ബെംഗളൂരു:രണ്ടു ദിവസമായി ട്വിറ്റെറിലും ഫേസ്ബുക്കിലും വാട്സ് ആപ്പിലും ഒരു വീഡിയോ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നുണ്ട്,ഒരു വനിത തന്റെ വാഹനം ഓടിച്ചുകൊണ്ട് ആണ് അവര്‍ പാതി കരഞ്ഞുകൊണ്ട് സഹായം അഭ്യര്‍ഥിക്കുന്നതാണ് വീഡിയോ.തന്നെ മറ്റൊരു വാഹനത്തില്‍ യുവാക്കള്‍ പിന് തുടര്‍ന്നു എന്നും സഹായം അഭ്യര്‍ഥിച്ചു പോലിസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ പോലിസ് അവരെ സഹായിച്ചില്ല,എന്ന് മാത്രമല്ല പോലിസ് സ്റ്റേഷനിലേക്ക് പ്രവേശിക്കാന്‍ പോലും അനുവദിച്ചില്ല എന്നെല്ലാം അവര്‍ പറയുന്നു. ഈ വീഡിയോ ബെംഗളൂരുവിലേത് ആണ് എന്ന രീതിയില്‍ ആണ് രണ്ടു ദിവസമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.കൂടെയുള്ള സന്ദേശത്തില്‍ പറയുന്നു “നമ്മുടെ രാജ്യം എങ്ങോട്ടാണ് പോകുന്നത്…
Read MoreDay: 8 May 2018
നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന 391 സ്ഥാനാർഥികൾ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർ.
ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന 391 സ്ഥാനാർഥികൾ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർ. ഇതിൽ 254 പേർ ക്രിമിനൽ കേസുകളിൽ പ്രതികളാണ്. നാലുപേർ കൊലക്കേസുകളിലും 25 പേർ കൊലപാതകശ്രമത്തിനുള്ള കേസുകളിലുമാണ് പെട്ടിട്ടുള്ളത്. 23 പേർ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമ കേസുകളിലാണ് ഉൾപ്പെട്ടത്. സന്നദ്ധ സംഘടനയായ അസോസിയേഷൻ ഓഫ് ഡമോക്രാറ്റിക് റിഫോംസ് ആണ് വിവരങ്ങൾ വെളിപ്പെടുത്തിയത്. ക്രിമിനൽ കേസിൽ ഉൾപ്പെട്ടവർക്ക് സീറ്റ് നൽകിയതിൽ മുന്നിൽ ബിജെപിയാണ്.
Read Moreതിരഞ്ഞെടുപ്പ് ജോലികൾക്കായി ഓടുന്ന സ്വകാര്യ വാഹനങ്ങളുടെ വാടക നിരക്ക് 16 ശതമാനം വർധിപ്പിച്ചു
ബെംഗളൂരു: തിരഞ്ഞെടുപ്പ് ജോലികൾക്കായി ഓടുന്ന സ്വകാര്യ വാഹനങ്ങളുടെ വാടക നിരക്ക് 16 ശതമാനം വർധിപ്പിച്ച് തിരഞ്ഞെടുപ്പു കമ്മിഷൻ. സംസ്ഥാനത്ത് 80,000 വാഹനങ്ങൾ തിരഞ്ഞെടുപ്പു ജോലികൾക്കായി ആവശ്യം വരുമെന്നാണ് കണക്ക്. ഡീസൽ വില വർധിച്ച സാഹചര്യത്തിൽ വാടക നിരക്ക് വർധിപ്പിക്കണമെന്ന് വിവിധ ടാക്സി തൊഴിലാളി യൂണിയനുകൾ ആവശ്യപ്പെട്ടിരുന്നു.
Read Moreജൂബിലീ സ്കൂൾ എസ്എസ്എല്‍സി പരീക്ഷയിൽ തിളക്കമാർന്ന വിജയം
ബെംഗളൂരു : കേരള സമാജം ദൂരമാണിനഗറിന്റെ വിദ്യാഭ്യാസ സ്ഥാപനമായ ജൂബിലീ സ്കൂൾ എസ് എസ് എല്‍ സി പരീക്ഷയിൽ തിളക്കമാർന്ന വിജയം നിലനിർത്തി .ദൂരവാണിനഗറിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളില്‍ ഒന്നായ ജൂബിലീ സ്കൂൾ ഈ വർഷം 99.1% വിജയമാണ് കരസ്ഥമാക്കിയത് ,പരീക്ഷ എഴുതിയ 115 വിദ്യാർത്ഥികളിൽ 114 പേരും വിജയിച്ചു . ഉയർന്ന മാർക്ക് കരസ്ഥമാക്കിയവർ ,ഭരത് എസ്സ്. (616) ,അനൂഷാ അശോക് പാട്ടീൽ (607) റാണാ പ്രതാപ് (605) ,ഹർഷിത (603) .കൂടാതെ 17 വിദ്യാർത്ഥികൾ A+ നേടി വിജയത്തിന് തിളക്കം കൂട്ടി .
Read Moreകര്‍ണാടക തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി; പ്രചാരണം ശക്തമാക്കി ദേശീയ നേതാക്കള്‍
ബംഗളൂരു: മുന്‍പെങ്ങും കാണാത്ത വിധം സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ദേശീയ ശ്രദ്ധ നേടുകയാണ്. അതിന് ഏറ്റവും മികച്ച ഉദാഹരണമാണ് ഇപ്പോള്‍ കര്‍ണാടകയില്‍ കാണാന്‍ കഴിയുന്നത്. കര്‍ണാടകം പിടിക്കാന്‍ ഇന്ന് നരേന്ദ്രമോദിയും അമിത് ഷായും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കളത്തിലിറങ്ങുമ്പോള്‍ കോണ്‍ഗ്രസിനുവേണ്ടി സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രചാരണത്തിനിറങ്ങും. ഇന്ന് വടക്കന്‍ കര്‍ണാടകത്തിലും ബെംഗളൂരുവിലുമായി മൂന്ന് റാലികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. നാളെയും സംസ്ഥാനത്ത് പ്രചാരണം തുടരുന്ന അദ്ദേഹം മറ്റെന്നാള്‍ ബെംഗളൂരുവില്‍ റോഡ് ഷോയോടെയാണ് കര്‍ണാടക പ്രചാരണം അവസാനിപ്പിക്കുക. പ്രധാനമന്ത്രിയെ കൂടാതെ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍…
Read Moreകേരളത്തില്‍ ഇന്നലെ നടന്നത് രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍; കണ്ണൂരിലും മാഹിയിലും ഇന്ന് സിപിഎം-ബിജെപി ഹര്‍ത്താല്‍
കണ്ണൂര്‍: മണിക്കൂറുകളുടെ ഇടവേളയില്‍ ഇന്നലെ കേരളത്തില്‍ നടന്നത് രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍. മാഹിയിലും കണ്ണൂരിലുമാണ് കൊലപാതങ്ങള്‍ നടന്നത്. മാഹിയില്‍ സിപിഎം നേതാവ് വെട്ടേറ്റു മരിച്ചതിനു പിന്നാലെ ആര്‍എസ്എസ് പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. മണിക്കൂറുകളുടെ ഇടവേളയിലായിരുന്നു ഇരുകൊലപതകങ്ങളും നടന്നത്. പള്ളൂര്‍ നാലുതറ കണ്ണിപ്പൊയില്‍ ബാലന്റെ മകന് 45 കാരനായ ബാബുവാണ് ആദ്യം കൊല്ലപ്പെട്ടത്. സിപിഎം നേതാവും മാഹി നഗരസഭ മുന്‍ കൗണ്‍സിലറുമായിരുന്നു ബാബു. രാത്രി പത്തുമണിയോടെ പള്ളൂരില്‍ നിന്നു വീട്ടിലേക്കു പോകുമ്പോഴായിരുന്നു ബാബുവിന് വെട്ടേറ്റത്. തലയ്ക്കും കഴുത്തിനും വയറിനും വെട്ടേറ്റ ബാബുവിനെ തലശ്ശേരി സഹകരണ ആശുപത്രിയിലേക്കു കൊണ്ടുപോകും…
Read Moreഫ്ലിപ്പ്കാര്‍ട്ടിന്റെ ബിഗ് ഷോപ്പിങ് ഡെയ്സ് വരുന്നു
പകുതി വിലയ്ക്കുവരെ സ്മാര്‍ട്ട്ഫോണുകളും ഇലക്ട്രോണിക്ക് ഉപകരണങ്ങളും നല്കി ഫ്ലിപ്പ്കാര്‍ട്ടിന്റെ ബിഗ് ഷോപ്പിങ് ഡെയ്സ് വരുന്നു. മെയ് 13-15നാണ് ഓണ്‍ലൈന്‍ വ്യാപാരം. മൊബൈൽ ഫോൺ, ടിവി, ക്യാമറ, കംപ്യൂട്ടർ, ഹോം അപ്ലിയൻസ് എന്നിവയെല്ലാം വില്‍പ്പനയ്ക്ക് എത്തുമെങ്കിലും ഏറ്റവും വിലക്കുറവ് മുന്‍നിര ബ്രാന്റുകളുടെ മൊബൈല്‍ ഫോണുകള്‍ക്കായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. ഗൂഗിൾ പിക്സൽ 2, പിക്സല്‍ 2 എക്സ്എൽ, ഗ്യാലസ്കി ഓൺ നെക്സ്റ്റ് എന്നിവ പകുതി വിലയ്ക്ക് ഓഫര്‍ ദിനങ്ങളില്‍ ഉപയോക്താക്കള്‍ക്ക് സ്വന്തമാക്കാം. 61,000 രൂപ വിലയുണ്ടായിരുന്ന പിക്സൽ 2, പിക്സല്‍ 2 എക്സ് എൽ എന്നിവ 34,999…
