ജിമെയില്‍ അടിമുടി മാറുന്നു. മാറ്റത്തിന്റെ ഭാഗമായി നഡ്ജ് (Nudge) എന്ന പുതിയൊരു ഫീച്ചറും അവതരിപ്പിച്ചു. പേര് സൂചിപ്പിക്കും പോലെ വായിക്കാന്‍ വിട്ടുപോയ മെയിലുകള്‍ ഉപയോക്താക്കളെ ഓര്‍മ്മിപ്പിക്കുകയാണ് ഈ ഫീച്ചറിന്റെ ലക്ഷ്യം. പ്രധാനപ്പെട്ട പഴയ മെയിലുകള്‍ക്ക് ഇന്‍ബോക്സില്‍ മുന്‍ഗണന നല്‍കുന്നതാണ് നഡ്ജ് എന്ന പുതിയ ഫീച്ചറിന്റെ ലക്ഷ്യം. ഈ സൗകര്യം ഉപയോഗിക്കുന്നതിനായി ഉപയോക്താവ് ഒന്നും ചെയ്യേണ്ട കാര്യമില്ല. ജിമെയില്‍ തന്നെ പ്രധാനപ്പെട്ട മെയിലുകള്‍ തിരിച്ചറിയുകയും അവയുടെ സബ്ജക്ട് ലൈനിന് സമീപം സന്ദേശം പ്രത്യക്ഷപ്പെടുത്തുകയും ചെയ്യും. മറുപടി ലഭിക്കാത്ത മെയിലുകളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനും നഡ്ജ് സഹായിക്കും.…
Read Moreപത്തനംതിട്ടയിൽ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് അപകടത്തിൽ പെട്ടു;3 മരണം;14 പേർക്ക് പരിക്ക്.
പത്തനംതിട്ടയിൽ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് അപകടത്തിൽ പെട്ടു;3 മരണം;14 പേർക്ക് പരിക്ക്. തമിഴ്നാടിൽ ഡിണ്ടിഗലിന് സമീപമാണ് അപകടം നടന്നത്. കോട്ടയം സ്വദേശികളായ ജീനുമോൾ, ജോസ്, കൊല്ലം സ്വദേശിയായ ഷാജി എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ ഡിണ്ടിഗൽ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. അപ്പ്ഡേറ്റ് ചെയ്യുന്നു….
Read Moreമെലഡിയില്‍ വിസ്മയം തീര്‍ത്ത് വിജയ് യേശുദാസ് വീണ്ടും; നീല നീല മിഴികളോ…
സംഗീത ആരാധകരുടെ ഹൃദയത്തിലേക്ക് മറ്റൊരു മെലഡി കൂടി ചേര്‍ത്ത് വച്ച് വിജയ് യേശുദാസ്. അനൂപ് മേനോനും മിയയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന എന്റെ മെഴുകുതിരി അത്താഴങ്ങള്‍ എന്ന ചിത്രത്തിലാണ് വിജയ് യേശുദാസിന്റെ ശബ്ദത്തില്‍ മനോഹര ഗാനം പിറന്നിരിക്കുന്നത്. നീല നീല മിഴികളോ… എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് യുട്യൂബില്‍ റിലീസ് ആയത്. എം.ജയചന്ദ്രനാണ് ഗാനത്തിന്റെ സംഗീതം. സൂരജ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും അനൂപ് മേനോന്റേതാണ്.
Read More