ബെംഗളൂരു :വലിയ പ്രതീക്ഷകള്‍ ഒന്നും ഇല്ലാത്ത വിവിധ ഇടത് പക്ഷ പാര്‍ട്ടികള്‍ കര്‍ണാടകയില്‍ പല മണ്ഡലങ്ങളിലും പരസ്പരം ഏറ്റുമുട്ടുന്നു. ഗുല്‍ബര്‍ഗ റൂറലിലും ഗംഗവതിയിലും കെ ആര്‍ പുരത്തും സി പി ഐ എം എല്ലും ,എസ് യു എസ് ഐയ്യും സി പി എമ്മിന് എതിരെ സ്ഥാനാര്‍ഥികളെ നിര്‍ത്തിക്കഴിഞ്ഞു.തങ്ങള്‍ക്കു സി പി ഐ യോട് മാത്രമേ സഖ്യം ഉള്ളൂ എന്ന് സി പി ഐ എം പ്രഖ്യാപിച്ച് കഴിഞ്ഞു.സംസ്ഥാനത്ത് 18 സ്ഥലങ്ങളില്‍ ആണ് സി പി എം സ്ഥാനാര്‍ഥി കളെ നിര്‍ത്തുന്നത്. 1994 ലും …
Read MoreDay: 26 April 2018
എംപി വീരേന്ദ്രകുമാര്‍ രാജ്യസഭ അംഗമായി സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡല്‍ഹി: രാജ്യസഭ അംഗമായി എംപി വീരേന്ദ്രകുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്‍റെ ചേംബറില്‍ നടന്ന ചടങ്ങിലായിരുന്നു സത്യപ്രതിഞ്ജ നടന്നത്. സഭ ചേരുന്ന സമയമല്ലാത്തതു കൊണ്ടാണ് രാജ്യസഭാ ചെയര്‍മാന്‍റെ ചേംബറില്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. രാജ്യസഭ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍, പാര്‍ലമെന്ററി കാര്യസഹമന്ത്രി വിജയ് ഗോയല്‍, സത്യവ്രത് ചൗധരി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Read Moreജയലളിതയുടെ മകളാണ് എന്ന് അവകാശപ്പെട്ട് മുന്നോട്ട് വന്ന ബെംഗളുരു സ്വദേശിനി അമൃതയ്ക്ക് സംഭവിച്ചതെന്ത് ?
ബെംഗളുരു: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിന് ശേഷം അവരുടെ മകള്‍ ആണ് എന്ന് അവകാശപ്പെട്ട് മുന്നോട്ട് വന്ന ബെംഗളുരു സ്വദേശിനി അമൃതക്ക് തിരിച്ചടി. മുൻ മുഖ്യമന്ത്രി ജയലളിതയുടെ രക്ത സാംപിളുകൾ തങ്ങളുടെ കൈവശമില്ലെന്നു അപ്പോളോ ആശുപത്രി അധികൃതർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. ജയലളിതയുടെ മകളാണെന്നും ഇത് തെളിയിക്കാൻ ഡിഎൻഎ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടാണ് അമൃത ഹൈക്കോടതിയെ സമീപിച്ചത്. പരിശോധന നടത്തുന്നതിനായാണു ജയലളിതയുടെ രക്ത സാംപിളുകൾ ലഭ്യമാണോയെന്നു ഹൈക്കോടതി ആരാഞ്ഞത്. മരിക്കുന്നതിനു മുൻപ് ജയലളിത 76 ദിവസം ചികിൽസയിൽ കഴിഞ്ഞത് അപ്പോളോയിലാണ്. അമൃതയുടെ ഹർജി ഇനി…
Read Moreവളര്‍ത്തു നായ്ക്കള്‍ തിരിച്ചെത്തി; ഇമ്രാന്‍ഖാന്‍റെ മൂന്നാം വിവാഹവും തകര്‍ന്നതായി അഭ്യൂഹം
ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരവും തെഹ്രി കെ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാന്‍റെ മൂന്നാം വിവാഹവും തകര്‍ന്നതായി ചില പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടു കാര്യങ്ങളാണ് ഇത്തരം ഊഹാപോഹങ്ങള്‍ക്ക് അടിസ്ഥാനം. ഇമ്രാന്‍റെ ആത്മീയഗുരുവും ഭാര്യയുമായ ബുഷ്‌റ മനേകയെ ദിവസങ്ങളായി വീട്ടില്‍ കാണാത്തതാണ് ഒന്ന്. ഇസ്ലാമാബാദിലെ വീട്ടില്‍ ബുഷ്‌റയെ കാണാതായിട്ട് ഒരുമാസത്തിലധികമായെന്ന് വിവിധ പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മറ്റൊന്ന് ഇമ്രാന്‍റെ വളര്‍ത്തുനായ്ക്കള്‍ വീട്ടിലേക്ക് മടങ്ങിയെത്തിയത്. ഇമ്രാന്‍ഖാന്‍റെ മൂന്നാം വിവാഹത്തോടെ വളര്‍ത്തുനായ്ക്കളെ വീട്ടില്‍ നിന്ന് മാറ്റിയിരുന്നു. ബുഷ്‌റയ്ക്ക് മതാചാരങ്ങള്‍ നിര്‍വ്വഹിക്കുന്നതിനും ആത്മീയകാര്യങ്ങളില്‍…
Read Moreചുട്ടുപൊള്ളുന്ന നഗരത്തില്‍ അപ്രഖ്യാപിത പവര്‍കട്ട്;വലഞ്ഞ് നഗരവാസികൾ.
ബെംഗളൂരു: വേനൽചൂടിനു പിന്നാലെ അപ്രഖ്യാപിത പവർകട്ടിൽ വലഞ്ഞ് നഗരവാസികൾ. കഴിഞ്ഞ ദിവസം മല്ലേശ്വരം, തന്നിസന്ദ്ര, വിജയനഗർ, ജയനഗർ, ഹംപിനഗർ, മത്തിക്കരെ, കോറമംഗല, സി.വി.രാമൻനഗർ, പൈ ലേഔട്ട്, മഹാലക്ഷ്മി ലേഔട്ട് എന്നിവിടങ്ങളിൽ മണിക്കൂറോളമാണു വൈദ്യുതി മുടങ്ങിയത്. വേനൽമഴയ്ക്കൊപ്പമെത്തിയ കാറ്റിൽ വിവിധയിടങ്ങളിൽ മരങ്ങൾ കടപുഴകി വൈദ്യുതി പോസ്റ്റുകളും ലൈനുകളും തകർന്നതോടെ വൈദ്യുതി വിതരണം താറുമാറായിരുന്നു. വൈദ്യുതി മുടക്കം സംബന്ധിച്ച് ബെസ്കോം കോൾ സെന്ററിൽ പരാതി പറയാൻ വിളിച്ചപ്പോഴും വ്യക്തമായ മറുപടി ലഭിച്ചില്ല. ജീവനക്കാരുടെ ക്ഷാമമാണു യഥാസമയം തകരാറുകൾ പരിഹരിക്കാൻ വൈകുന്നതിനു കാരണമായി ബെസ്കോം പറയുന്നത്. വൈദ്യുതി മുടക്കം…
Read Moreദിവസം പതിനാറു മണിക്കൂറിലേറെ ഡ്യൂട്ടി : ഐ പി എല്‍ മുതല്‍ ഇലക്ഷന്‍ വരെ ഉള്‍പ്പെടുന്ന നടപ്പു സീസണില്‍ ആകെ വലഞ്ഞു ബെംഗലൂരു പോലീസ്
ബെംഗലൂരു : ”ഒരര്‍ത്ഥത്തില്‍ ചിന്തിച്ചു നോക്കിയാല്‍ ഞങ്ങളും മനുഷ്യരല്ലേ …നഗരത്തിലെ തിരക്കുകളും സംവിധാനങ്ങളും വെച്ച് നോക്കിയാല്‍ തന്നെ സാധാരണ ദിവസങ്ങളില്‍ ഇരട്ടി സമയം വേണ്ടി വരുന്നു …ഐ പി എല്‍ പുറമേ അടുത്ത് വരുന്ന ഇലക്ഷന്‍ ജോലിയിലും ഈ സമയത്ത് വ്യാപൃതരാവേണ്ടി വരുമ്പോള്‍ സ്ഥിതി അതി കഠിനം തന്നെ ” പോലീസ് കോണ്‍സ്റ്റബിള്‍ എന്‍ നാഗപ്പയുടെ വാക്കുകള്‍ ആണ് …. നിലവില്‍ സിറ്റി പരിധിയില്‍ 16000 അംഗങ്ങള്‍ വരുന്ന ഫോഴ്സും .2000 ഹോം ഗാര്‍ഡുകളുമാണ്’ ഇന്ന് സ്പെഷ്യല്‍ ഡ്യൂട്ടിയിലുള്ളത് …ഇലക്ഷന്‍ സീസണ്‍ അടുത്തതും…
Read Moreവന്‍ കവര്‍ച്ച : വീട്ടുടമസ്ഥനെ തോക്കിന്‍ മുനയില്‍ നിര്‍ത്തി തട്ടിയത് ഒരു കോടി വില മതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളും പണവും ….
