നാല് ടിഎംസി ജലം തമിഴ്നാടിന് വിട്ടുകൊടുക്കണം:സുപ്രീം കോടതി.

ന്യൂഡൽഹി: കാവേരി നദിയിൽനിന്ന് നാല് ടിഎംസി ജലം കർണാടക, തമിഴ്നാടിന് ഉടൻ വിട്ടുകൊടുക്കണമെന്ന് സുപ്രീം കോടതി. ഉത്തരവു നടപ്പാക്കിയില്ലെങ്കിൽ പ്രത്യാഘാതം ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി. കാവേരി കർമപദ്ധതി സമർപ്പിക്കാൻ വൈകുന്നതിൽ കേന്ദ്രസർക്കാരിനു കോടതിയുടെ വിമർശനവുമുണ്ടായി.

കർണാടക തിരഞ്ഞെടുപ്പ് കോടതിയുടെ വിഷയമല്ലെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി. കർണാടക, തമിഴ്നാട്, കേരളം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളുമായി കാവേരി ജലം പങ്കുവയ്ക്കുന്നതു സംബന്ധിച്ച പദ്ധതി രേഖ മേയ് മൂന്നിനുള്ളിൽ തയാറാക്കണമെന്നു കോടതി നേരത്തേ ആവശ്യപ്പെട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐപിഎല്‍ കപ്പില്‍ മുത്തമിട്ട് ബെം​ഗളൂരു റോയല്‍ ചലഞ്ചേഴ്‌സ്;
  ആവേശം വാനോളം; ഫിഫ ലോകകപ്പ് ലഹരിയിൽ ബെംഗളൂരുവിലെ ‘മിനി ബ്രസീലും’ ഫുട്ബോൾ ഗ്രാമങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts