കര്‍ണാടക തെരഞ്ഞെടുപ്പ്: പ്രതിഷേധം വ്യത്യസ്തമാക്കി കോണ്‍ഗ്രസ്

കോലാര്‍: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ കര്‍ണാടക തെരഞ്ഞെടുപ്പ് ആവേശത്തിലാണ്. മുഖ്യ എതിരാളികളായ കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെയും ദേശീയ നേതാക്കള്‍ പ്രചാരണത്തിനായി സംസ്ഥാനത്ത് എത്തിയിരിക്കുകയാണ്.

ഇരു പാര്‍ട്ടികളുടെയും തെരഞ്ഞെടുപ്പ് പ്രചാരണമാണ് ഇപ്പോള്‍ മാധ്യമ ശ്രദ്ധ നേടുന്നത്.  കോലാറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ ഇന്ധന വില വര്‍ധനയ്‌ക്കെതിരെ സൈക്കിള്‍ ചവിട്ടി കോണ്‍ഗ്രസ്സ്‌ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പ്രതിഷേധം പ്രകടിപ്പിച്ചു.

അതുകൂടാതെ കാളവണ്ടിയില്‍ കയറി നിന്നാണ് അദ്ദേഹം റാലിയെ അഭിസംബോധന ചെയ്തത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞതിന്‍റെ നേട്ടം രാജ്യത്തെ ജനങ്ങള്‍ക്ക് കൈമാറുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് രാഹുല്‍ഗാന്ധി തന്‍റെ പ്രസംഗത്തില്‍ പറഞ്ഞു.

  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്

പ്രധാനമന്ത്രി മോദിയുടെ ഭരണകാലത്ത് രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്ധന വിലയുടെ കാര്യത്തില്‍ ആശ്വാസത്തിന് വകയുണ്ടാവില്ലെന്ന് പറഞ്ഞ രാഹുല്‍ഗാന്ധി 2014 മുതല്‍ ബി.ജെ.പി സര്‍ക്കാര്‍ പത്ത് ലക്ഷം കോടി രൂപയാണ് പെട്രോള്‍, ഡീസല്‍, എല്‍.പി.ജി നികുതിയിനത്തില്‍ ജനങ്ങളില്‍ നിന്ന് ഈടാക്കിയതെന്നും പറഞ്ഞു.

പ്രചാരണരംഗം ചൂടുപിടിച്ചിരിക്കുന്ന കര്‍ണാടകയില്‍ മൂന്നു പാര്‍ട്ടികളും ശക്തമായ പ്രചാരണത്തിലാണ്. എങ്കിലും ഏറ്റവും ശ്രദ്ധേയമായത് ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള വാക്പോരാണ് എന്നത് വാസ്തവം തന്നെ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പന്ത്രണ്ട് മണിക്കൂർ ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
[masterslider id="10"]

Related posts