ഗൂഗിളിന്‍റെ പിക്സല്‍ ഫോണുകള്‍ക്ക് വേണ്ടിയുള്ള ‘ആന്‍ഡ്രോയ്ഡ് പി’ പ്രിവ്യൂ പുറത്തിറങ്ങി.

ഓറിയോയ്ക്കു ശേഷമുള്ള ആന്‍ഡ്രോയ്ഡ് പതിപ്പായ പിയുടെ ആദ്യ ഡെവലപ്പര്‍ പ്രിവ്യൂ പുറത്തിറങ്ങി. ഗൂഗിളിന്‍റെ പിക്സല്‍, പിക്സല്‍ 2 ഫോണുകള്‍ക്ക് വേണ്ടിയുള്ള ആന്‍ഡ്രോയ്ഡ് പി പ്രിവ്യൂ ആണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 21 നാണ് ഓറിയോയുടെ ആദ്യ പ്രിവ്യൂ എത്തിയത്. മേയ് എട്ടിനാരംഭിക്കുന്ന ഗൂഗിള്‍ ഡെലവപ്പേഴ്‌സ് കോണ്‍ഫറന്‍സിനോടനുബന്ധിച്ച് ആന്‍ഡ്രോയ്ഡ് പിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ആപ്പ് ഡെവലപ്പര്‍മാരെ ഉദ്ദേശിച്ചാണ് മുഖ്യമായും പ്രിവ്യൂ പുറത്തിറക്കുന്നതെന്ന് ഗൂഗിള്‍ അറിയിച്ചു. നോട്ടിഫിക്കേഷന്‍ ഡോട്ടുകള്‍, പിക്ചര്‍ ഇന്‍പിക്ചര്‍, ഓട്ടോഫിര്‍ തുടങ്ങിയ പുതിയ ഫീച്ചറുകളാണ് ആന്‍ഡ്രോയ്ഡ് ഓറിയോയിലൂടെ…

Read More

വെളിച്ചെണ്ണ ഉപയോഗിച്ച് മുഖസൗന്ദര്യം കൂട്ടാം!

മുഖസൗന്ദര്യം വർധിപ്പിക്കാൻ ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ് വെളിച്ചെണ്ണ. പാചകത്തിനും മുടിയിൽ  തേക്കാനും മാത്രമല്ല, മുഖത്തിന് തിളക്കം നൽകാനും പ്രായം കുറയ്ക്കാനും വെളിച്ചെണ്ണ സഹായിക്കും. മുഖസൗന്ദര്യം കൂട്ടാൻ വെളിച്ചെണ്ണ ഉപയോഗിക്കേണ്ട വിധങ്ങൾ… നന്നായി പഴുത്ത ഏത്തപ്പഴം അടിച്ചു അതിൽ വെളിച്ചെണ്ണയും തേനും ചേർത്ത് മുഖത്തു പുരട്ടി 20 -25 മിനുറ്റുകൾക്കു ശേഷം കഴുകി കളയുക. ഇത് നല്ലൊരു നറിഷിങ് മാസ്ക് ആണ്, മുഖത്തെ പാടുകൾ മാറുന്നതിനും ഇത് സഹായിക്കും. രാത്രി കിടക്കാൻ പോകും മുൻപ് മുഖത്തു മോയിസ്ചറൈസർ പുരട്ടുമ്പോൾ അതിന്റെ കൂടെ കുറച്ചു വെളിച്ചെണ്ണ തുള്ളികൾ കൂടി…

