ബെഗലൂരു : ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്ക്കുന്ന വേളയില്‍ വേദിയില്‍ സോണിയ ഗാന്ധി -രാഹുല്‍ എന്നിവരെ പ്രത്യേകം ക്ഷണിച്ചു കൊണ്ട് ചടങ്ങുകളുടെ മാറ്റ് കൂട്ടുവാന്‍ തന്നെയാണ് ജെ ഡി എസ് നേതാവ് കുമാര സ്വാമിയുടെ തീരുമാനം ..നേരത്തെ തിങ്കളാഴ്ച നടത്താനിരുന്ന സത്യപ്രതിജ്ഞ രാജീവ് ഗാന്ധിയുടെ ചരമ വാര്‍ഷികം മൂലമാണ് ബുധനാഴ്ചയിലേക്ക് മാറ്റി വെച്ചത് ….അതെ സമയം കുമാര സ്വാമി മന്ത്രി സഭയെ വീഴിക്കാന്‍ കേന്ദ്രത്തില്‍ ഇതിനോടകം തന്നെ ‘ചരടു വലി ‘ ആരംഭിച്ചതായാണ് നീക്കങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത് …കൈകള്‍ക്കിടയില്‍ നിന്നും വഴുതി പോയ കര്‍ണ്ണാടകയിലെ പരാജയം വളരെ ഗൌരവമായി തന്നെ എടുക്കാനാണ് മോഡിയുടെ തീരുമാനം …അടുത്ത ഡിസംബറില്‍ രാജസ്ഥാന്‍ ,മധ്യപ്രദേശ് എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് ..ഇതിനോടകം തന്നെ ജനപ്രിയ കാര്യങ്ങള്‍ ചെയ്ത് സര്‍ക്കാരിന്റെ ഇമേജ് വര്‍ദ്ധിപ്പിക്കാന്‍ തന്നെയാണ് നീക്കം …ഈ അവസരത്തില്‍ പെട്രോളിന്റെ എക്സൈസ് നികുതി ഗണ്യമായി കുറച്ചു, ഇത്തരം കാര്യങ്ങള്‍ക്ക് തുടക്കമിടാന്‍ തന്നെയാണ് ആലോചന ..
എന്നാല്‍ കേന്ദ്രത്തിന്റെ ഈ നീക്കത്തിനെതിരെ ഒരു മുഴം മുന്‍പേ എറിയാന്‍ തന്നേയായിരിക്കും കോണ്ഗ്രസ് -ജെ ഡി എസ് സഖ്യത്തിന്റെ നീക്കം ..അധികാര വടം വലിയേക്കാള്‍ ഭരണം അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന വന്‍ ശക്തികള്‍ക്കെതിരെ ആദ്യം ഒരുമിച്ചു നില്‍ക്കുക എന്നതാണു വേണ്ടതെന്നു കുമാരസ്വാമിക്ക് നന്നായി അറിയാം ..ആയതിനാല്‍ ദക്ഷിണേന്ത്യയിലെ കാവി വിരുദ്ധ വികാരം നന്നായി മുതലെടുക്കാന്‍ തന്നെയുറച്ചാണ് അയല്‍ സംസ്ഥാനങ്ങളും കോണ്ഗ്രസ്സുമായി നല്ല ധാരണയില്‍ നീങ്ങുക എന്ന തത്വം സ്വീകരിച്ചിരിക്കുന്നത് എന്നും സൂചനയുണ്ട് …