ബെംഗലൂരു : കര്‍ണ്ണാടക -തമിഴ് നാട് അതിര്‍ത്തിയോട് ചേര്‍ന്ന അനെക്കല്‍ താലൂക്കില്‍, അട്ടിബെലെയില്‍ ഭൂവുടമയായ വെങ്കിടെശ്വര റെഡ്ഡിയുടെ വസതിയില്‍ ചൊവ്വാഴ്ച രാത്രിയോടെയാണ് പത്തു പേരടങ്ങുന്ന കവര്‍ച്ചാ സംഘം നഗരത്തെ ഞെട്ടിച്ച വന്‍ കവര്‍ച്ച നടത്തിയത് …സംഭവം നടക്കുമ്പോള്‍ അദ്ദേഹം മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ ..ഇരച്ചു കയറിയ സംഘം ഉടമസ്ഥനെ മര്‍ദ്ദിച്ച ശേഷം ബന്ധനസ്ഥനാക്കി തുടര്‍ന്ന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന 2.8 കിലോ സ്വര്‍ണ്ണവും , അഞ്ചു ലക്ഷം രൂപയുമാണ് കൈക്കലാക്കിയത് …ഭാര്യയും രണ്ട് പെണ്‍കുട്ടികളുമടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം ..സംഭവ ദിവസം രാവിലെ ഭാര്യയും മക്കളും ഒരു…
Read Moreനഗര പരിധിയില്‍ കവര്‍ച്ചകള്‍ തുടര്‍കഥയാവുന്നു ,നിഷ്ക്രിയരായി പോലീസും , സമയം ചോദിക്കാനെന്ന വ്യാജേന ബൈക്കിലെത്തിയ സംഘം വൃദ്ധ ദമ്പതികളെ ആക്രമിച്ചു തട്ടിയെടുത്തത് അഞ്ചു പവന്‍ …
ബെംഗലൂരു : ജെ പി നഗറില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംഭവിച്ച മാല പൊട്ടിക്കല്‍ കേസുകള്‍ക്ക് പുറമേ നഗരത്തില്‍ പലയിടങ്ങളിലും ഇത്തരം കവര്‍ച്ചാ സംഘങ്ങള്‍ സ്വൈര്യ വിഹാരം നടത്തുകയാണ് ..കഴിഞ്ഞ ഞായറാഴ്ച വിജയ നഗര്‍ നാഗര്‍ ഭാവി ,വിനായക ലേ ഔട്ടിലായിരുന്നു കേസിന് ആസ്പദമായ സംഭവം അരങ്ങേറുന്നത് .. ബംഗ്ലൂര്‍ ലോ കോളേജ് റിട്ടയര്‍ പ്രൊഫസറായ വെങ്കട ദാസപ്പയെയും പത്നി പ്രേമയേയുമാണ് ബൈക്കിലെത്തിയ സംഘം ആക്രമിച്ചു അഞ്ചു പവനോളം വരുന്ന സ്വര്‍ണ്ണ മാല കവര്‍ന്നത് …അത്താഴം കഴിഞ്ഞു ഇരുവരും വളര്‍ത്തു നായയും കൂട്ടി നടക്കാനിറങ്ങിയ സമയമായിരുന്നു…
Read Moreജനങ്ങൾക്ക് അവശ്യ സേവനം ഉറപ്പാക്കാൻ നിയമം നിർമ്മിച്ച സമയത്ത് രാജ്യത്ത് മെട്രോ സർവീസ് ഇല്ല;എസ്മ ബാധകമാകില്ല എന്ന പ്രതീക്ഷയില്‍ ഏതു സമയവും മിന്നല്‍ പണിമുടക്ക് നടത്താന്‍ തയ്യാറായി”നമ്മമെട്രോ”;മെട്രോ സര്‍വിസുകളേയും എസ്മയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രത്തിന് കത്തെഴുതി ബി.എം.ആര്‍.സി.എല്‍.
