പ്രശസ്ത ഹിന്ദി കവയിത്രിയും സ്വാതന്ത്ര സമരനേതാവുമായി മഹാദേവി വര്‍മ്മയെ ആദരിച്ച് ഗൂഗിള്‍ ഡൂഡില്‍. ആധുനിക കാലത്തെ മീര എന്നാണ് മഹാദേവി വര്‍മ്മ അറിയപ്പെട്ടിരുന്നത്. ഇന്ത്യന്‍ സാഹിത്യത്തിന് നല്കിയ സംഭവനകള്‍ക്ക് 1982 ഏപ്രില്‍ 27 ന് മഹാദേവിക്ക് ജ്ഞാനപീഠ പുരസ്ക്കാരം ലഭിച്ചു. 26 മാര്‍ച്ച് 1907-ല്‍ ഉത്തര്‍ പ്രദേശിലായിരുന്നു മഹാദേവി ജനിച്ചത്. അവര്‍ക്ക് ഒന്‍പത് വയസ്സുള്ളപ്പോള്‍ 1916 ല്‍ ആയിരുന്നു വിവാഹം. വിവാഹത്തിന് ശേഷം പഠിത്തം പൂര്‍ത്തിയാക്കുന്നതിന് വേണ്ടി അവര്‍ അവരുടെ വീട്ടില്‍ത്തന്നെ താമസിച്ചു. ഒരു കവയിത്രി ആകുന്നതില്‍ അവര്‍ക്ക് ഏറ്റവും കൂടുതല്‍ പ്രചോദനം നല്‍കിയത്…
Read MoreDay: 27 April 2018
ചരിത്രപരമായ കൂടിക്കാഴ്ചക്ക് ഒടുവില്‍ കൊറിയന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണ.
സോൾ: ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോംഗ് ഉന്നും ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജെ ഉന്നും തമ്മില്‍ നടന്ന സമാധാന ചര്‍ച്ചക്കൊടുവില്‍ കൊറിയന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. ഇരു രാഷ്ട്രത്തലവൻമാരും മണിക്കൂറുകളോളം നടത്തിയ ചർച്ചയിലാണ് തീരുമാനം. ഒരു വർഷത്തിനകം നടപടികൾ പൂർത്തിയാവും. ആണവ നിരായുധീകരണം സംയുക്ത ലക്ഷ്യമാക്കാനും തീരുമാനമായി. നീണ്ട 65 വര്‍ഷത്തെ യുദ്ധത്തിനാണ് പുതിയ ധാരണയോടെ അന്ത്യമാകുന്നത്. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പിരിഞ്ഞുപോയ കുടുംബങ്ങളെ ഒരുമിപ്പക്കാനും ഇരു രാജ്യങ്ങളും ധാരണയായിട്ടുണ്ട്.1950ല്‍ ആരംഭിച്ച കൊറിയന്‍ യുദ്ധം 1953ല്‍ അവസാനിപ്പിച്ചെങ്കിലും സാങ്കേതികമായി ഇന്നും ഇരുരാജ്യങ്ങളും സമാധാന കരാറില്‍…
Read Moreനഗരത്തില്‍ 7000 വ്യാജ വോട്ടുകള്‍!
ബെംഗളൂരു : നഗരത്തിലെ വോട്ടർപട്ടികയിൽ ഏഴായിരം വ്യാജൻമാർ. ഇലക്ടറൽ റജിസ്ട്രേഷൻ മാനേജ്മെന്റ് സിസ്റ്റം(ഇആർഎംഎസ്) പോർട്ടലിൽ നുഴഞ്ഞുകയറിയാണ് ഇത്രയധികം പേരുകൾ ലിസ്റ്റിൽപ്പെടുത്തിയതെന്നു പൊലീസ് സംശയിക്കുന്നു. കേസുമായി ബന്ധപ്പെട്ട് പൊലീസ് നാലുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബെംഗളൂരു മഹാനഗരസഭ(ബിബിഎംപി)യിലെ ഒരുദ്യോഗസ്ഥനാണ് നഗരത്തിലെ വോട്ടർപട്ടികയിൽ ഏഴായിരത്തോളം പേർ അനധികൃതമായി കടന്നുകൂടിയത് കണ്ടെത്തിയത്. ദാസറഹള്ളി, യെലഹങ്ക, ശാന്തിനഗർ, കെആർ പുരം മണ്ഡലങ്ങളിലാണ് വ്യാജ വോട്ടർമാർ കൂടുതൽ. വോട്ടർമാർ ഫോം–ആറിൽ സമർപ്പിക്കുന്ന അപേക്ഷ വിശദമായി പരിശോധിച്ച ശേഷമാണ് വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തുക.
Read Moreഓൺലൈൻ വഴി അവധിക്കാല ടൂർ പാക്കേജ് ബുക്ക് ചെയ്യുന്നവരെ കബളിപ്പിച്ച് നാലു ലക്ഷത്തോളം രൂപ തട്ടിയെടുത്തു.
ബെംഗളൂരു : ഓൺലൈൻ വഴി അവധിക്കാല ടൂർ പാക്കേജ് ബുക്ക് ചെയ്യുന്നവരെ കബളിപ്പിച്ച് നാലു ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി. നാഗർഭാവിയിലെ സ്വകാര്യ കമ്പനി ജീവനക്കാരനു 3.2 ലക്ഷം രൂപയും വർത്തൂരിലെ വീട്ടമ്മയ്ക്ക് 70000 രൂപയുമാണ് നഷ്ടമായത്. ആൻഡമാനിലേക്കു വിനോദയാത്ര പോകാനാണ് വീട്ടമ്മ ഓൺലൈനിൽ ബുക്കിങ്ങിനു ശ്രമിച്ചത്. അരുൺ ശർമ എന്നു പരിചയപ്പെടുത്തിയ ആൾ താമസം, യാത്രച്ചെലവ് ഉൾപ്പെടെയുള്ള പാക്കേജ് വാഗ്ദാനം ചെയ്തു. ഇതനുസരിച്ച് 70000 രൂപ ഇയാൾ നൽകിയ അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ചെയ്തു. എന്നാൽ ഇതിനു ശേഷം ഇയാൾ ഫോൺ ബന്ധം വിച്ഛേദിച്ചതായി…
Read Moreഹൊറമാവ് സെന്റ് ജോസഫ് പള്ളി പെരുന്നാളിന് കൊടിയേറി
ബെംഗളൂരു: ഹൊറമാവ് സെന്റ് ജോസഫ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ യൗസേപ്പു പിതാവിന്റെ പെരുന്നാളിന് കൊടിയേറി. 29നു രാവിലെ 7.30നു പ്രഭാത നമസ്കാരം, കുർബാന, വൈകിട്ട് ഏഴിനു ബാംഗ്ലൂർ ഗോസ്പൽ ടീം നയിക്കുന്ന ഗാനശുശ്രൂഷ, സ്നേഹവിരുന്ന്. 30നു വൈകിട്ട് ആറിനു സന്ധ്യാനമസ്കാരം, ഏഴിനു വചനസന്ദേശത്തിന് ഓർത്തഡോക്സ് സഭ ബെംഗളൂരു ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫിം നേതൃത്വം നൽകും. തുടർന്ന് റാസ, സ്നേഹവിരുന്ന്. സമാപന ദിനമായ മേയ് ഒന്നിന് രാവിലെ 7.30നു പ്രഭാത നമസ്കാരം, 8.30നു മൂന്നിൻമേൽ കുർബാനയ്ക്ക് ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പൊലീത്ത…
Read Moreആര് സി സി യില്‍ നിന്ന് രക്തം സ്വീകരിച്ച ഒരാള്‍ക്ക് കൂടി എച് ഐ വി സ്ഥിരീകരിച്ചു.
