ബെംഗലൂരു : തിരഞ്ഞെടുപ്പ് അടുത്താല്‍ പിന്നെ ചിലര്‍ക്ക് കൊയ്ത്ത് തന്നെയാണ് ..പ്രത്യേകിച്ച് ദിവസ വരുമാനക്കാരായ സാധാരണക്കാര്‍ക്ക് ….ഇത്തവണ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിയന്ത്രണം ഉണ്ടായിട്ടും ഓരോ വോട്ടു അനുസരിച്ച് പണമെറിയുന്നതില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെലെല്ലാം ഒപ്പത്തിനൊപ്പമെന്നു രഹസ്യ സൂചനയാണ് ലഭിക്കുന്നത് ..
ഓരോ കുടുംബത്തിലെയും അംഗങ്ങള്‍ കണക്കിലെടുത്ത് ചില യിടങ്ങളില്‍ ആയിരം രൂപ വീതമാണ് നല്‍കുന്നത് .റൂറല്‍ ഏരിയയില്‍ അതാത് പാര്‍ട്ടികളുടെ ലോക്കല്‍ കമ്മിറ്റികളുടെ കീഴില്‍ നിന്നും അഞ്ഞൂറ് മുതല്‍ എഴുനൂറുവരെയാണ് റേറ്റ് ..കൂടാതെ മദ്യ വിതരണവും തകൃതിയാണ് ..എന്നാല്‍ സമ്മതിദാനാവകാശം സത്യസന്ധമായി വിനിയോഗിക്കുന്നതിന് തടസ്സമെന്ന ബോധമുള്ളതിനാല്‍ പണം നിരസിച്ചതും കേള്‍ക്കുന്നുണ്ട് ..സ്ഥാനാര്‍ഥിയുടെ ആസ്തി അനുസരിച്ച് രണ്ടായിരം വരെ നല്‍കിയതായാണ് ചിലയിടങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ ..!
കൂടുതലും യുവാക്കളെ തന്നെയാണ് പാര്‍ട്ടികള്‍ ഉന്നം വെയ്ക്കുന്നത് ..വ്യക്തികളുടെ ബലഹീനതകളെ വോട്ടാക്കി മാറ്റാന്‍ തന്നെയാണ് പല രാഷ്ട്രീയ പാര്‍ട്ടികളുടെയും ഉദ്ദേശ്യം ….കഴിഞ്ഞ കൊല്ലങ്ങളെ അപേക്ഷിച്ച് ഇത്തവണ തിരഞ്ഞെടുപ്പിന് മുന്പ് പണം നല്‍കാതെ വോട്ട് ചെയ്തതിനു ശേഷം ചില ‘പാര്‍ട്ടികള്‍’ പണം വിതരണം ചെയ്തതായും വാര്‍ത്തകളുണ്ട്