അഭ്യന്തര വിമാനം ചാര്‍ട്ടര്‍ ചെയ്യാന്‍ ജിഡിസിഎയുടെ അനുമതി ആവശ്യമില്ല;എന്നാലും കിട്ടിയ അവസരത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്‌.

ബെംഗളൂരു: ഭീഷണി ഉയർന്നതിനെ തുടർന്നാണ് കോൺഗ്രസ്, ജെഡിഎസ് എംഎൽഎമാരെ ബെംഗളൂരുവിലെ റിസോർട്ടിൽനിന്ന് മാറ്റേണ്ടിവന്നതെന്ന ആരോപണവുമായി മുതിർന്ന കോൺഗ്രസ് നേതാവും എഐസിസി ജനറൽ സെക്രട്ടറിയുമായ ഗുലാംനബി ആസാദ് രംഗത്ത്. വ്യോമമാർഗം എംഎൽഎമാരെ കേരളത്തിലെത്തിക്കാനായിരുന്നു തീരുമാനമെങ്കിലും, ഇതിന് കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചതായും ഗുലാംനബി ആസാദ് ആരോപിച്ചു. കോൺഗ്രസ്, ജെഡിഎസ് എംഎൽഎമാരെ ബെംഗളൂരുവിൽനിന്ന് ഹൈദരാബാദിലേക്ക് മാറ്റിയതിനു പിന്നാലെയാണ് ആസാദിന്റെ പ്രതികരണം.

‘ബെംഗളൂരുവിലെ റിസോർട്ടിൽ താമസിച്ചിരുന്ന എംഎൽഎമാർക്കുനേരെ ഭീഷണി ഉയർന്നതോടെയാണ് അവരെ മാറ്റേണ്ടിവന്നത്. വ്യോമമാർഗം ഇവരെ കേരളത്തിലെത്തിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ, പ്രത്യേക വിമാനത്തിന് അനുമതി ലഭിച്ചില്ല. അങ്ങനെയാണ് റോഡുമാർഗം അവർ ഹൈദരാബാദിലേക്കു പോയത്. ഇതാണോ ഒരു ജനാധിപത്യ രാജ്യത്ത് സംഭവിക്കേണ്ടത്? ഭരണഘടനയിൽ ഇനി ആർക്കും വിശ്വാസമില്ല എന്നതാണ് സത്യം. ഇനി ആകെ വിശ്വാസമുള്ളത് നീതിന്യായ വ്യവസ്ഥയിൽ മാത്രം’ – ഗുലാംനബി ആസാദ് പറഞ്ഞു.

ഇതിനിടെ, കോൺഗ്രസ്–ജെഡിഎസ് എംഎൽഎമാരുമായി കൊച്ചിയിലേക്ക് പറക്കാനിരുന്ന ചാർട്ടേഡ് വിമാനത്തിന് അവസാന നിമിഷം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അനുമതി നിഷേധിച്ചുവെന്ന ആരോപണവുമായി ജനതാദളും രംഗത്തെത്തി. അതേസമയം, ചാർട്ടേഡ് വിമാനങ്ങളുടെ ആഭ്യന്തര സർവീസുകൾക്ക് ഡിജിസിഎയുടെ അനുമതി ആവശ്യമില്ലെന്ന് വ്യോമയാന മന്ത്രാലയം പ്രതികരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us