ബെംഗളൂരു : കർണാടകയിലെ കോൺഗ്രസ്- ജനതാദൾ എസ് സഖ്യം ദേശീയ രാഷ്ട്രീയത്തിൽ തന്നെ പുതിയ തുടക്കമാണെന്നും ഇതിനെ അസ്ഥിരപ്പെടുത്തുന്ന ഒന്നിനും മുതിരരുതെന്നും കോൺഗ്രസ് എംഎൽഎമാരോടു യുപിഎ അധ്യക്ഷ സോണിയ ഗാന്ധി. എച്ച്എഎൽ വിമാനത്താവളത്തിൽനിന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ഹിൽട്ടൻ ഹോട്ടലിലെത്തിയാണ് കോൺഗ്രസ് എംഎൽഎമാരുമായി സോണിയ കൂടിക്കാഴ്ച നടത്തിയത്.സഭയിൽ കുമാരസ്വാമി ഭൂരിപക്ഷം തെളിയിക്കാനിരിക്കെ, ഫലപ്രഖ്യാപനം നടന്ന 15 മുതൽ വിവിധ ഹോട്ടലുകളിലായാണ് എംഎൽഎമാർ തങ്ങുന്നത്.
Read MoreDay: 24 May 2018
തൂത്തുക്കുടി അശാന്തം; പ്ലാന്‍റിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചു; നാളെ ബന്ദ്
തൂത്തുക്കുടി: പതിമൂന്നുപേരുടെ കൊലപാതകത്തില്‍ കലാശിച്ച വേദാന്തയുടെ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്‍റിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. അതിനിടെ വെടിവെപ്പിലും സര്‍ക്കാരിന്‍റെ നിഷ്ക്രിയ മനോഭാവത്തില്‍ പ്രതിഷേധിച്ച് ഡിഎംകെ നാളെ സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു. സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്‍റ് സ്ഥിതി ചെയ്യുന്ന പ്രദേശം ഇപ്പോഴും അശാന്തമാണ്. ഇവിടെ അധികസേനയെ വിന്യസിപ്പിച്ചിട്ടുണ്ട്. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ പ്രദേശത്തെ ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. തൂത്തുക്കുടി വെടിവെപ്പില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍റെ നേതൃത്വത്തില്‍ കുത്തിയിരിപ്പ് സത്യാഗ്രഹം…
Read Moreനാളെ വിശ്വാസവോട്ട്;എംഎല്‍എമാര്‍ ഇപ്പോഴും ഹോട്ടെലില്‍ തന്നെ.
ബെംഗളൂരു : നാളെ വിശ്വാസവോട്ട് തേടുമെന്നു മുഖ്യമന്ത്രി കുമാരസ്വാമി അറിയിച്ചു. ഇതിനു ശേഷം കോൺഗ്രസിന്റെ 21 മന്ത്രിമാരും ദളിന്റെ 11 മന്ത്രിമാരും ചുമതലയേൽക്കും. കോൺഗ്രസിന്റെ മുതിർന്ന സാമാജികൻ രമേഷ് കുമാറിനെ വിശ്വാസവോട്ടിനു മുന്നോടിയായി നാളെ സ്പീക്കറായി തിരഞ്ഞെടുക്കും. റിസോർട്ടിലും ഹോട്ടലിലുമായി താമസം തുടരുന്ന ദൾ, കോൺഗ്രസ് എംഎൽഎമാർ സത്യപ്രതിജ്ഞയ്ക്കു ശേഷം അവിടങ്ങളിലേക്കു തന്നെ മടങ്ങി.
Read More13 പേരെ വെടിവെച്ച് കൊന്നിട്ട് നടപടിയില്ല; പളനിസാമിയുടെ രാജി ആവശ്യപ്പെട്ട് സ്റ്റാലിന്‍
ചെന്നൈ: തൂത്തുക്കുടി വെടിവെപ്പില്‍ നടപടി ആവശ്യപ്പെട്ട് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍. പാവപ്പെട്ടവരായ ജനങ്ങളെ വെടിവെച്ച് കൊന്നിട്ട് അതിനെതിരെ നടപടി സ്വീകരിക്കാത്ത മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും ഡിജിപിയും രാജി വയ്ക്കണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടു. സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്‍റിനെതിരെ സമരം ചെയ്തവരെ വെടിവെച്ച് കൊന്നിട്ട് ഇതുവരെയും യാതൊരു നടപടിയുമുണ്ടായില്ല. നിഷ്കളങ്കരായ 13 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. മുഖ്യമന്ത്രി നിഷ്ക്രിയനായിരിക്കുന്നു. തൂത്തുക്കുടിയില്‍ പോകാനോ ജനങ്ങളെ നേരില്‍ കാണാനോ മുഖ്യമന്ത്രി എടപ്പാടി പളനിസാമി തയ്യാറായില്ലെന്നും സ്റ്റാലിന്‍ ആരോപിച്ചു. വെടിവെപ്പില്‍ പ്രതിഷേധിച്ച് സ്റ്റാലിന്‍റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ഡിഎംകെ പ്രവര്‍ത്തകര്‍…
Read Moreബസ് പൂളിംഗുമായിമായി ബിഎംടിസിയും;ഒരേ സ്ഥലത്തേക്ക് യാത്രചെയ്യാനുള്ളവര്‍ക്ക് ആപ്പിന്റെ സഹായത്തോടെ സംഘമായി ബസ് ബുക്ക് ചെയ്യത് യാത്ര ചെയ്യാം.
