വനിതാദിനത്തില്‍ തട്ടം വലിച്ചെറിഞ്ഞ് ഇറാന്‍ സ്ത്രീകളുടെ പ്രതിഷേധം.

ഇസ്താംബുള്‍: പൊതുസ്ഥലത്ത് തട്ടമിടാതെ നടന്നതിന് ഒരു വനിതയെ രണ്ട് വര്‍ഷം ജയിലിലടച്ച നടപടിക്കെതിരേ തട്ടം വലിച്ചെറിഞ്ഞ് തെരുവ് വീഥികളില്‍ ഇറാനിയന്‍ സ്ത്രീകളുടെ പ്രതിഷേധം. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കൂടുതല്‍ പ്രകോപനങ്ങള്‍ ഉണ്ടാവുമെന്നതിനാല്‍ നഗരങ്ങളില്‍ കനത്ത സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു. നിര്‍ബന്ധിത ഹിജാബ് നിയമത്തിനെതിരേ കഴിഞ്ഞ ഡിസംബര്‍ മുതല്‍ക്കേ  സ്ത്രീകള്‍ ശക്തമായ പ്രതിഷേധം നടത്തി വരികയായിരുന്നു. ഡിസംബര്‍ അവസാനം മുതല്‍ ഹിജാബ് ധരിക്കാത്തതിന്‍റെ പേരില്‍ മുപ്പതോളം സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ചിലര്‍ മോചിതരായെങ്കിലും പലരും ഇപ്പോഴും വിചാരണ നേരിടുകയുമാണ്‌. രണ്ട് മാസം തടവും പിഴയുമാണ് ഹിജാബ്…

Read More

ഗൗരി ലങ്കേഷ് വധം: ഹി​ന്ദു യു​വ സേ​ന സ്ഥാ​പ​കാം​ഗ​മാ​യ നവീന്‍ കുമാർ അറസ്റ്റിൽ.

ബെംഗളൂരു: ആക്ടിവിസ്റ്റും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷ് വധിക്കപ്പെട്ട കേസില്‍ ഒന്നാം പ്രതിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഹി​ന്ദു യു​വ സേ​ന സ്ഥാ​പ​കാം​ഗ​മാ​യ നവീന്‍ കുമാറിനെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്. കൊലപാതകം നടന്ന് ആറുമാസത്തിന് ശേഷമാണ് കേസില്‍ അറസ്റ്റ് രേഖപ്പെടുത്തുന്നത്. മാര്‍ച്ച് 15 വരെ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇയാളെ നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയെ സമീപിച്ചിട്ടുണ്ട്. അന്വേഷണസംഘത്തിന്‍റെ ഹര്‍ജി മാര്‍ച്ച് 12ന് പരിഗണിക്കും. നാ​ട​ൻ കൈ​ത്തോ​ക്കും വെ​ടി​യു​ണ്ട​ക​ളു​മാ​യി സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ന​വീ​ൻ​കു​മാ​റി​നെ ഫെ​ബ്രു​വ​രി 19നു…

Read More

ഇന്ത്യക്കാരനായ പരാഗ് അഗ്രവാള്‍ ട്വിറ്ററിന്‍റെ ചീഫ് ടെക്നോളജി ഓഫീസറായി.

ന്യൂഡല്‍ഹി: മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിന്‍റെ ചീഫ് ടെക്നോളജി ഓഫീസറായി ഇന്ത്യക്കാരനായ പരാഗ് അഗ്രവാള്‍ നിയമിതനായി. ബോംബെ ഐഐടി ബിരുദധാരിയായ പരാഗ് അഗ്രവാള്‍ 2016 വരെ ആ ചുമതല വഹിച്ചിരുന്ന ആദം മെസിങ്കറിന് പകരക്കാരനായാണ് എത്തുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തന്നെ പരാഗ് അഗ്രവാളിന്‍റെ നിയമനം സംബന്ധിച്ച പ്രഖ്യാപനം വന്നിരുന്നു. 2011ലാണ് പരാഗ് അഗ്രവാള്‍ ട്വിറ്ററില്‍ എന്‍ജിനീയറായി ജോലിയില്‍ പ്രവേശിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാധ്യതകള്‍ പ്രയോജനപ്പെടുത്തി ട്വിറ്ററിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ പരാഗ് അഗ്രവാളിന്‍റെ ഇടപെടല്‍ നിര്‍ണായകമായിരുന്നു.

Read More

മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി.

ഭോപ്പാല്‍: ഭോപ്പാലിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മുൻ വ്യോമസേന ഉദ്യോഗസ്ഥന്‍ ജി. കെ നായരും ഭാര്യ ഗോമതിയുമാണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടത്തിയതെന്നാണ് അനുമാനം. ഭോപ്പാല്‍ നര്‍ദവാലി പിപ്ലാനിയിലെ വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടത്. രാവിലെ ജോലിയ്ക്കെത്തിയവരാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടത്.

Read More

നമ്മ മെട്രോ ജീവനക്കാര്‍ അനിശ്ചിത കാല സമരത്തിലേക്ക്.

ബെംഗളൂരു : മാര്‍ച്ച്‌ 22 മുതല്‍ അനിശ്ചിത കാല സമരത്തിലേക്ക് പോകാന്‍ മെട്രോ തൊഴിലാളികളുടെ യുണിയന്‍ തീരുമാനിച്ചു.900 ത്തോളം ജീവനക്കാര്‍ അംഗമായിട്ടുള്ള ബെംഗളൂരു മെട്രോ റെയില്‍ എമ്പ്ലോയീ യുണിയന്‍ ആണ് ബി എം ആര്‍ സി എല്ലിനു സമരത്തിന്‌ ഉള്ള നോട്ടിസ് കൈമാറിയത്.തങ്ങളുടെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും ഡല്‍ഹി മേട്രോയുടെയും ജയ്‌പൂര്‍ മേട്രോയുടെയും ജീവനക്കാരുടെതിന് സമാനമാക്കി മാറ്റണം എന്നാണ് ഒരു പ്രധാന ആവശ്യം. കോടതി അലക്ഷ്യമാകും എന്നാ കാരണത്താല്‍  സര്‍ക്കാരിന് എസ്മ പ്രയോഗിക്കാന്‍ കഴിയില്ല എന്നാണ് തൊഴിലാളി യുനിയണുകള്‍ അവകാശപ്പെടുന്നത്.ബി എം ടി സിബസ് സ്റ്റാന്റ്ന്റെ മുന്നിലും ബൈപ്പനഹള്ളി…

Read More

‘ഹാലോ ബ്രോ’: കാണൂ… ഈ പുതിയ മേക്കപ്പ് രീതി!

ദൈവങ്ങളുടെ ചിത്രങ്ങളില്‍ അവരുടെ തലയ്ക്കു ചുറ്റും പ്രഭാവലയം കാണുന്നത് സാധാരണയാണ്. എന്നാല്‍ പ്രഭാവലയമുള്ള പുരികക്കൊടികള്‍ കണ്ടിട്ടുണ്ടോ? ഒരു പതിനാറു കാരി പെണ്‍കുട്ടിയുടെ ഇത്തരത്തിലുള്ള പുരികക്കൊടികളാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലെ പുതിയ മേക്കപ്പ് ട്രെന്‍ഡ്. ‘ഹാലോ ബ്രോ’ എന്നാണ് ഈ മേക്കപ്പിന് പേര്. രണ്ടു പുരികങ്ങളുടെയും അറ്റം വടിച്ചു കളഞ്ഞ് മുകളിലോട്ടു വളച്ചു വരച്ച് അറ്റങ്ങള്‍ തമ്മില്‍ കൂട്ടി മുട്ടിക്കുന്നതാണ് ഈ പുതിയ മേക്കപ്പ് രീതി. നിരവധിപ്പേരാണ് പുതിയ രീതിയെ അനുകൂലിച്ചും കളിയാക്കിയും കമന്‍റുകള്‍ ഇട്ടിരിക്കുന്നത്. ‘ഹന്നാഡസ് മേക്കപ്പ്’ എന്ന ഐഡിയില്‍ നിന്നുമാണ് ഫോട്ടോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.…

Read More

കാവേരി നദീജല പ്രശ്നത്തിലെ സുപ്രീം കോടതി വിധിയിൽ നിയമോപദേശം തേടാന്‍ സര്‍വകക്ഷിയോഗം തീരുമാനിച്ചു.

ബെംഗളൂരു : കാവേരി നദീജല പ്രശ്നത്തിലെ സുപ്രീം കോടതി വിധിയിൽ നിയമോപദേശം തേടിയശേഷം അന്തിമ തീരുമാനത്തിലെത്താൻ സർവകക്ഷി സമിതി യോഗം തീരുമാനിച്ചു. കോടതി നിർദേശപ്രകാരമുള്ള കാവേരി മാനേജ്മെന്റ് ബോർഡ് രൂപീകരണത്തിലും നിയമോപദേശം തേടാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ വിധാൻസൗധയിൽ നടന്ന യോഗം തീരുമാനിച്ചു. കാവേരി നദീജല തർക്കപരിഹാര ട്രൈബ്യൂണൽ ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹർജിയിൻമേലുള്ള വിധിയിൽ കർണാടകയുടെ വിഹിതം 284.75 ടിഎംസി അടിയായി വർധിക്കുകയും തമിഴ്നാടിന്റെത് 404. 25 ടിഎംസി അടിയായി കുറയ്ക്കുകയും ചെയ്തിരുന്നു. ബെംഗളൂരുവിന് 4.75 ടിഎംസി അടി ഉൾപ്പെടെ കർണാടകയ്ക്ക് 14.75…

Read More

നഗരത്തിലെ യാത്രാക്ലേശം പരിഹരിക്കാൻ എട്ട് മെമു, ഡെമു ട്രെയിൻ സർവീസുകൾ കൂടി ആരംഭിക്കുമെന്നു കേന്ദ്ര റെയിൽവേ മന്ത്രി

ബെംഗളൂരു: നഗരത്തിലെ യാത്രാക്ലേശം പരിഹരിക്കാൻ എട്ട് മെമു, ഡെമു ട്രെയിൻ സർവീസുകൾ കൂടി ആരംഭിക്കുമെന്നു കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ. ഹൊസൂർ-ബാനസവാടി സെക്ടറിലായിരിക്കും കൂടുതൽ ട്രെയിനുകൾ സർവീസ് നടത്തുക. നിലവിൽ ഈ റൂട്ടിൽ പാസഞ്ചർ ട്രെയിനുകളുടെ അപര്യാപ്തത യാത്രാക്ലേശം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നടപടി. ബെംഗളൂരുവിലെ സബേർബൻ റെയിൽവേ നിർമാണ പ്രവൃത്തികൾക്കു മുന്നോടിയായുള്ള സർവേ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഡ്രോൺ ക്യാമറകൾ ഉപയോഗിച്ചുള്ള സർവേ ആദ്യമായാണ് ബെംഗളൂരു ഡിവിഷനു കീഴിൽ നടത്തുന്നതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ മൂന്നു വർഷത്തിനിടെ കർണാടകയുടെ റെയിൽവേ പദ്ധതികളിൽ കേന്ദ്രസർക്കാരിന്റെ…

Read More

സ്ത്രീകൾക്ക് കേന്ദ്ര സർക്കാറിന്റെ വനിതാ ദിന സമ്മാനം;2.50 രൂപക്ക് സാനിറ്ററി നാപ്കിനുകൾ വിപണിയിൽ.

ന്യൂഡൽഹി :വനിതാ ദിനത്തിൽ കേന്ദ്ര സർക്കാറിന്റെ സമ്മാനം വനിതകൾക്ക്, ഉപയോഗിച്ച ശേഷം പൂർണമായും നശിച്ച് പോകുന്ന ബയോ ഡീഗ്രേഡബിൾ സാനിറ്ററി നാപ്കിൻ വെറും 2 രൂപ 50 പൈസക്ക് ലഭിക്കും. കുറഞ്ഞ വിലയിൽ മരുന്നുകൾ ലഭ്യമാകുന്ന ജനൗഷധി കേന്ദ്രങ്ങളി ൽ മെയ് 28 മുതൽ ” സുവിധ “പാഡുകൾ ലഭിച്ച് തുടങ്ങുമെന്ന് കേന്ദ്ര രാസവളം മന്ത്രി അനന്ത് കുമാർ അറിയിച്ചു.നാലു പാഡുകൾ അടങ്ങുന്ന പാക്കിന് 10 രൂപയായിരിക്കും വില . വനിതകളുടെ ആരോഗ്യപരിപാലനത്തിന് ചെലവ് കുറഞ്ഞ സുരക്ഷിതമായ ശുചിത്വമുള്ള പാഡുകൾ ലഭ്യമാക്കുകയാണ് കേന്ദ്ര സർക്കാറിന്റെ…

Read More

തലശ്ശേരി-മൈസൂരു പാത;കേന്ദ്രം കൈവിട്ടു;ആവശ്യമെങ്കിൽ ഇനി സംസ്ഥാനങ്ങൾക്ക് ശ്രമിക്കാം.

ബെംഗളൂരു ∙ നിർദിഷ്ട തലശേരി – മൈസൂരു റെയിൽ പാതയ്ക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയൽ. കേരള, കർണാടക സർക്കാരുകൾ കൂടിയാലോചിച്ച് ഇതിലൊരു തീരുമാനത്തിലെത്തണം. പദ്ധതി കേരളം മുന്നോട്ടു വച്ചതാണ്. പാത സംബന്ധിച്ച് കർണാടക സർക്കാരുമായി ചർച്ച നടത്താൻ കേരളത്തിനോട് ആവശ്യപ്പെട്ടിരുന്നു. കർണാടകയുടെ അനുമതി ലഭിച്ചാൽ മാത്രമേ സർവേ നടത്താനോ, പാത നിർദേശം പരിഗണിക്കാനോ കേന്ദ്രത്തിനു കഴിയൂ എന്നും ബെംഗളൂരുവിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെ പാത കടന്നുപോകുന്നതിനാൽ, കുടകിൽനിന്നും…

Read More