Read More

നഗരത്തിലെ മലയാളികളെ ലക്ഷ്യം വച്ച് കോൺഗ്രസും പ്രചരണത്തിന്

ബെംഗളൂരു : പിസിസി വർക്കിങ് പ്രസിഡന്റ് ദിനേഷ് ഗുണ്ടു റാവുവിന്റെയും എഐസിസി സെക്രട്ടറി പി.സി. വിഷ്ണുനാഥിന്റെയും നേതൃത്വത്തിൽ കർണാടക പ്രവാസി കോൺഗ്രസ് യോഗം ചേർന്നു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, കർണാടകയിൽ മലയാളി സാന്നിധ്യമുള്ള എല്ലാ പ്രദേശങ്ങളിലും കമ്മിറ്റികൾ രൂപീകരിച്ചു പ്രവർത്തനം വിപുലീകരിക്കാൻ യോഗം തീരുമാനിച്ചു. പാർട്ടിയുടെ വിജയത്തിനായി പ്രവർത്തിക്കാനുള്ള ഉത്തരവാദിത്തം മലയാളികൾക്കുണ്ടെന്നു പി.സി. വിഷ്‌ണുനാഥ്‌ പറഞ്ഞു. കർണാടകയിലെ കോൺഗ്രസിന്റെ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ മലയാളി സാന്നിധ്യമുണ്ട്.കോൺഗ്രസിനുള്ളിൽ ജാതി മത ഭാഷാ വ്യത്യാസമില്ലെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി ജനറൽ സെക്രട്ടറിയും കർണാടക പ്രവാസി കോൺഗ്രസ് പ്രസിഡന്റുമായ…

Read More

ഇന്ദ്രന്‍സിന്‍റെ പുരസ്കാരലബ്ധി ആഘോഷിച്ച് സോഷ്യല്‍ മീഡിയ.

മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിയ ഇന്ദ്രന്‍സിന് അഭിനന്ദനം അറിയിച്ചുകൊണ്ട് സജീവമാണ് സോഷ്യല്‍ മീഡിയ. അര്‍ഹിക്കുന്ന അംഗീകാരം തന്നെയാണ് ഇന്ദ്രന്‍സിനെ തേടിയെത്തിയതെന്ന് സോഷ്യല്‍ മീഡിയ ഒന്നടങ്കം പറയുന്നു. ഇന്ദ്രന്‍സ് ചേട്ടന് പുരസ്കാരം കിട്ടിയപ്പോ സ്വന്തം വീട്ടിൽ ഉള്ള ഒരാൾക്ക് കിട്ടിയ ഒരു സന്തോഷം എന്ന വികാരമാണ് സോഷ്യല്‍ മീഡിയ സുഹൃത്തുക്കള്‍ പങ്കു വയ്ക്കുന്നത്. ജാഡകളില്ലാത്ത ആ മനുഷ്യനെ മലയാളികള്‍ അത്രമേല്‍ സ്നേഹിക്കുന്നു എന്നതിന് തെളിവാണ് ഫാന്‍സ് ക്ലബുകളുടെ അകമ്പടിയില്ലാതെ ഇന്ദ്രന്‍സ് നേടുന്ന ഈ സ്വീകാര്യത. മണ്‍റോ തുരുത്തിന് തന്നെ അര്‍ഹിച്ചിരുന്നതെന്നാണ് സുജയ് രാധാകൃഷ്ണന്‍റെ അഭിപ്രായം.…

Read More

നാല് വർഷത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചികിൽസാ ചെലവ് എത്രയെന്ന് കേട്ടാൽ ഞെട്ടും!

ന്യൂഡൽഹി : നാൽപത്തി ഒമ്പതിനായിരം രൂപയുടെ കണ്ണട ഉപയോഗിക്കുന്ന സ്പീക്കർ നമുക്കുണ്ട് ആയിരങ്ങളുടെ കണ്ണട സംസ്ഥാന ഖജനാവിൽ നിന്ന് വാങ്ങിയതിന് പുറമെ സ്വന്തമായി വരുമാനമുള്ള ഭർത്താവിനെ ആശ്രിതനാക്കി ആശുപത്രിയിൽ കഴിച്ച പഴമ്പൊരി വരെ ബില്ലിൽ ചേർത്ത വനിതാ മന്ത്രിയും നമ്മുടെ അഭിമാനമാണ്, ലക്ഷങ്ങൾ ഖജനാവിൽ നിന്നെടുത്ത് ചികിത്സ നടത്തിയ വൻ വ്യവസായിയും കായൽ കണ്ടാൽ കണ്ട്രോളു പോകുന്ന എം എൽ എ യും നമുക്കുണ്ട്. എം എൽ എ യും മന്ത്രിയും ഇങ്ങനെ ചെയ്യുമ്പോൾ പ്രധാനമന്ത്രിയും കുറയാൻ പാടില്ലല്ലോ .. ഇതറിയാൻ വേണ്ടി കൊച്ചി…