തിരുവനന്തപുരം: ആര്‍സിസിയിൽ നിന്ന് രക്തം സ്വീകരിച്ചതിലൂടെ എച്ച്ഐവി ബാധിച്ച് ആലപ്പുഴ സ്വദേശിയായ പെണ്‍കുട്ടിയെ കൂടാതെ, ഒരു ആണ്‍കുട്ടിയും മരിച്ചു. കഴിഞ്ഞ മാസം 26 നായിരുന്നു മരണം. സംഭവത്തില്‍ ആര്‍സിസിയിൽ നിന്ന് മാത്രമല്ല കുട്ടി രക്തം സ്വീകരിച്ചതെന്നാണ് വാദമാണ് ആശുപത്രി ഉന്നയിക്കുന്നത്. എന്നാല്‍ ആര്‍സിസിയില്‍ നിന്ന് മാത്രമാണ് രക്തം സ്വീകരിച്ചതെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു. തനിക്ക് എച്ച് ഐ വി ബാധയുണ്ടെന്ന് ആർസിസിയില്‍ നിന്ന് അറിഞ്ഞകാര്യം ഏഷ്യാനെറ്റ് ന്യൂസിനോട് കുട്ടി തന്നെ വെളിപ്പെടുത്തിയിരുന്നു. ലുക്കീമിയ ചികിത്സക്കിടെ പലതവണ രക്തം സ്വീകരിച്ച കുട്ടിക്ക്, ഓഗസ്റ്റ് മാസത്തിലാണ് എച്ച്ഐവി…
Read More”ബൌളിംഗ് ഡിപ്പാര്‍ട്ട്മെന്റ് സ്ട്രൈക്ക് എഗൈന്‍ ” പഞ്ചാബിനെതിരെ ഹൈദരാബാദിനു 13 റണ്‍സ് വിജയം ,ബേസില്‍ തമ്പി കസറി ..
ഹൈദരാബാദ്: അത്ര പേരു കേട്ട ബാറ്റിംഗ് നിരയോന്നുമല്ല സണ്‍ റൈസേഴ്സിന് ,ഉള്ള കുറച്ചു ബാറ്റ്സ്മാന്മാരാവട്ടെ ഫോമിലുമല്ല ..എന്നിട്ടും ഒരു പറ്റം ബൌളര്‍മാരുമായി കെയ്ന്‍ വില്ല്യംസണ് നടത്തുന്ന ഈ പോരാട്ടം ഐ പി എല്‍ പതിനൊന്നാം സീസണില്‍ ആവേശ പൂരമാണ് തീര്‍ക്കുന്നത് …പേരു കേട്ട മുബൈ പിള്ളേരെ വെറും 87 നു എറിഞ്ഞിട്ട അതെ വീര്യം ഇന്നലെ പഞ്ചാബിനെതിരെയും പുറത്തെടുത്തപ്പോള്‍ വിജയം 13 റണ്‍സിനു … സ്കോര്‍; സണ്‍ റൈസേഴ്സ് 20 ഓവറില്‍ 6 വിക്കറ്റിനു 132.. പഞ്ചാബ് 19.2 ഓവറില്‍ 119 നു…
Read Moreവരുണയില്‍ നിന്ന് സിദ്ധാരമയ്യയുടെ മകനെ മാറ്റിയതില്‍ നിരാശനായി ബി.ജെ.പി പ്രവര്ത്തകന് ജീവനൊടുക്കി.
മൈസൂരു: വരുണ മണ്ഡലത്തിൽ യെഡിയൂരപ്പയുടെ മകൻ ബി.വൈ വിജയേന്ദ്രയ്ക്ക് സീറ്റ് ലഭിക്കാത്തതിനാൽ നിരാശനായി ബിജെപി പ്രവർത്തകൻ ജീവനൊടുക്കി. വരുണ മണ്ഡലത്തിലുൾപ്പെടുന്ന സാരാഗുര ഗ്രാമത്തിലെ ഗവിയപ്പയെയാണ് ഇന്നലെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിജയേന്ദ്രക്ക് അവസാനനിമിഷം സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ഏറെ ദുഃഖിതനായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. വർഷങ്ങളായി അടിയുറച്ച ബിജെപി പ്രവർത്തകനായ ഗവിയപ്പ, വിജയേന്ദ്രയ്ക്കായി തുടങ്ങിവച്ച പ്രചാരണത്തിലും സീറ്റ് ലഭിക്കാത്തതിന തുടർന്നുള്ള പ്രതിഷേധ സമരത്തിലും പങ്കെടുത്തിരുന്നു.
Read Moreകുവൈത്തിൽ നിന്ന് ടിവി ജെറ്റ് എയറിൽ സൗജന്യമായി കൊണ്ടുപോകാം
കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് 48 ഇഞ്ച് വരെ വലുപ്പമുള്ള ടിവി ജെറ്റ് എയറിൽ ഇനി മുതല്‍ സൗജന്യമായി കൊണ്ടുപോകാം. നിലവിൽ 19 ദിനാർ കൂലി ഈടാക്കിയിരുന്നിടത്താണ് ഈ പുതിയ ആനുകൂല്യം. കുവൈത്തിൽ നിന്ന് മംഗളൂരു, കോഴിക്കോട് ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിലേക്കുള്ള ബാഗേജ് നിരക്കിലും ഇളവ് വരുത്തിയതായി ജെറ്റ് എയർവെയ്സ് കുവൈത്ത് മാനേജർ ബിബിൻ ബാലകൃഷ്ണൻ അറിയിച്ചു. നിലവിൽ എല്ലാ നിരക്കുകാർക്കും 30 കിലോ അനുവദിക്കുന്ന ഇക്കോണമിയിൽ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾക്ക് 35 കിലോയും മറ്റു നിരക്കിലുള്ളവയ്ക്ക് 40 കിലോയും ബാഗേജ് അലവൻസ് അനുവദിച്ചിട്ടുണ്ട്. നിലവിൽ ഒരു…
Read Moreകർണാടകയിൽ 11 പോസ്റ്റ് ഓഫിസുകളിൽ കൂടി പാസ്പോർട് സേവാകേന്ദ്രങ്ങൾ വരുന്നു.
ബെംഗളൂരു : കർണാടകയിൽ 11 പോസ്റ്റ് ഓഫിസുകളിൽ കൂടി പാസ്പോർട് സേവാകേന്ദ്രങ്ങൾ വരുന്നു. ബെളഗാവി, ശിവമൊഗ്ഗ, ബെള്ളാരി, ദാവനഗരെ, ഉഡുപ്പി, ഗദക്, റായ്ച്ചൂർ, ബീദർ, തുമകൂരു, ഹാസൻ, വിജയാപുര എന്നിവിടങ്ങളിലാണിത്. നിലവിൽ മൈസൂരുവിലാണു പോസ്റ്റ് ഓഫിസില്‍ പാസ്പോര്ട് സേവാകേന്ദ്രമുള്ളത്. ബെംഗളൂരുവിൽ ലാൽബാഗ് റോഡ്, മാറത്തഹള്ളി എന്നിവിടങ്ങളിലും ഹുബ്ബള്ളി, മംഗളൂരു, കലബുറഗി എന്നിവിടങ്ങളിലും പാസ്പോർട്ട് സേവാകേന്ദ്രങ്ങളുണ്ട്. പ്രതിദിനം 75 പേർക്കുള്ള ടോക്കണുകൾ സേവാകേന്ദ്രത്തിൽ വിതരണം ചെയ്യുമെന്ന് ബെംഗളൂരു റീജനൽ പാസ്പോർട്ട് ഓഫിസർ ഭരത്കുമാർ പറഞ്ഞു. ഗ്രാമീണ മേഖലകളിലുള്ളവർക്കു പോസ്റ്റ് ഓഫിസുകൾ കേന്ദ്രീകരിച്ചു സേവാകേന്ദ്രങ്ങൾ വരുന്നത് ഏറെ…
Read More