ബെംഗളൂരു : രേഖകളില്ലാതെ കടത്തുകയായിരുന്ന 58 കിലോ വരുന്ന സ്വർണാഭരണങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷന്റെ സ്പെഷൽ സ്ക്വാഡ് പിടികൂടി. ദേവനഹള്ളി ബലേപുര ചെക്ക്പോസ്റ്റുകളിൽ നിന്നാണ് സ്വകാര്യ കൊറിയർ കമ്പനിയുടെ വാഹനത്തിൽനിന്ന് സ്വർണം പിടികൂടിയത്.
തമിഴ്നാട്ടിലെ ഹൊസൂരിലെ ജ്വല്ലറിയിലേക്കുള്ള ആഭരണങ്ങളാണെന്ന് ജീവനക്കാർ പറഞ്ഞെങ്കിലും ഇതു തെളിയിക്കാൻ വേണ്ട രേഖകൾ ഇവരുടെ കൈവശം ഉണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ കർണാടകയിൽനിന്ന് കണക്കിൽപെടാത്ത 50 കോടിരൂപയുടെ ആഭരണങ്ങൾ പിടിച്ചെടുത്തെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്ക്.