രാജസ്ഥാന്‍ സ്വദേശിയെ മര്‍ദ്ദിച്ചു കൊന്ന സംഭവം : സ്ത്രീകള്‍ ഉള്‍പ്പടെ പതിനാലോളം പേര്‍ അറസ്റ്റില്‍ …!

ബെംഗലൂരു : കഴിഞ്ഞ ദിവസ നഗരമധ്യത്തില്‍ കുട്ടികളെ തട്ടികൊണ്ട് പോകുന്നതായി ആരോപിച്ചു ജനക്കൂട്ടം തല്ലികൊന്ന രാജസ്ഥാന്‍ സ്വദേശി കലൂറാമിനെ കൊലയാളികളായ പതിനാലോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു …ഇതില്‍ രണ്ടു പേര്‍ സ്ത്രീകളും ,മൂന്നു പേര്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുമാണ് ..
കുട്ടികളെ തട്ടി സംഘങ്ങള്‍ വ്യാപകമായി ബെംഗലൂരു കേന്ദ്രീകരിച്ചു എത്തിയിട്ടുണ്ടെന്ന വ്യാജ വാട്സ് ആപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഭീതി നിഴലിച്ചതാണു കൊലയ്ക്ക് പിന്നിലുള്ള കാരണമെന്നു പോലീസ് പറഞ്ഞു ….ഇരുപത്തിയാറുകാരനായ കലൂറാം പാന്‍ വില്‍പ്പനക്കാരനായിരുന്നു …ചാമരാജ് പേട്ട് രംഗനാഥ ടാക്കീസിന്റെ സമീപം ബുധനാഴ്ച ഉച്ചയോടെ ദാരുണമായ സംഭവം അരങ്ങേറുന്നത് ….തെറ്റിദ്ധാരണ മൂലം കലൂറാമിനെ ജനകൂട്ടം വളയുകയും തുടര്‍ന്ന്‍ അദ്ദേഹത്തിന്റെ ബാഗ് പരിശോധിക്കുകയുമാണ് ചെയ്തു  …അതില്‍ നിന്നും കണ്ടെടുത്ത ചില കര്‍ച്ചീഫുകളും മധുര പലഹാരങ്ങളുമാണ് ജനങ്ങളില്‍ സംശയം ജനിപ്പിച്ചത് ..തുടര്‍ന്ന്‍ ചോദ്യം ചെയ്തപ്പോള്‍ കന്നഡ ഭാഷ വശമില്ലാത്ത കലുറാം തന്റെ മാതൃഭാഷയില്‍ അഭയാര്‍ത്ഥിച്ചെങ്കിലും ജനക്കൂട്ടം തടി കക്ഷണങ്ങളും ക്രിക്കറ്റ് ബാറ്റുമുപയോഗിച്ചു അദ്ദേഹത്തെ ക്രൂരമായി ആക്രമിക്കുകയായിരുന്നു …മര്‍ദ്ധനത്തില്‍ ജനനേന്ദ്രിയങ്ങള്‍ക്കടക്കം സാരമായ പരിക്കേറ്റ വ്യക്തി ഒടുവില്‍ പോലീസ് എത്തുമ്പോഴേക്കും മരിച്ചിരുന്നു ….കോട്ടന്‍ പേട്ട് ഭാഗത്ത് ധാരാളം രാജസ്ഥാന്‍ സ്വദേശികള്‍ വസിക്കുന്നുണ്ട് …പോസ്റ്റ്മോര്‌ട്ടം കഴിഞ്ഞ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു …..
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാംബോർഗിനി കാറിലെ അഭ്യാസപ്രകടനം: മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്ക് ബംഗളൂരു പോലീസിന്റെ സമൻസ്
  കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം മാത്രമല്ല; ബെംഗളൂരുവിലെ അമൃത കൊലക്കേസിൽ വൻ വഴിത്തിരിവുമായി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം
[masterslider id="10"]

Related posts