Read More

ബോളർമാരുടെ മികവിൽ ഇന്ത്യയുടെ ഉജ്ജ്വല തിരിച്ചുവരവ്!

കൊളംബോ: നിദാഹാസ് ട്രോഫിയിലെ രണ്ടാമത്തെ മല്‍സരത്തില്‍ ബംഗ്ലാദേശിനെ ആറു വിക്കറ്റിനു തകര്‍ത്ത് ഇന്ത്യയുടെ ഉജ്ജ്വല തിരിച്ചുവരവ്. ആദ്യ കളിയില്‍ ശ്രീലങ്കയോട് അഞ്ചു വിക്കറ്റിനു പരാജയപ്പെട്ടതില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ഇറങ്ങിയ ഇന്ത്യന്‍ യുവനിര കാര്യമായ വെല്ലുവിളിയില്ലാതെയാണ് ജയിച്ചുകയറിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റിന് 139 റണ്‍സിലൊതുക്കിയപ്പോള്‍ തന്നെ ഇന്ത്യ വിജയമുറപ്പിച്ചിരുന്നു. 18.4 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി. തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും അര്‍ധസെഞ്ച്വറി നേടിയ ശിഖര്‍ ധവാനാണ് ഇന്ത്യന്‍ വിജയം അനായസമാക്കിയത്. ധവാന്‍ 43 പന്തില്‍…

Read More

മെയ് ഒന്നു മുതൽ കേരളത്തില്‍ നോക്കുകൂലിയില്ല!

തിരുവനന്തപുരം: മെയ് ഒന്നു മുതൽ കേരളത്തില്‍ നോക്കുകൂലി നിർത്തലാക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കയറ്റിറക്ക് തൊഴിലാളി സംഘടനകളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ഇതിന് കേന്ദ്ര ട്രേഡ് യൂണിയനുകളും പിന്തുണ പ്രഖ്യാപിച്ചു. തൊഴിലാളികളുടെ വിതരണം ട്രേഡ് യൂണിയനുകൾ അവസാനിപ്പിക്കാനും തീരുമാനമായി. തങ്ങളുടെ തൊഴിലാളികളെ ജോലിക്കെടുത്താലേ പണി നടത്താൻ സമ്മതിക്കൂ എന്നു ഭീഷണിപ്പെടുത്തുന്ന തൊഴിലാളി സംഘടനകളുടെ നിലപാടും നോക്കുകൂലി പ്രശ്നവും ചർച്ച ചെയ്യാൻ ട്രേഡ് യൂണിയനുകളുടെ യോഗം വിളിക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യ‌മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ  തുടർച്ചയായി…

Read More

കോലിയടക്കം 5 പേര്‍ക്ക് എ പ്ലസ്…! ധോണിക്ക് തിരിച്ചടി.

