ബെംഗലൂരു : കഴിഞ്ഞ ദിവസ നഗരമധ്യത്തില്‍ കുട്ടികളെ തട്ടികൊണ്ട് പോകുന്നതായി ആരോപിച്ചു ജനക്കൂട്ടം തല്ലികൊന്ന രാജസ്ഥാന് സ്വദേശി കലൂറാമിനെ കൊലയാളികളായ പതിനാലോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു …ഇതില്‍ രണ്ടു പേര് സ്ത്രീകളും ,മൂന്നു പേര് പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുമാണ് ..
കുട്ടികളെ തട്ടി സംഘങ്ങള്‍ വ്യാപകമായി ബെംഗലൂരു കേന്ദ്രീകരിച്ചു എത്തിയിട്ടുണ്ടെന്ന വ്യാജ വാട്സ് ആപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഭീതി നിഴലിച്ചതാണു കൊലയ്ക്ക് പിന്നിലുള്ള കാരണമെന്നു പോലീസ് പറഞ്ഞു ….ഇരുപത്തിയാറുകാരനായ കലൂറാം പാന്‍ വില്‍പ്പനക്കാരനായിരുന്നു …ചാമരാജ് പേട്ട് രംഗനാഥ ടാക്കീസിന്റെ സമീപം ബുധനാഴ്ച ഉച്ചയോടെ ദാരുണമായ സംഭവം അരങ്ങേറുന്നത് ….തെറ്റിദ്ധാരണ മൂലം കലൂറാമിനെ ജനകൂട്ടം വളയുകയും തുടര്‍ന്ന് അദ്ദേഹത്തിന്റെ ബാഗ് പരിശോധിക്കുകയുമാണ് ചെയ്തു …അതില്‍ നിന്നും കണ്ടെടുത്ത ചില കര്‍ച്ചീഫുകളും മധുര പലഹാരങ്ങളുമാണ് ജനങ്ങളില്‍ സംശയം ജനിപ്പിച്ചത് ..തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ കന്നഡ ഭാഷ വശമില്ലാത്ത കലുറാം തന്റെ മാതൃഭാഷയില്‍ അഭയാര്ത്ഥിച്ചെങ്കിലും ജനക്കൂട്ടം തടി കക്ഷണങ്ങളും ക്രിക്കറ്റ് ബാറ്റുമുപയോഗിച്ചു അദ്ദേഹത്തെ ക്രൂരമായി ആക്രമിക്കുകയായിരുന്നു …മര്‍ദ്ധനത്തില്‍ ജനനേന്ദ്രിയങ്ങള്ക്കടക്കം സാരമായ പരിക്കേറ്റ വ്യക്തി ഒടുവില്‍ പോലീസ് എത്തുമ്പോഴേക്കും മരിച്ചിരുന്നു ….കോട്ടന്‍ പേട്ട് ഭാഗത്ത് ധാരാളം രാജസ്ഥാന് സ്വദേശികള്‍ വസിക്കുന്നുണ്ട് …പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു …..