രാജ്യതലസ്ഥാനത്ത് വീണ്ടും ശക്തമായ പൊടിക്കാറ്റ്; വ്യാപക നാശനഷ്ടം

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വീണ്ടും പൊടിക്കാറ്റ് ശക്തമായി. ഇന്ന് പുലര്‍ച്ചെ മണിക്കൂറില്‍ 100 കിലോമീറ്റര്‍ കൂടുതല്‍ വേഗതയിലാണ് പൊടിക്കാറ്റ് വീശിയടിച്ചത്. പുലർച്ചെ മൂന്ന് മണി മുതല്‍ വീഴിയടിച്ച കാറ്റില്‍ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇന്ന് പുലര്‍ച്ചെയുണ്ടായ പൊടിക്കാറ്റില്‍ 2 പേര്‍ മരിക്കുകയും 18 പേര്‍ക്ക് പരിക്കെല്ല്കുകയും ചെയ്തു. വാഹനങ്ങള്‍ക്ക് മുകളില്‍ മരം വീഴുകയും, കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച മുതല്‍ തുടരുന്ന പൊടിക്കാറ്റിലും, ഇടിമിന്നലിലും പെട്ട് ഇതുവരെ 80 പേരാണ് അഞ്ച് സംസ്ഥാനങ്ങളിലായി മരിച്ചത്. ഉത്തര്‍പ്രദേശില്‍ മാത്രം ഇതുവരെ 51 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി

ജമ്മുകശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, തെക്കന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഇടിമിന്നലും കാറ്റും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു. കൂടാതെ രാജസ്ഥാന്‍റെ പലഭാഗത്തും പശ്ചിമബംഗാള്‍, ബിഹാര്‍, ചത്തീസ്ഗണ്ഡ് എന്നിവിടങ്ങളിലും പൊടിക്കാറ്റ് ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  10, 20, 50, 100 രൂപ നോട്ടുകൾ നാളെ മുതൽ അസാധുവാകുമോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാണിജ്യ എൽ.പി.ജി സിലിണ്ടർ വിലയിൽ വൻ കുറവ്: ഹോട്ടലുകൾക്കും വ്യവസായങ്ങൾക്കും ആശ്വാസം
[masterslider id="10"]

Related posts