ബെംഗലൂരു : മാമ്പഴ വിപണി ഉദ്യാന നഗരിയില്‍ ഉത്സവമാണ് …കണക്കനുസരിച്ച് വ്യത്യസ്ത തരം മാങ്ങകളുടെ സീസണ്‍ ആരംഭിക്കേണ്ടിയിരുന്നത് ഏപ്രില്‍ ആദ്യവാരം തന്നെയായിരുന്നു ..എന്നാല്‍ മാര്‍ക്കറ്റുകളില്‍ ഉദ്ദേശിച്ചത് പോലെ മാമ്പഴം എത്തി തുടങ്ങിയിട്ടില്ല …ഹോര്‍ട്ടികള്‍ച്ചറല്‍ വിഭാഗത്തിന്റെ പഠനങ്ങള്‍ അനുസരിച്ച് അടുത്ത മാസം ആദ്യ വാരത്തിലേക്ക് എത്തിയാല്‍ മാത്രമേ സീസണ്‍ ആരംഭിക്കുകയുള്ളൂവെന്നാണ്.. .കഴിഞ്ഞ വര്ഷം നീണ്ടു നിന്ന അപ്രതീക്ഷിത മഴയായിരുന്നു കായ്കളുടെ വിരിയല്‍ പ്രക്രിയയ്ക്ക് തടസ്സമായത് …!
എങ്കിലും കുറച്ചു തരം മാര്‍ക്കറ്റില്‍ ഭാഗികമായി എത്തിതുടങ്ങിയിട്ടുണ്ട്….ബെംഗളൂരുവില്‍ ഏറ്റവും കൂടുതല്‍ മാമ്പഴം എത്തുന്നത് കോളാര്‍ ,ചിക്കബെല്ലാപൂര്‍ എന്നീ ജില്ലകളില്‍ നിന്നാണ് …മറ്റു ചില വെറൈറ്റികള്‍ ആന്ധ്ര , തമിഴ് നാട് ,മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നുണ്ട് ….സാധാരണയായി ആന്ധ്രയില്‍ നിന്നുമെത്തുന്ന വെറൈറ്റി ആണ് ആദ്യമെത്തുന്നത് …..കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ച് മാങ്ങയുടെ ലഭ്യതയില്‍ കുറവ് മൂലം ഈ വര്ഷം അല്‍പ്പം വില വര്‍ദ്ധികാനുള്ള സാദ്ധ്യതകളും മുന്നില്‍ കാണുന്നുണ്ട് ….
എല്ലാ വര്‍ഷവും ഹോര്‍ട്ടികള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്മെന്റും .കര്‍ണ്ണാടക സ്റ്റേറ്റ് മാംഗോ ഡെവലപ്പ്മെന്റ് മാര്‍ക്കറ്റിംഗും ചേര്‍ന്ന് ലാല്‍ ബാഗില്‍ നടത്തുന്ന ‘മാമ്പഴ മേള ‘ ഇതോടെ വൈകുമെന്ന് ഉറപ്പായി ..കഴിഞ്ഞ വര്ഷം മേയ് 5 നു തുടക്കമിട്ട 20 ദിവസം നീണ്ടു നില്‍ക്കുന്ന മേള ഇത്തവണ മേയ് രണ്ടാമത്തെ ആഴ്ച്ചയിലായിരിക്കും തുടക്കം കുറിക്കുന്നത് …