മാംഗളൂര്‍: കോണ്ഗ്രസ് നേതാവിനെയും ഭാര്യയെയും ബി ജെ പി പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചു …വ്യാഴാഴ്ച രാത്രിയോടെയാണ് വീടിനു നേരെ ആക്രമണം അഴിച്ചു വിട്ടത് .മംഗലൂരുവിലെ ബന്ത് വാല്‍ താലൂക്കിലാണ് കോണ്ഗ്രസ് നേതാവായ സഞ്ജീവ പൂജാരിയെയും ഭാര്യയുടെയും നേര്‍ക്കാണ് അര്‍ദ്ധരാത്രി വസതിയിലെക്ക് ഇരച്ചു കയറിയ സംഘം ആക്രമണം അഴിച്ചു വിട്ടത് ..സംഭവത്തിനു പിന്നില്‍ ബി ജെ പി പ്രവര്‍ത്തകര്‍ ആണെന്ന് പരാതിയില്‍ പറയുന്നു …വീടിനുള്ളിലെ സാധന സാമഗ്രികളും ,പാര്‍ക്ക് ചെയ്തിരുന്ന കാറും അക്രമി സംഘം തല്ലി തകര്‍ത്തു ..
ബന്ത് വാല്‍ മന്ധലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാമനാഥ് റായിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയിലെ സമുന്നതായ നേതാവാണ് സഞ്ജീവ് പൂജാരി …ഇലക്ഷന്‍ അടുത്തതോടെ പരാജയ ഭീതിയണഞ്ഞ തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചു വിടുകയാണെന്ന് രാമ നാഥ് റായി അഭിപ്രായപ്പെട്ടു …സാരമായി പരിക്കേറ്റ കോണ്‍ഗ്രസ് നേതാവിനെയും പത്നിയെയും മംഗളൂരുവിലെ ഫാദര്‍ മുള്ളര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു …