സര്‍ക്കാരിന്റെ ആയുസ്സ് കൂടിയാല്‍ മൂന്ന് മാസം മാത്രം:സദാനന്ദ ഗൗഡ.

ബെംഗളൂരു: കുമാരസ്വാമി സര്‍ക്കാര്‍ വ്യാഴാഴ്ച വിശ്വാസവോട്ട് തേടാനിരിക്കെ, ഭൂരിപക്ഷമുണ്ടാക്കാനുളള ശ്രമങ്ങള്‍ തല്‍കാലമില്ലെന്ന് ബിജെപി. മൂന്ന് മാസത്തിനുളളില്‍ കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാര്‍ താഴെവീഴുമെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ പറഞ്ഞു. അതിനിടെ എംഎല്‍എമാരെ സ്വാധീനിക്കാന്‍ ഇനിയും ശ്രമം നടന്നേക്കുമെന്ന ആശങ്കയില്‍ അവരെ റിസോര്‍ട്ടില്‍ തന്നെ പാര്‍പ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസും ജെഡിഎസും.

വിശ്വാസവോട്ടിന് നില്‍ക്കാതെ യെദ്യൂരപ്പ രാജിവെച്ചൊഴിഞ്ഞെങ്കിലും ബിജെപി ക്യാമ്പിനിപ്പോഴും വിശ്വാസമുണ്ട് പതിനാല് പേര്‍ മറുകണ്ടംചാടിയാല്‍ എപ്പോള്‍ വേണമെങ്കിലും ഭരണം കയ്യില്‍ വരുമെന്ന്. ആദ്യ ചുവട് പാളി. ബുധനാഴ്ചയാണ് കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ, വ്യാഴാഴ്ച വിശ്വാസവോട്ടെടുപ്പും.

  ശബരിമല സ്വർണ്ണക്കൊള്ളക്കേസ് പ്രതി മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു

ഡി കെ ശിവകുമാറിന്‍റെ തന്ത്രങ്ങളും കൈക്കൂലി ടേപ്പുകളും പ്രതിരോധത്തിലാക്കിയ ബിജെപി തത്കാലം ഒന്നിനുമില്ലെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ പറയുന്നു. ജെഡിഎസിനും കോണ്‍ഗ്രസിനുമില്ലാത്ത പ്രതീക്ഷയാണ് മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകളില്‍ ബിജെപിക്കുണ്ടെന്ന വസ്തുത സദാനന്ദ ഗൗഡ മറച്ചുവക്കുന്നുമില്ല. ഇപ്പോള്‍ തന്നെ തമ്മിലടി തുടങ്ങിയിരിക്കുന്ന കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം മൂന്നുമാസം തികയ്ക്കില്ലെന്ന് സദാനന്ദ ഗൗഡ പറയുന്നു.

ജയനഗര്‍, ആര്‍ആര്‍നഗര്‍ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളിലേക്ക് നീങ്ങിയിരിക്കുകയാണ് നേതൃത്വം. അതിന്‍റെ ചുമതല അനന്ത് കുമാറിനും സദാനന്ദ ഗൗഡക്കും നല്‍കിയിട്ടുണ്ട്. സഭയില്‍ അംഗസംഖ്യ കൂട്ടിയാല്‍ മാത്രമേ ഇനി വിശ്വാസം ജയിക്കാന്‍ വഴിയുളളൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നീറ്റ് പുനഃപരീക്ഷയിൽ വ്യാപക ആശയക്കുഴപ്പം; പല കാരണങ്ങളാൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം
[masterslider id="10"]

Related posts