കാനില്‍ ഇത്തവണ വ്യത്യസ്തമായ ഒരു പ്രകടനം കാണികളുടെ ശ്രദ്ധ ആകര്‍ഷിച്ചു, കാനിലെ റെഡ് കാർപറ്റിലൂടെ സ്‌റ്റൈലിൽ നടന്നു നീങ്ങുന്ന റഷ്യൻ മോഡലായ യൂളിയാ റെബാക്കോവയെ ആദ്യം ആരും ശ്രദ്ധിക്കുന്നില്ല. പെട്ടെന്നാണ് ആൾക്കൂട്ടത്തിനിടയിൽ നടന്നു നീങ്ങിയ മോഡലിന്റെ പാവാട അഴിഞ്ഞു വീഴുന്നത്. പാവാട പോയതോടെ നാണിച്ചു പോയ മോഡൽ എന്തു ചെയ്യണമെന്ന് അറിയാതെ അങ്ങോട്ടും ഇങ്ങോട്ടും ചാടിക്കളിക്കുന്നും ഉണ്ട്. ഉടൻ മോഡലിന്റെ പാവാടയെ ചവിട്ടി പിടിച്ച ആൾ ഓടി വന്ന് പാവാട എടുത്ത് ഉടുപ്പിച്ച് നൽകുന്നു. ഇതോടെ അത്രയും നേരം മോഡലിനെ തിരിഞ്ഞു പോലും നോക്കാതിരുന്ന…
Read MoreMonth: May 2018
കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണറായി വിജയന്‍ പങ്കെടുക്കും
ബംഗളൂരു: കർണാടക മുഖ്യമന്ത്രിയായി ജനതാദൾ (എസ്) നേതാവ് എച്ച്.ഡി. കുമാരസ്വാമി നാളെ 4.30നു സത്യപ്രതിജ്ഞ ചെയ്യും. ഗവർണർ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുക്കും. ധർമശാല, ശൃംഗേരി ക്ഷേത്രങ്ങളിൽ ദർശനം ദർശനം നടത്തുകയും ഭാരതീതീർഥ ശങ്കരാചാര്യരുടെ അനുഗ്രഹം തേടുകയും ചെയ്തശേഷമായിരിക്കും സത്യപ്രതിജ്ഞ. അതേസമയം, മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവെഗൗഡയുടെയും കുമാരസ്വാമിയുടെയും ക്ഷണം സ്വീകരിച്ച് ചടങ്ങില്‍ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ബെംഗളൂരുവിലേക്കു വരും. നാളെ രാവിലെ പരിശുദ്ധ പാത്രിയർക്കീസ് ബാവായുമായുള്ള കൂടിക്കാഴ്ചയും മന്ത്രിസഭാ യോഗവും കഴിഞ്ഞതിനു ശേഷമാകും മുഖ്യമന്ത്രി ബംഗളൂരുവിലേക്കു പോവുക. മന്ത്രി മാത്യു…
Read Moreകുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ താരമായി രാധിക.
ബെംഗളൂരു:ഈ ചിത്രത്തില്‍ കാണുന്ന യുവതി ആരാണെന്ന് അറിയാമോ ? കന്നടയിലെ ഒരു പ്രശസ്ത സിനിമാ നടിയാണ് ,നിരവധി ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചിട്ടുണ്ട്..എന്നാല്‍ അവര്‍ എങ്ങിനെ ഇപ്പോള്‍ വാര്‍ത്തകളില്‍ വന്നു എന്നാണോ നിങ്ങള്‍ കരുതുന്നത്. നമ്മുടെ നിയുക്ത മുഖ്യമന്ത്രി ശ്രീ എച് ഡി കുമാരസ്വാമിയുടെ അടുത്ത ബന്ധമുള്ള ആളാണ് ?മകളാണോ ? അല്ല പിന്നെ .. എച് ഡി കുമാരസ്വാമിയുടെ പത്നിയാണ് പ്രശസ്ത സിനിമാനടിയായ രാധിക,58 വയസ്സുള്ള കുമാരസ്വാമിക്ക് 31 വയസ്സുള്ള ഭാര്യ എങ്ങിനെ വന്നു എന്നെല്ലാം നിങ്ങള്‍ ചോദിച്ചേക്കും,കഥ ശ്രദ്ധിച്ച് വായിക്കുക. തന്റെ ഒന്‍പതാം…
Read Moreക്രിക്കറ്റ് താരം ജഡേജയുടെ ഭാര്യയ്ക്ക് നേരെ പൊലീസ് അതിക്രമം