ബെംഗളൂരു : 1986 കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന അവശ്യസേവനം ഉറപ്പാക്കൽ നിയമത്തിന്റെ ലക്ഷ്യം പൊതു ഗതാഗത സംവിധാനങ്ങളും ആരോഗ്യ മേഖലയിലും ഇടതടവില്ലാതെ ജനങ്ങള്‍ക്ക് സേവനം ലഭിക്കണം എന്നത് ആയിരുന്നു,എന്നാല്‍ അക്കാലത്ത് മെട്രോ സര്‍വിസ് ഇന്ത്യയില്‍ നിലവില്‍ ഇല്ലാതിരുന്നതിനാല്‍ മെട്രോയെ അതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മെട്രോയെ കൂടി സേവനം ഉറപ്പാക്കൽ നിയമത്തിൽ(എസ്മ) ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ട് ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ(ബിഎംആർസിഎൽ) കേന്ദ്രത്തിനു കത്തെഴുതി. ശമ്പള പരിഷ്കരണം ഉൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് സമരത്തിനിറങ്ങുമെന്നു മെട്രോ ജീവനക്കാർ മുന്നറിയിപ്പ് നൽകിയതിന്റെ പശ്ചാത്തലത്തിലാണിത്. എന്നാലിപ്പോൾ രാജ്യത്തെ പല നഗരങ്ങളിലും ജനങ്ങളുടെ പ്രധാന യാത്രോപാധിയാണ്…
Read Moreഅസാറാം ബാപ്പുവും നരേന്ദ്രമോഡിയും തമ്മിൽ ഇങ്ങനെയും ഒരു ബന്ധമോ?
ലൈംഗിക പീഡനക്കേസിൽ സ്വയംപ്രഖ്യാപിത ആൾദൈവം അസാറാം ബാപ്പുവിനെ ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ച് ജോധ്പുർ കോടതിയുടെ പ്രത്യേക ബെഞ്ച് ഉത്തരവായി. ഉത്തര്‍പ്രദേശിലെ സഹറന്‍പൂരില്‍ നിന്നുള്ള പതിനാറുകാരിയെ ജോധ്പുരിലെ ആശ്രമത്തില്‍ എത്തിച്ചു പീഡിപ്പിച്ചെന്നാണ് എഴുപത്തേഴുകാരനായ അസാറാമിനെതിരായ കേസ്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആസാറാം ബാപ്പുവുമായി ചില ബന്ധങ്ങളുണ്ട് എന്നാണ് ദോഷൈകദൃക്കുക്കൾ പറയുന്നത്. അസാറാം സ്റ്റേജില്‍ സ്തുതിഗീതം പാടുന്നതും മോദി ഏറ്റു ചൊല്ലുന്നതുമാണ് ആദ്യ ബന്ധം. ഇതൊരു ആത്മീയ ബന്ധമെന്ന് വേണമെങ്കില്‍ ദൃഷ്ടാന്തിക്കാം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതുമാണ്.അതേ സമയം മോഡി അനുകൂലികൾ കോൺഗ്രസ് ദേശീയ രാഷ്ട്രീയത്തിലെ ശകുനിയായ…
Read More