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കു ബിസിസിഐയുടെ പുതിയ കരാര്‍ സംവിധാനം നിലവില്‍ വന്നു. സുപ്രീം കോടതി നിയമിച്ച ഭരണസമിതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കരാര്‍ സംവിധാനത്തില്‍ ബിസിസിഐ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിയത്. നേരത്തേ എ, ബി, സി എന്നിങ്ങനെ മൂന്നു കാറ്റഗറികളായാണ് താരങ്ങള്‍ക്കു കരാര്‍ നല്‍കിയിരുന്നത്. എന്നാല്‍ പുതിയ സംവിധാനം അനുസരിച്ച് എ പ്ലസ്, എ, ബി, സി എന്നിങ്ങനെ നാലു വിഭാഗങ്ങളിലായി കരാറിന്റെ അടിസ്ഥാനത്തില്‍ താരങ്ങളെ വേര്‍തിരിച്ചിട്ടുണ്ട്. പ്രകടനം കൂടി പരിഗണിച്ചാണ് താരങ്ങളെ വ്യത്യസ്്ത കാറ്റഗറികളിലായി കരാര്‍ നല്‍കിയിരിക്കുന്നത്. മൂന്നു ഫോര്‍മാറ്റിലും ഇന്ത്യക്കു വേണ്ടി തുടര്‍ച്ചായി…

Read More

ബില്‍ ഗേറ്റ്‌സിനെ പിന്നിലാക്കി ജെഫ് ബെസോസ് ലോകത്തെ വലിയ സമ്പന്നന്‍.

പാരിസ്: ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തികളുടെ പട്ടികയില്‍ ആമസോണിന്‍റെ ജെഫ് ബെസോസ് ഒന്നാമതെത്തി. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനെ പിന്നിലാക്കിയാണ് ജെഫ് ബെസോസ് ഒന്നാം സ്ഥാനത്തെത്തിയത്. ഫോബ്‌സ് മാഗസിനാണ് പട്ടിക പുറത്തുവിട്ടത്. ലോക സമ്പന്നരില്‍ ഒന്നാമനാകുന്ന ജെഫ് ബെസോസിന്‍റെ ആസ്തി 112 ബില്യണ്‍ ഡോളറാണെന്ന് ഫോബ്‌സ് പറയുന്നു. അതേസമയം 119 ഇന്ത്യക്കാര്‍ ഫോബ്‌സിന്‍റെ സമ്പന്ന പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഇതില്‍ പതിനെട്ട് പേര്‍ പുതുമുഖങ്ങളാണ്. പട്ടികയില്‍ 19ാം സ്ഥാനത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ്. അംബാനിയുടെ ആസ്തി 18.5 ബില്യണ്‍ ഡോളറാണ് എന്നാല്‍…

Read More

തെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് വീണ്ടും മേൽക്കൈ നേടി സിദ്ധരാമയ്യ;കർണാടകക്ക് പ്രത്യേക പതാക പ്രഖ്യപിച്ചു.

ബെംഗളൂരു : തെരഞ്ഞെടുപ്പ് രംഗത്ത് മണ്ണിന്റെ മക്കൾ വാദം ഉയർത്തിപ്പിടിച്ച് കൂടുതൽ വോട്ടുകൾ നേടാം എന്ന ലക്ഷ്യത്തിന്റെ അടുത്ത പടിയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. കർണാടക സംസ്ഥാനത്തിന് സ്വന്തമായി ഒരു പ്രത്യേക പതാക ജനങ്ങൾക്ക് മുന്നിൽ സമർപ്പിച്ചു. ഇന്ന് വൈകുന്നേരം വിധാൻ സൗദയിൽ നടന്ന പത്ര സമ്മേളനത്തിൽ മുകളിൽ മഞ്ഞയും താഴെ ചുവപ്പും നടുവിൽ വെളള നിറവുമുള്ള പതാകയാണ് സിദ്ധരാമയ്യ പ്രദർശിപ്പിച്ചത്. ഇന്ന് കാബിനെറ്റിൽ അവതരിപ്പിച്ച് അനുമതി തേടും. നിലവിൽ ഇന്ത്യയിൽ ഒരു സംസ്ഥാനത്തിന്  മാത്രമേ ഓദ്യോഗികമായി പതാകായുള്ളൂ അത്  370 വകുപ്പിൽ ഉൾപ്പെടുന്ന ജമ്മു…

Read More