ജാംനഗര്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റീവ ജഡേജയുടെ നേരെ പൊലീസുകാരന്‍റെ കൈയ്യേറ്റശ്രമം. തിങ്കളാഴ്ച ഗുജറാത്ത് ജാംനഗറില്‍ വച്ച് റീവയുടെ കാര്‍ അപകടത്തില്‍പ്പെട്ടതിന് പിന്നാലെ പൊലീസ് കോണ്‍സ്റ്റബിള്‍ ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി. ജാംനഗറിലെ സാറു സെക്ഷന്‍ റോഡിലായിരുന്നു സംഭവം. റീവ ജഡേജയുടെ കാര്‍ കോണ്‍സ്റ്റബിള്‍ സഞ്ചരിച്ച മോട്ടോര്‍സൈക്കിളില്‍ ഇടിയ്ക്കുകയായിരുന്നുവെന്ന് ജാംനഗര്‍ ജില്ലാ പൊലീസ് സൂപ്രണ്ട് പ്രദീപ് സേജുല്‍ പറഞ്ഞു. ഇതാണ് കൈയ്യേറ്റത്തിന് കാരണം. സംഭവം നടക്കുമ്പോള്‍ ജഡേജയുടെ മാതാവും കാറില്‍ ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് പോലീസുകാരന്‍ റീവയെ തള്ളിമാറ്റുകയും മുടിക്കുത്തില്‍ പിടിക്കുകയും ചെയ്തു. സംഭവം…
Read Moreമീനാക്ഷിയുടെ ഡബ്‌സ്മാഷ് വീഡിയോ വൈറല്‍
മലയാള സിനിമയ്ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളായിരുന്ന ദിലീപിന്‍റെയും മഞ്ജു വര്യരുടെയും മകളാണ് മീനാക്ഷി. ജനനം മുതല്‍ തന്നെ സെലിബ്രിറ്റി ഇമേജ് ഈ താരപുത്രിക്ക് ലഭിച്ചിരുന്നു. ഇടയ്ക്ക് വെച്ച് അച്ഛനും അമ്മയും വേര്‍പിരിയാന്‍ തീരുമാനിച്ചപ്പോള്‍ അച്ഛനൊപ്പം നില്‍ക്കാനാണ് മീനാക്ഷി തീരുമാനിച്ചത്. മകളുടെ തീരുമാനത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുകയായിരുന്നു നമ്മുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍. അഭിമുഖങ്ങളിലെല്ലാം മകളെക്കുറിച്ച് വാചാലനാവാറുണ്ട് ദിലീപ്. മകളുടെ പിന്തുണയെക്കുറിച്ച് ആരാധകര്‍ക്കും കൃത്യമായി അറിയാം. അടുത്തിടെയായിരുന്നു ഈ താരപുത്രിയുടെ 18 മത്തെ പിറന്നാള്‍ ആഘോഷിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ പിറന്നാള്‍ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. താരങ്ങളുടെ പാത…
Read Moreചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കെ.എം മാണി യുഡിഎഫിനൊപ്പം
പാലാ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കെ.എം മാണിയുടെ പിന്തുണ യുഡിഎഫിന്. കൂടാതെ കെ എം മാണി യുഡിഎഫിന് വേണ്ടി ചെങ്ങന്നൂരില്‍ പ്രചാരണത്തിനിറങ്ങുമെന്നും അറിയിച്ചു. മാണിയുടെ വസതിയില്‍ നടന്ന ഉന്നതതല യോഗത്തിനുശേഷമാണ് തീരുമാനം. വ്യാഴാഴ്‌ച ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് പൊതുയോഗവും നടക്കും. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പിന്തുണ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കെ.എം മാണിയുടെ വസതിയില്‍ ഇന്ന് ഉന്നതതല യോഗം നടന്നിരുന്നു. യോഗത്തിൽ പി.ജെ. ജോസഫും പങ്കെടുത്തിരുന്നു. അതേസമയം ഇന്നലെ ഉപതെരഞ്ഞെടുപ്പില്‍ മാണിയുടെ പിന്തുണ തേടി യു.ഡി.എഫ് നേതാക്കള്‍ ഇന്നലെ പാലയില്‍ മാണിയുടെ വസതിയിലെത്തിയിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പി.കെ…
Read Moreതെരഞ്ഞെടുപ്പിൽ വ്യാപകമായി ക്രമക്കേട് നടന്നുവെന്ന് യെദ്യൂരപ്പ; നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍!
ബംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നുവെന്ന് ബിജെപി നേതാവ് ബി.എസ്. യെദ്യൂരപ്പ. വോട്ടെടുപ്പിന് ഉപയോഗിക്കുന്ന വിവിപാറ്റ് മെഷീനുകളുടെ പെട്ടികള്‍ മണഗുളി ഗ്രാമത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിനു പിന്നാലെയാണ് ആരോപണമുന്നയിച്ച് യെദ്യൂരപ്പ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിയത്. ‘കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത് സുതാര്യവും സ്വതന്ത്രവുമായാണെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അവകാശവാദത്തിലെ പൊള്ളത്തരം തുറന്നുകാട്ടുന്നതാണ് ഇപ്പോഴത്തെ സംഭവം. തെരഞ്ഞെടുപ്പില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്,’ യെദ്യൂരപ്പ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒപി റാവത്തിന് നല്‍കിയ കത്തില്‍ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനും കോണ്‍ഗ്രസും തമ്മില്‍ ബന്ധം നിലനില്‍ക്കുന്നുണ്ടെന്നും…
Read Moreഐപിഎൽ: പ്ലേ ഓഫ് മത്സരങ്ങൾ ഇന്ന് തുടങ്ങും
മുംബൈ: പ്ലേ ഓഫ് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ആദ്യ പ്ലേ ഓഫ് ആയ ക്വാളിഫയർ ഒന്ന് പോരാട്ടത്തിൽ ഇന്നു രാത്രി ചെന്നൈ സൂപ്പർ കിംഗ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും. തുടർച്ചയായ ആറ് ജയങ്ങളിലൂടെ ഏറ്റവും ആദ്യം പ്ലേ ഓഫ് യോഗ്യത നേടിയ സണ്‍റൈസേഴ്സ് അവസാനം കളിച്ച മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ടിരുന്നു. ചെറിയ സ്കോർപോലും പ്രതിരോധിച്ചായിരുന്നു ന്യൂസിലൻഡ് താരമായ കെയ്ൻ വില്യംസണ് നയിക്കുന്ന സണ്‍റൈസേഴ്സ് ഗ്രൂപ്പ്ഘട്ടത്തിൽ ശോഭിച്ചത്. മറുവശത്ത് ലീഗ് റൗണ്ടിൽ രണ്ട് തവണ ഏറ്റുമുട്ടിയപ്പോളും സണ്‍റൈസേഴ്സിനെ കീഴടക്കിയ ആത്മവിശ്വാസത്തിലാണ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സ്.…
Read Moreസര്‍ക്കാരിന്റെ ആയുസ്സ് കൂടിയാല്‍ മൂന്ന് മാസം മാത്രം:സദാനന്ദ ഗൗഡ.
ബെംഗളൂരു: കുമാരസ്വാമി സര്‍ക്കാര്‍ വ്യാഴാഴ്ച വിശ്വാസവോട്ട് തേടാനിരിക്കെ, ഭൂരിപക്ഷമുണ്ടാക്കാനുളള ശ്രമങ്ങള്‍ തല്‍കാലമില്ലെന്ന് ബിജെപി. മൂന്ന് മാസത്തിനുളളില്‍ കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാര്‍ താഴെവീഴുമെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ പറഞ്ഞു. അതിനിടെ എംഎല്‍എമാരെ സ്വാധീനിക്കാന്‍ ഇനിയും ശ്രമം നടന്നേക്കുമെന്ന ആശങ്കയില്‍ അവരെ റിസോര്‍ട്ടില്‍ തന്നെ പാര്‍പ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസും ജെഡിഎസും. വിശ്വാസവോട്ടിന് നില്‍ക്കാതെ യെദ്യൂരപ്പ രാജിവെച്ചൊഴിഞ്ഞെങ്കിലും ബിജെപി ക്യാമ്പിനിപ്പോഴും വിശ്വാസമുണ്ട് പതിനാല് പേര്‍ മറുകണ്ടംചാടിയാല്‍ എപ്പോള്‍ വേണമെങ്കിലും ഭരണം കയ്യില്‍ വരുമെന്ന്. ആദ്യ ചുവട് പാളി. ബുധനാഴ്ചയാണ് കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ, വ്യാഴാഴ്ച വിശ്വാസവോട്ടെടുപ്പും. ഡി കെ ശിവകുമാറിന്‍റെ തന്ത്രങ്ങളും…
Read Moreഒരേ ദിവസം യുവതിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചത് രണ്ട് സംഘങ്ങള്‍;പരാതി രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാകാതെ പോലിസ്;ഒരു കാലത്ത് സ്ത്രീകള്‍ക്ക് സുരക്ഷിതമായ നഗരം എന്നറിയപ്പെട്ടിരുന്നു ബെംഗളൂരുവില്‍ ഇപ്പോള്‍ ഇങ്ങനെ ഒക്കെ ആണ്..
ബെംഗളൂരു: ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത ഒരു രാത്രിയായിമാറി ആ യുവതിക്ക്,സംഭവം നടക്കുന്നത് ജീവന്‍ ബീമ നഗറിലാണ്.ഒരു പാര്‍ട്ടി കഴിഞ്ഞു തിരിച്ചു വരികയായിരുന്ന യുവതിയെ ഒരു വിഭാഗം ആക്രമിക്കുന്നു,അതില്‍ പരാതി പറയാന്‍ വേണ്ടി പോലിസ് സ്റ്റേഷനനില്‍ ചെന്ന യുവതിയോട് പോലിസ് പറയുന്നു,കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല ഞങ്ങള്‍ തെരഞ്ഞെടുപ്പു ഡ്യൂട്ടിയില്‍ ആണ്.തിരിച്ചു പോരുകയായിരുന്ന യുവതിയെ മറ്റൊരു സംഘം ലൈംഗികമായി ഉപദ്രവിക്കുന്നു.സംഭവം നടന്നത് നമ്മ ബെംഗളൂരുവില്‍ തന്നെ. ഇന്ദിര നഗറില്‍ താമസിക്കുകയായിരുന്നു യുവതി തന്റെ സഹപ്രവര്‍ത്തകന്റെ ഇരു ചക്ര വാഹനത്തില്‍ വീട്ടിലേക്കു വരികയായിരുന്നു,മേയ് 9 ന് രാത്രി രണ്ടുമണിക്ക് ആണ്…
Read More