ഒരേ ദിവസം യുവതിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചത് രണ്ട് സംഘങ്ങള്‍;പരാതി രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാകാതെ പോലിസ്;ഒരു കാലത്ത് സ്ത്രീകള്‍ക്ക് സുരക്ഷിതമായ നഗരം എന്നറിയപ്പെട്ടിരുന്നു ബെംഗളൂരുവില്‍ ഇപ്പോള്‍ ഇങ്ങനെ ഒക്കെ ആണ്..

ബെംഗളൂരു: ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത ഒരു രാത്രിയായിമാറി ആ യുവതിക്ക്,സംഭവം നടക്കുന്നത് ജീവന്‍ ബീമ നഗറിലാണ്.ഒരു പാര്‍ട്ടി കഴിഞ്ഞു തിരിച്ചു വരികയായിരുന്ന യുവതിയെ ഒരു വിഭാഗം ആക്രമിക്കുന്നു,അതില്‍ പരാതി പറയാന്‍ വേണ്ടി പോലിസ് സ്റ്റേഷനനില്‍ ചെന്ന യുവതിയോട് പോലിസ് പറയുന്നു,കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല ഞങ്ങള്‍ തെരഞ്ഞെടുപ്പു ഡ്യൂട്ടിയില്‍ ആണ്.തിരിച്ചു പോരുകയായിരുന്ന യുവതിയെ മറ്റൊരു സംഘം ലൈംഗികമായി ഉപദ്രവിക്കുന്നു.സംഭവം നടന്നത് നമ്മ ബെംഗളൂരുവില്‍ തന്നെ.

ഇന്ദിര നഗറില്‍ താമസിക്കുകയായിരുന്നു യുവതി തന്റെ സഹപ്രവര്‍ത്തകന്റെ ഇരു ചക്ര വാഹനത്തില്‍ വീട്ടിലേക്കു വരികയായിരുന്നു,മേയ് 9 ന് രാത്രി രണ്ടുമണിക്ക് ആണ് സംഭവം.യുവതിയുടെ കൂടെ സഞ്ചരിക്കുകയായിരുന്ന സുനില്‍ ഹോസമണി (24) പറയുന്നു.

“ഞങ്ങള്‍ ഒരു പാര്‍ട്ടി കഴിഞ്ഞ കൂടെ ജോലി ചെയ്യുന്ന യുവതിയെ അവരുടെ വീട്ടിലെത്തിക്കാന്‍ ബൈക്കില്‍ പോകുകയായിരുന്നു,ചിലര്‍ വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെടുകയും തങ്ങള്‍ പോലിസുകാരന് എന്ന് അവകാശപ്പെട്ട് ഐ ഡി കാര്‍ഡ്‌ കാണിക്കുകയും ചെയ്തു,അവര്‍ യഥാര്‍ത്ഥ പോലീസുകാര്‍ അല്ല എന്ന് എനിക്ക് മനസ്സിലായി ഞാന്‍ ശബ്ദമുയര്‍ത്തി സംസാരിച്ചപ്പോള്‍,ഒരാള്‍ എന്റെ മുഖത്ത് അടിക്കുകയും പിടിച്ചു വക്കുകയും ചെയ്തു,എന്റെ സഹപ്രവര്‍ത്തകയെ മുടിയില്‍ പിടിച്ചു വലിച്ചു റോഡിലേക്ക് ഇടുകയും ,സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും മോശമായി പെരുമാറുകയും ചെയ്തു,ഞങ്ങള്‍ അലറി വിളിച്ചപ്പോള്‍ ചില ആളുകള്‍ ഓടിവന്നു ,ഇതുകണ്ട് ആ സംഘം ഓടി രക്ഷപ്പെട്ടു”വണ്ടിയുടെ നമ്പര്‍ നോട്ട് ചെയ്തു.

പോലിസ് കണ്ട്രോള്‍ റൂമില്‍ വിളിച്ചത് പ്രകാരം ഹൊയ്സാല എത്തുകയും ജെ ബി നഗര്‍ പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു.എന്നാല്‍ അത് പ്രകാരം പോലിസ് സ്റ്റേഷനില്‍ എത്തിയെങ്കിലും പോലിസ് കോണ്‍സ്റ്റബിള്‍ ശിവലിംഗ പരാതി സ്വീകരിക്കാന്‍ തയ്യാറായില്ല.

“ഞങ്ങള്‍ തിരിച്ച് പോകുന്നതിനിടയില്‍ ജെ ബി നഗര്‍ സ്കൂളിനു സമീപത്ത് വച്ച് 8-9 പേര്‍ വരുന്ന സംഘം വണ്ടി നിര്‍ത്തിക്കുകയും,കത്തി കാണിച്ചു എന്റെ സഹപ്രവര്‍ത്തകയെ അടുത്തുള്ള ഒരു ഗ്രൌണ്ടിലേക്ക് വലിച്ചു കൊണ്ട് പോകുകയും ചെയ്തു,അവര്‍ അവളെ മാനഭംഗം ചെയ്യാന്‍ തുടങ്ങി,അതുവഴി പോയ രണ്ടു ബൈക്കുകളില്‍ ഉള്ളവര്‍ ഞങ്ങളെ രക്ഷിക്കാന്‍ വന്നപ്പോള്‍ ,എന്റെ സഹപ്രവര്‍ത്തകയുടെ തലയില്‍ ഒരു അസ്ബെടോസ് ഷീറ്റ്കൊണ്ട് അടിച്ചു അവര്‍ രക്ഷപ്പെട്ടു”

ഇതുമായി ബന്ധപ്പെട്ടു അടുത്ത ദിവസം പോലിസ് കോണ്‍സ്റ്റബിന്റെ കയ്യില്‍ പരാതി നല്‍കി ,പക്ഷെ അവര്‍ എഫ് ഐ ആര്‍ നല്‍കിയില്ല.ഏകദേശം മൂന്നു നാല് പ്രാവശ്യം തുടര്‍ച്ചയായി പോലിസ് സ്റ്റേഷനില്‍ കയറി ഇറങ്ങിയതിനും ,കമ്മീഷനറുമായി ബന്ധപ്പെട്ടതിനും ശേഷമാണ് പോലിസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത് തന്നെ.അതും ഒരാഴ്ചക്ക് ശേഷം.

യുവതി ഇപ്പോഴും താന്‍ നേരിടേണ്ടി വന്ന ക്രൂരതയുടെ ഷോക്കില്‍ തന്നെയാണ്.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us