Read Moreകർണാടക എസ്എസ്എൽസി ഫലം പുറത്ത്;ശതമാനം വിജയം 71.93
ബെംഗളൂരു: കർണാടക എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയം 71.93 ശതമാനം. 88.18 ശതമാനം പേർ വിജയിച്ച ഉഡുപ്പി ജില്ലയാണ് മുന്നിൽ. 8,38,088 ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 6,02,802 പേർ വിജയിച്ചു. കഴിഞ്ഞ വർഷം 67.87 ശതമാനമായിരുന്നു വിജയം. രണ്ട് വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും മുഴുവൻ മാർക്ക് നേടി. മൈസൂരു സദ്വിദ്യ ഹൈസ്കൂളിലെ എം.എസ് യശസും ബെംഗളൂരു ഹോളി ചൈൽഡ് ഇംഗ്ലിഷ് സ്കൂളിലെ കെ.എസ്.സുദർശനും മുഴുവന്‍ മാര്‍ക്കും (625) നേടി ഒന്നാം സ്ഥാനക്കാരായി. എട്ട് പേർ 624 മാർക്കും 12 പേർ 623 മാർക്കും…
Read Moreഐപിഎല്‍: ജയത്തിനരികെ കാലിടറി വീണ് ആര്‍സിബി… പിടികൊടുക്കാതെ ഹൈദരാബാദ്
ഹൈദരാബാദ്: ഐപിഎല്ലിലെ നിര്‍ണായക മല്‍സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിനെതിരേ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനു തോല്‍വി. അഞ്ചു റണ്‍സിനാണ് ആര്‍സിബിയെ ഹൈദരാബാദ് മറികടന്നത്. ജയത്തിനു തൊട്ടരികിലെത്തിയാണ് ആര്‍സിബി മല്‍സം കൈവിട്ടത്. ഇതോടെ ബാംഗ്ലൂരിന്റെ പ്ലേഓഫ് സാധ്യതകള്‍ ഏറക്കുറെ അവസാനിക്കുകയും ചെയ്തു. ശേഷിച്ച നാലു കളികളിലും ജയിച്ചാലും ആര്‍സിബി പ്ലേഓഫ് കാണാനുള്ള സാധ്യത കുറവാണ്. അതേസമയം 16 പോയിന്റോടെ തലപ്പത്തു നില്ക്കുന്ന ഹൈദരാബാദ് പ്ലേഓഫിന് തൊട്ടരികിലെത്തുകയും ചെയ്തു. സൺറൈസേഴ്സിനു എട്ടാം ജയം. ബംഗളൂരു റോയൽ ചലഞ്ചേഴ്സിനെ ആവേ ശോജ്വല പോരാട്ടത്തിൽ സൺ റൈസേഴ്സ് അഞ്ച് റൺസിനു കീഴടക്കി. സ്കോർ:…
Read Moreകര്‍ണാടക തെരഞ്ഞെടുപ്പ്: പ്രതിഷേധം വ്യത്യസ്തമാക്കി കോണ്‍ഗ്രസ്
കോലാര്‍: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ കര്‍ണാടക തെരഞ്ഞെടുപ്പ് ആവേശത്തിലാണ്. മുഖ്യ എതിരാളികളായ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ദേശീയ നേതാക്കള്‍ പ്രചാരണത്തിനായി സംസ്ഥാനത്ത് എത്തിയിരിക്കുകയാണ്. ഇരു പാര്‍ട്ടികളുടെയും തെരഞ്ഞെടുപ്പ് പ്രചാരണമാണ് ഇപ്പോള്‍ മാധ്യമ ശ്രദ്ധ നേടുന്നത്. കോലാറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ ഇന്ധന വില വര്‍ധനയ്ക്കെതിരെ സൈക്കിള്‍ ചവിട്ടി കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പ്രതിഷേധം പ്രകടിപ്പിച്ചു. അതുകൂടാതെ കാളവണ്ടിയില്‍ കയറി നിന്നാണ് അദ്ദേഹം റാലിയെ അഭിസംബോധന ചെയ്തത്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില കുറഞ്ഞതിന്റെ നേട്ടം രാജ്യത്തെ ജനങ്ങള്‍ക്ക് കൈമാറുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് രാഹുല്‍ഗാന്ധി…
Read More