ബെംഗളൂരു : തെരഞ്ഞെടുപ്പ് രംഗത്ത് മണ്ണിന്റെ മക്കൾ വാദം ഉയർത്തിപ്പിടിച്ച് കൂടുതൽ വോട്ടുകൾ നേടാം എന്ന ലക്ഷ്യത്തിന്റെ അടുത്ത പടിയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. കർണാടക സംസ്ഥാനത്തിന് സ്വന്തമായി ഒരു പ്രത്യേക പതാക ജനങ്ങൾക്ക് മുന്നിൽ സമർപ്പിച്ചു.
ഇന്ന് വൈകുന്നേരം വിധാൻ സൗദയിൽ നടന്ന പത്ര സമ്മേളനത്തിൽ മുകളിൽ മഞ്ഞയും താഴെ ചുവപ്പും നടുവിൽ വെളള നിറവുമുള്ള പതാകയാണ് സിദ്ധരാമയ്യ പ്രദർശിപ്പിച്ചത്. ഇന്ന് കാബിനെറ്റിൽ അവതരിപ്പിച്ച് അനുമതി തേടും.
നിലവിൽ ഇന്ത്യയിൽ ഒരു സംസ്ഥാനത്തിന് മാത്രമേ ഓദ്യോഗികമായി പതാകായുള്ളൂ അത് 370 വകുപ്പിൽ ഉൾപ്പെടുന്ന ജമ്മു കാശ്മീർ ആണ്.
ഫ്ലാഗ് കോഡ് 2002 പ്രകാരം ജമ്മു കാശ്മീർ ഒഴികെയുള്ള ഒരു സംസ്ഥാനത്തിന് ഒരിക്കലും സ്വന്തമായി പതാക ഉപയോഗിക്കാൻ കഴിയില്ല, അതേ സമയം ഈ നിയമത്തിൽ ഭേദഗതികൾ വരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉടൻ തന്നെ കേന്ദ്രത്തിന് കത്തയക്കും എന്നാണ് അറിയാൻ കഴിഞ്ഞത്. അതിലൂടെ കേന്ദ്ര സർക്കാറിനെ സമ്മർദ്ദത്തിലാക്കാൻ കഴിഞ്ഞേക്കും.
അതേ സമയം നിലവിലുള്ള അനൗദ്യോഗിക പതാകയായ മഞ്ഞയും ചുവപ്പുമുള്ള പതാകയിൽ നിന്ന് മാറാൻ കന്നഡ അനുകൂല സംഘടനകൾ തയ്യാറാകുമോ എന്നും ഉറപ്പ് പറയാൻ കഴിയില്ല.
നിലവിലുള്ള പതാകയുടെ ചരിത്രത്തെക്കുറിച്ച് ഞങ്ങൾ മുമ്പ് പ്രസിദ്ധീകരിച്ച ലേഖനം ഇവിടെ വായിക്കാം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.