കര്‍ണാടക തെരഞ്ഞെടുപ്പ്: ബിജെപി മുന്‍ മന്ത്രി കെ. ഗംഗാധര്‍ ഗൗഡ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ബെല്‍ത്തങ്ങാടി: കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി മുന്‍ മന്ത്രി കെ. ഗംഗാധര്‍ ഗൗഡ കോണ്‍ഗ്രസില്‍ ചേര്‍ന്നതായി വാര്‍ത്ത‍.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബെല്‍ത്തങ്ങാടി മണ്ഡലത്തിലെ സീറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്നാണ് ഗംഗാധര്‍ ഗൗഡ കോണ്‍ഗ്രസിലേക്കു ചേക്കേറിയത്.

കര്‍ണാടക വൈദ്യുതി മന്ത്രി ഡി.കെ. ശിവകുമാര്‍ ബെല്‍ത്തങ്ങാടിയില്‍ നടന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പതാക നല്‍കി ഗംഗാധര ഗൗഡയെ പാര്‍ട്ടിയിലേക്കു സ്വീകരിച്ചു. ഗംഗാധര ഗൗഡയുടെ പാര്‍ട്ടി മാറ്റം സംസ്ഥാനത്ത് ബിജെപിക്ക് ക്ഷീണമുണ്ടാക്കിയതായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മേയ് ഒന്ന് മുതൽ സാധാരണക്കാർക്ക് മറ്റൊരു ഇരുട്ടടി; മദ്യവില അഞ്ചാം തവണയും കൂടും; പുതുക്കിയ നിരക്ക് അറിയാൻ വായിക്കാം
  ഈസ്റ്ററിനും വിഷുവിനും ബെം​ഗളൂരുവിൽ നിന്നടക്കം 42 അധിക സർവീസുമായി കെഎസ്ആർടിസി; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us