ബെംഗളൂരു: ഐ.സി.എസ്.ഇ പത്താം ക്ലാസിലെയും ഐ.എസ്.സി പന്ത്രണ്ടാം ക്ലാസിലെയും ഫലങ്ങള്‍ നാളെ പ്രഖ്യാപിക്കും. നാളെ വൈകീട്ട് മൂന്ന് മണിക്ക് ഫലങ്ങള്‍ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാകും. ഫലം അറിയുന്നതിന് ഔദ്യോഗിക വെബ്സൈറ്റായ www.cisce.orgസന്ദര്‍ശിക്കണമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. എസ്.എം.എസ് വഴിയും ഫലം അറിയാം. അതിനായി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിട്ടുള്ള ഏഴക്ക ഐഡി കോഡ് 09248082883 എന്ന നമ്പറിലേക്ക് അയച്ചാല്‍ മതിയാകും.
Read MoreDay: 13 May 2018
ഉത്തരേന്ത്യയില്‍ വീണ്ടും പൊടിക്കാറ്റ്; വിമാന സര്‍വീസുകള്‍ റദ്ദാക്കി
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ വീണ്ടും ശക്തമായ പൊടിക്കാറ്റ്. മണിക്കൂറില്‍ 50 മുതല്‍ 70 വരെ വേഗതയിലായിരുന്നു കാറ്റ് വീശിയത്. ശക്തമായ കാറ്റ് മൂലം അരമണിക്കൂര്‍ നേരത്തേക്ക് ഡല്‍ഹി മെട്രോ സര്‍വീസ് നിറുത്തി വച്ചു. പത്തോളം വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കനത്ത മഴയും പൊടിക്കാറ്റും റിപ്പോര്‍ട്ട് ചെയ്തു. മരങ്ങള്‍ വീണത് റോഡ് ഗതാഗതത്തെ ബാധിച്ചു. വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു പൊടിക്കാറ്റ് വീശിയത്. പെട്ടെന്ന് ഇരുട്ടു മൂടി കാറ്റ് വീശിയത് ആളുകളെ പരിഭ്രാന്തിയിലാക്കി. മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പങ്കെടുക്കാനിരുന്ന…
Read Moreഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ
ബംഗളൂരു: ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. പഞ്ചാബ് വൈകിട്ട് നാലിന് കൊൽക്കത്തയെയും ബാംഗ്ലൂർ രാത്രി എട്ടിന് ഡല്‍ഹിയെയും നേരിടും. ആറ് തോൽവിയും അഞ്ച് ജയവുമാണ് കൊല്‍ക്കത്തയ്ക്കുള്ളത്. ഇനിയൊരു തോൽവികൂടി നേരിട്ടാൽ പ്ലേ ഓഫ് സ്വപ്നം വീണുടയും. ആറ് ജയവും നാല് തോൽവിയുമായി 12 പോയിന്റുള്ള പഞ്ചാബിനും പ്ലേ ഓഫ് ഉറപ്പിക്കാൻ ഇന്നത്തെ പോരാട്ടം നിർണായകം. മുൻനിരതാരങ്ങളുടെ സ്ഥിരതയില്ലായ്മയാണ് കൊൽക്കത്തയുടെ ആശങ്ക. കെ എൽ രാഹുൽ, ക്രിസ് ഗെയ്ൽ, കരുൺ നായർ എന്നിവർ റൺകണ്ടെത്തിയാൽ പഞ്ചാബിന് കാര്യങ്ങൾ എളുപ്പമാവും. ഇരുടീമും ഇതിന് മുൻപ് ഏറ്റുമുട്ടിയത് 22…
Read More“സ്ത്രീകള്‍ക്ക് കുക്കര്‍,പുരുഷന്മാര്ക്ക് ലിക്കര്‍”പിന്നെ മൂക്കുത്തി,സ്വര്‍ണം വെള്ളി ആഭരണങ്ങള്‍,വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ് സാധനങ്ങൾ സംഭവ ബഹുലമായിരുന്നു ഈ തെരഞ്ഞെടുപ്പ്..
ബെംഗളൂരു ∙ വോട്ട് ചെയ്യാൻ പോയവരെ പണവും മദ്യവും സമ്മാനങ്ങളും നൽകി സ്വാധീനിക്കാൻ ശ്രമിച്ചതായും വ്യാപക പരാതി. മൂക്കുത്തികൾ നൽകി സ്ത്രീവോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചതിനു കോലാർ റൂറൽ പൊലീസ് നാലുപേരെ അറസ്റ്റ് ചെയ്തു. പണം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചതിനു മാലൂരിലെ മസ്തിയിൽ ഒരാളെയും ബെംഗളൂരുവിലെ ശാന്തിനഗറിൽ രണ്ടുപേരെയും അറസ്റ്റ് ചെയ്തു. ഗ്രാമീണമേഖലകളിൽ വ്യാപകമായി പണവും മദ്യവും വിതരണം ചെയ്തതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. ബെംഗളൂരുവിൽ വോട്ട് ഒന്നിന് 500 രൂപ മുതൽ വിതരണം ചെയ്തതായി വിവിധ പാർട്ടികൾ ആരോപിക്കുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയും ബിജെപി സ്ഥാനാർഥി…
Read Moreതീയറ്ററിനുള്ളില്‍ പീഡനം: പെണ്‍കുട്ടിയുടെ അമ്മയും അറസ്റ്റില്‍
മലപ്പുറം: എടപ്പാളിലെ തിയറ്ററിൽവച്ച് പത്തു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പെണ്‍കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ പ്രധാന പ്രതിയായ പാലക്കാട് തൃത്താല സ്വദേശി മൊയ്തീന് കുട്ടിയെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. പോക്സോ നിയമപ്രകാരം ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. തീയറ്ററില്‍ വച്ച് പെണ്‍കുട്ടിയെ മൊയ്തീന് കുട്ടി ഉപദ്രവിക്കുമ്പോള്‍ കുട്ടിയോടൊപ്പം അമ്മയും ഉണ്ടായിരുന്നു. ഇവരുടെ അനുവാദത്തോടെയാണ് കുഞ്ഞിനെതിരെ അതിക്രമം നടത്തിയതെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പെണ്‍കുട്ടിയെ മഞ്ചേരിയിലെ റെസ്ക്യൂ ഹോമിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ അമ്മയെ പൊന്നാനിയില്‍ കൊണ്ടു വന്ന് തെളിവെടുക്കും. ഏപ്രിൽ…
Read Moreവോട്ടിങ് മെഷീൻ പണിമുടക്കി;ലോട്ടെഗൊല്ലഹള്ളി യിലെ ഒരു ബൂത്തില്‍ തെരഞ്ഞെടുപ്പു നാളെ.
ബെംഗളൂരു∙ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ (ഇവിഎം) തകരാറു കാരണം ഹെബ്ബാൾ മണ്ഡലത്തിലെ ലോട്ടെഗൊല്ലഹള്ളി ഗാന്ധി വിദ്യാലയയിലെ രണ്ടാം നമ്പർ ബൂത്തിൽ തിരഞ്ഞെടുപ്പു കമ്മിഷൻ റീപോളിങ് പ്രഖ്യാപിച്ചു. നാളെ രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെ ഇവിടെ വോട്ടെടുപ്പു നടക്കും. സംസ്ഥാനത്തൊട്ടാകെ 164 ഇവിഎമ്മുകൾ, 157 കൺട്രോൾ യൂണിറ്റ്, 470 വോട്ടു രസീത് യന്ത്രങ്ങൾ (വിവിപാറ്റ്) എന്നിവയ്ക്ക് തകരാറു സംഭവിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പു ഓഫിസർ സഞ്ജീവ്കുമാർ പറഞ്ഞു.
Read Moreഎക്സിറ്റ് പോള്‍ ഫലത്തില്‍ ആശങ്ക വേണ്ട; വാരാന്ത്യം സമാധാനമായി വിശ്രമിക്കൂ: സിദ്ധരാമയ്യ
ബെംഗളൂരു: എക്സിറ്റ് പോള്‍ ഫലങ്ങള്‍ തമാശയായി എടുത്താല്‍ മതിയെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. എക്സിറ്റ് പോള്‍ ഫലങ്ങളില്‍ ആശങ്ക വേണ്ടെന്നും വാരാന്ത്യം സമാധാനമായി വിശ്രമിക്കുകയാണ് വേണ്ടതെന്നും സിദ്ധരാമയ്യ അണികളോട് പറഞ്ഞു. കര്‍ണാടകയില്‍ തൂക്കു മന്ത്രിസഭയ്ക്കാണ് സാധ്യതയെന്നായിരുന്നു എക്സിറ്റ് പോള്‍ ഫലങ്ങള്‍. ഇത് തള്ളിക്കൊണ്ടാണ് സിദ്ധരാമയ്യയുടെ പ്രസ്താവന. എക്സിറ്റ് പോള്‍ ഫലങ്ങള്‍ രണ്ട് ദിവസത്തേക്കുള്ള നേരമ്പോക്ക് മാത്രമാണ്. പുഴ ഇറങ്ങിക്കടക്കുന്ന ആളോട് പുഴയുടെ ശരാശരി ആഴം പറഞ്ഞുകൊടുക്കുന്നതുപോലെയാണ് എക്സിറ്റ് പോള്‍ ഫലങ്ങളെന്നും അദ്ദേഹം പരിഹസിച്ചു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. കര്‍ണാടകത്തില്‍ ആര്‍ക്കും…
Read Moreലാലുവിന്റെ മകന്റെ വിവാഹത്തില്‍ കൂട്ടത്തല്ല്; വിവാഹവിരുന്ന് അലങ്കോലമാക്കി
പാറ്റ്ന: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകന് തേജ് പ്രതാപ് യാദവിന്റെ വിവാഹ വിരുന്നില്‍ കൂട്ടത്തല്ല്. അതിക്രമിച്ച് കയറിയ ജനക്കൂട്ടം ഭക്ഷണവും പാത്രങ്ങളും അടിച്ചു മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മാധ്യമപ്രവര്‍ത്തകരുള്‍പ്പടെയുള്ളവരെ മര്‍ദ്ദിച്ചു. ഇന്നലെയായിരുന്നു തേജ് പ്രതാപും ആര്‍ജെഡി എംഎല്‍എ ചന്ദ്രിക റായിയുടെ മകളുമായ ഐശ്വര്യ റായിയും തമ്മിലുള്ള വിവാഹം. വരനും വധുവും മാല ചാര്‍ത്തിയ ഉടനെ ജനക്കൂട്ടം വിഐപികള്‍ ഇരിക്കുന്ന ഭാഗത്തേക്ക് തള്ളിക്കയറി. തുടര്‍ന്ന് ഭക്ഷണം വച്ചിരുന്ന ഭാഗത്തേക്ക് എത്തി അവിടെയും അലങ്കോലമാക്കി. ഭക്ഷണം കഴിക്കാന്‍ തയാറാക്കി ഇട്ടിരുന്ന കസേരകളും മേശകളും ഉള്‍പ്പെടെയുള്ളവ ആളുകള്‍…
Read Moreനഗരത്തില്‍ ജീവിക്കുന്നവര്‍ക്ക് ജനാധിപത്യത്തോട് ഉള്ള വിശ്വാസം നഷ്ട്ടമായോ ?ബെംഗളൂരുവില്‍ വോട്ടിംഗ് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കുറവ്;പകുതിപേരും വോട്ട് ചെയ്തില്ല.
ബെംഗളൂരു:നഗരപരിധിയില്‍ പോളിങ് കുറഞ്ഞു ബെംഗളൂരു നഗരപരിധിയിലെ മണ്ഡലങ്ങളിൽ (ബിബിഎംപി) പോളിങ്ങില്‍ വൻ ഇടിവ്. 2013ലെ തിരഞ്ഞെടുപ്പിൽ 57.33% വോട്ട് രേഖപ്പെടുത്തിയിരുന്നു. ഇക്കുറിയിത് 50 ശതമാനമായാണ് താഴ്ന്നത്. പോളിങ് ബുത്തുകളിലെ ആദ്യനിരകളിൽ സ്ഥാനം പിടിച്ചവരിൽ ഏറെയും മുതിർന്ന പൗരന്മാരായിരുന്നു. ഒൻപതു മണിക്ക് 11 ശതമാനമായിരുന്നു സംസ്ഥാനത്തെ പോളിങ് നില. രാവിലെ 11ന് 24% വോട്ടുകളും ഉച്ചയ്ക്ക് ഒന്നിന് 33.42%, മൂന്നിന് 52.40% വൈകിട്ട് അഞ്ചിന് 64.35% എന്നിങ്ങനെ പോളിങ് ഉയർന്നു.
Read Moreസംസ്ഥാനത്തൊട്ടാകെ 164 വോട്ടിങ് യന്ത്രങ്ങൾ തകരാറിലായെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ.
ബെംഗളൂരു:സംസ്ഥാനത്തൊട്ടാകെ 164 വോട്ടിങ് യന്ത്രങ്ങൾ തകരാറിലായെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻചിലയിടങ്ങളിൽ വോട്ടർമാരെ സ്വാധീനിച്ചതായി ലഭിച്ച പരാതികൾ അന്വേഷിക്കുമെന്നും സഞ്ജീവ്കുമാർ പറഞ്ഞു. സംസ്ഥാനത്തെ 224 മണ്ഡലങ്ങളിൽ ബെംഗളൂരു മഹാനഗരത്തിലെ ജയനഗർ, രാജരാജേശ്വരി നഗർ മണ്ഡലങ്ങളിലെ വോട്ടെടുപ്പു മാറ്റിവച്ചിരുന്നു. ജയനഗറിൽ ബിജെപി സ്ഥാനാർഥി ബി.എൻ.വിജയകുമാർ മരിച്ചതും, രാജരാജേശ്വരി നഗറിൽ പതിനായിരത്തോളം വോട്ടർമാരുടെ തിരിച്ചറിയൽ കാർഡ് പിടിച്ചെടുത്തതുമാണ് വോട്ടെടുപ്പു മാറ്റിവച്ചതിനു പിന്നിൽ.
Read More