മുഖസൗന്ദര്യം വർധിപ്പിക്കാൻ ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ് വെളിച്ചെണ്ണ. പാചകത്തിനും മുടിയിൽ തേക്കാനും മാത്രമല്ല, മുഖത്തിന് തിളക്കം നൽകാനും പ്രായം കുറയ്ക്കാനും വെളിച്ചെണ്ണ സഹായിക്കും.
മുഖസൗന്ദര്യം കൂട്ടാൻ വെളിച്ചെണ്ണ ഉപയോഗിക്കേണ്ട വിധങ്ങൾ…
- നന്നായി പഴുത്ത ഏത്തപ്പഴം അടിച്ചു അതിൽ വെളിച്ചെണ്ണയും തേനും ചേർത്ത് മുഖത്തു പുരട്ടി 20 -25 മിനുറ്റുകൾക്കു ശേഷം കഴുകി കളയുക. ഇത് നല്ലൊരു നറിഷിങ് മാസ്ക് ആണ്, മുഖത്തെ പാടുകൾ മാറുന്നതിനും ഇത് സഹായിക്കും.
- രാത്രി കിടക്കാൻ പോകും മുൻപ് മുഖത്തു മോയിസ്ചറൈസർ പുരട്ടുമ്പോൾ അതിന്റെ കൂടെ കുറച്ചു വെളിച്ചെണ്ണ തുള്ളികൾ കൂടി ചേർക്കുക. മുഖക്കുരുവിന്റെ പാടുകൾ പോവാൻ ഇത് സഹായിക്കും.
- ചുണ്ടുകളുടെ സംരക്ഷണത്തിനും ഏറെ ഉത്തമമാണ് വെളിച്ചെണ്ണ. വരണ്ടുണങ്ങിയ ചുണ്ടുകളുടെ മൃദുലത വീണ്ടെടുക്കാൻ വെളിച്ചെണ്ണ സഹായിക്കും.
- നല്ല വെയിലു കൊണ്ടാൽ മുഖത്ത് കരുവാളിപ്പ് ഉണ്ടാവുന്നത് സാധാരണയാണ്.ഇത് മുഖത്തിന്റെ പ്രായം കൂടുതൽ തോന്നിക്കാണും കാരണമാകും. മുഖത്തു വെളിച്ചെണ്ണ ഉപയോഗിച്ചാൽ കരുവാളിപ്പ് മാറാനും മുഖത്തിന്റെ യുവത്വം നിലനിർത്താനും സഹായിക്കും
- നല്ല മേക്കപ്പ് റിമൂവർ കൂടിയാണ് വെളിച്ചെണ്ണ.കെമിക്കലുകൾ ഉപയോഗിച്ച് മുഖത്തെ മേക്കപ്പ് കളയുന്നതിനു പകരം വെളിച്ചെണ്ണ ഉപയോഗിക്കാം.മുഖത്തെ ചുളിവുകൾ ഉണ്ടാവുന്നത് തടയാൻ ഇതുവഴി സാധിക്കും.
- കൊതുകോ മറ്റു പ്രാണികളോ കടിച്ചാൽ ആ ഭാഗത്ത് തിണർപ്പ് ഉണ്ടാവുന്നത് സാധാരണയാണ്. ഈ ഭാഗത്ത് അല്പം വെളിച്ചെണ്ണ പുരട്ടിയാൽ ചൊറിച്ചിൽ മാറുകയും തിണർപ്പ് അപ്രത്യക്ഷമാവുകയും ചെയ്യും
- മുഖത്ത് ഉപയോഗിക്കാൻ പറ്റുന്ന നല്ലൊരു സ്‌ക്രബ് കൂടിയാണ് വെളിച്ചെണ്ണ.പഞ്ചസാരയുടെ കൂടെ ചേർത്ത് ഇത് ഉപയോഗിച്ചാൽ ചർമം മൃദുവാകും