ഹൊറമാവ് സെന്റ് ജോസഫ് പള്ളി പെരുന്നാളിന് കൊടിയേറി

ബെംഗളൂരു: ഹൊറമാവ് സെന്റ് ജോസഫ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ യൗസേപ്പു പിതാവിന്റെ പെരുന്നാളിന് കൊടിയേറി. 29നു രാവിലെ 7.30നു പ്രഭാത നമസ്കാരം, കുർബാന, വൈകിട്ട് ഏഴിനു ബാംഗ്ലൂർ ഗോസ്പൽ ടീം നയിക്കുന്ന ഗാനശുശ്രൂഷ, സ്നേഹവിരുന്ന്. 30നു വൈകിട്ട് ആറിനു സന്ധ്യാനമസ്കാരം, ഏഴിനു വചനസന്ദേശത്തിന് ഓർത്തഡോക്സ് സഭ ബെംഗളൂരു ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫിം നേതൃത്വം നൽകും.

തുടർന്ന് റാസ, സ്നേഹവിരുന്ന്. സമാപന ദിനമായ മേയ് ഒന്നിന് രാവിലെ 7.30നു പ്രഭാത നമസ്കാരം, 8.30നു മൂന്നിൻമേൽ കുർബാനയ്ക്ക് ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പൊലീത്ത മുഖ്യകാർമികത്വം വഹിക്കും. നേർച്ച വിളമ്പോടെ തിരുനാൾ സമാപിക്കുമെന്ന് വികാരി ഫാ. ബിനോയ് ജോഷ്വാ അറിയിച്ചു.

  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്
[masterslider id="10"]

Related posts