ബെംഗളൂരു : ബസ് പൂളിംഗ് എന്ന ആശയവുമായി ബി എം ടി സിയും വരുന്നു,ഏതെങ്കിലും ഒരു റൂട്ടിലേക്ക് ഉള്ള ബസ്സിനു വേണ്ടി തുടര്‍ച്ചയായുള്ള കത്ത് നില്‍ക്കല്‍ ഒഴിവാക്കാം.ഒരേ സ്ഥലത്തേക്ക് യാത്രചെയ്യാനുള്ള ഒരു സംഘം ആളുകള്‍ക്ക് മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ ബി എം ടി സി ബസ് ബുക്ക് ചെയ്യാം.ബസ് തങ്ങളുടെ വീടിനോ ഓഫീസിനോ സമീപത്തു വന്നു ആളുകളെ കയറ്റുകയും കുറഞ്ഞ ദൂരമുള്ള റൂട്ട് വഴി നിശ്ചയിച്ച സ്ഥലത്ത് എത്തിക്കുകയും ചെയ്യും.ഇടയില്‍ ആവശ്യമെങ്കില്‍ ചില സ്റ്റോപ്പ്കള്‍ അനുവദിക്കുകയും ചെയ്യും. പ്രതിമാസ പാസ് ഉള്ളവര്‍ക്കും ഈ ബസില്‍…
Read Moreമജെസ്റ്റിക്കിനെ പിന്‍തള്ളി ബയപ്പനഹള്ളി ഏറ്റവും അധികം തിരക്കുള്ള മെട്രോ സ്റ്റേഷനായി.
ബെംഗളൂരു : ഇലക്ട്രോണിക് സിറ്റി, വൈറ്റ്‌ഫീൽഡ്, ഐടിപിഎൽ തുടങ്ങിയ ഐടി ഹബ്ബുകളെ ബന്ധിപ്പിച്ചു സബേർബൻ ട്രെയിൻ സർവീസുകൾ ഹിറ്റായതോടെ ബയ്യപ്പനഹള്ളി മെട്രോ സ്റ്റേഷനിൽ വൻതിരക്ക്. നമ്മ മെട്രോ തെക്ക്–വടക്ക് (ഗ്രീൻ), കിഴക്ക്–പടിഞ്ഞാറ് (പർപ്പിൾ) പാതകൾ സന്ധിക്കുന്ന മജസ്റ്റിക് കെംപെഗൗഡ സ്റ്റേഷനിലാണ് ഇതുവരെ ഏറ്റവുമധികം തിരക്ക് അനുഭവപ്പെട്ടിരുന്നത്. എന്നാൽ പുതിയ കണക്കനുസരിച്ച് മജസ്റ്റിക്കിനെ പിന്തള്ളി ബയ്യപ്പനഹള്ളി മുന്നിലെത്തി. ഇവിടെ ശരാശരി 28,030 പേരാണ് ദിവസേന എത്തുന്നത്. രണ്ടാം സ്ഥാനത്തുള്ള മജസ്റ്റിക്കിൽ 27500 പേരും. ഇന്ദിരാനഗർ (17,700), യെലച്ചനഹള്ളി (16,000), എംജി റോഡ് (14,900) സ്റ്റേഷനുകളാണ് യാത്രക്കാരുടെ…
Read Moreടാസ്കി വിളിയെടാ…. മെയ് 12ന് തേന്മാവിന്‍ കൊമ്പത്ത് വീണ്ടും തീയേറ്ററുകളിലേക്ക്
താനാരാണെന്ന് തനിക്കറിയാന്‍ മേലെങ്കില്‍ താന്‍ എന്നോട് ചോദിക്ക് താനാരാണെന്ന്… തനിക്ക് ഞാന്‍ പറഞ്ഞു തരാം താനാരാണെന്ന്… എന്നിട്ട്, ഞാനാരാണെന്ന് എനിക്കറിയാമോന്ന് താന്‍ എന്നോട് ചോദിക്ക്, അപ്പൊ തനിക്ക് ഞാന്‍ പറഞ്ഞു തരാം താനാരാണെന്നും ഞാനാരാണെന്നും! ഈ രംഗം അവിസ്മരണീയമാക്കിയ താരപ്രതിഭ മണ്‍മറഞ്ഞെങ്കിലും മലയാളികളുടെ മനസ്സില്‍ ഒരിക്കലും മായാതെ കിടക്കുന്ന ചലച്ചിത്ര സംഭാഷണങ്ങളില്‍ ഒന്നാണിത്. മലയാള സിനിമയിലെ ഏറ്റവും മികച്ച വിജയ ചിത്രങ്ങളിലൊന്നായ ‘തേന്മാവിന്‍ കൊമ്പത്ത്’ ഒരിക്കല്‍ കൂടി ബിഗ് സ്ക്രീനില്‍ കാണാന്‍ ആഗ്രഹിക്കാത്ത മലയാളികള്‍ ഉണ്ടാകില്ല. മലയാളികള്‍ ആവര്‍ത്തിച്ച് പറഞ്ഞ് ചിരിക്കുന്ന നിരവധി നര്‍മ്മ…
Read Moreകുട്ടികൾക്കായുള്ള”നാട്ടറിവ് കളിക്കൂട്ടം” ജാലഹള്ളിയിൽ.
ബെംഗളുരു : മലയാളം മിഷന്‍ കര്‍ണാടക ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള അവധിക്കാല ക്യാമ്പ് ‘നാട്ടറിവ് കളിക്കൂട്ടം’ ജാലഹള്ളിക്ക് സമീപത്തെ കളത്തൂര്‍ ഗാര്‍ഡന്‍സില്‍ നടക്കും. 25,26,27 തീയതികളില്‍ രാവിലെ 9.30 മുതല്‍ വൈകീട്ട് 4.30 വരെയാണ് ക്യാമ്പ്. കുട്ടികളുടെ അഭിനയക്കളരിയും ഹ്രസ്വചിത്ര നിര്‍ണായവും ഇതോടൊപ്പം ഉണ്ടായിരിക്കും. നാട്ടറിവുകള്‍, നാടന്‍ കളികള്‍, ഇവയുടെ പരിചയ പരിശീലനങ്ങള്‍, ഹെസര്‍ഘട്ട ഹോര്‍ട്ടികള്‍ച്ചര്‍ ഫാം സന്ദര്‍ശനം തുടങ്ങിയവയും ഉണ്ടായിരിക്കും. കുട്ടികളുടെ ചലച്ചിത്രത്തിന് സംസ്ഥാന അവാര്‍ഡു നേടിയ സംവിധായകന്‍ ടി. ദീപേഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. മലയാളം മിഷന്‍ ബെംഗളൂരു കോ…
Read Moreമജസ്റ്റിക് മെട്രോ-ബസ് സ്റ്റാന്റ് സ്കൈവാക്ക് തയ്യാർ;ഉടൻ തുറന്ന് കൊടുത്തേക്കും.
ബെംഗളൂരു : മജസ്റ്റിക്കിൽ കെംപെഗൗഡ ബസ് സ്റ്റേഷനെയും നമ്മ മെട്രോ സ്റ്റേഷനെയും ബന്ധിപ്പിച്ചുള്ള മേൽനടപ്പാലം ഈ മാസം അവസാനത്തോടെ തുറക്കും. ബിഎംടിസി, കെഎസ്ആർടിസി, നമ്മ മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന പാത കാൽനടക്കാരുടെ ദുരിതങ്ങൾക്കു വലിയ പരിഹാരമാകും. പണിപൂർത്തിയായ മേൽനടപ്പാലത്തിൽ അവസാനഘട്ട മിനുക്കുപണികളേ ബാക്കിയുള്ളൂ. കോൺഗ്രസ്–ദൾ സർക്കാർ അധികാരമേറ്റ ശേഷമാകും ഉദ്ഘാടനം നടത്തുക. ഒന്നരക്കോടി രൂപയാണു നടപ്പാലത്തിന്റെ നിർമാണച്ചെലവ്. മേൽക്കൂര, വൈദ്യുതവിളക്ക് എന്നീ ജോലികളാണ് ഇനി തീരാനുള്ളത്. നിലവിൽ മെട്രോ സ്റ്റേഷനിൽ ഇറങ്ങുന്നവർ റോഡിലൂടെ ഒരു കിലോമീറ്റർ നടന്നുവേണം ബസ് ടെർമിനലിൽ എത്താൻ. നടപ്പാലം തുറക്കുന്നതോടെ…
Read Moreനിപാ വൈറസ് ബാധ: ഒരാൾ കൂടി മരിച്ചു….
കോഴിക്കോട്: നിപ്പാ വൈറസ് ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. ഇതോടെ നിപ്പാ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി. കോഴിക്കോട് ചങ്ങരോത്ത് സ്വദേശി മൂസ്സയാണ് മരിച്ചത്. ഇയാൾ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിപ്പ വൈറസ് ബാധിച്ച് ആദ്യം മരിച്ച സഹോദരങ്ങളുടെ പിതാവാണ്. മേയ് 18നാണ് മൂസയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ മരണം 12 ആയെങ്കിലും 11 പേർക്കു മാത്രമേ നിപ്പയാണെന്നു സ്ഥിരീകരിച്ചിട്ടുള്ളൂ. ഏപ്രിൽ 25നാണു മൂസയും മക്കളായ സാബിത്തും സാലിഹും ആപ്പറ്റയിൽ പുതുതായി വാങ്ങിയ വീട്ടിലെ കിണർ വൃത്തിയാക്കിയത്. ഈ കിണറ്റിലാണു പിന്നീട്…
Read More