ദില്ലി: ഇന്ത്യയുടെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍മാരിലൊരാളായ സുബ്രതാ പാലിനെ അടുത്ത വര്‍ഷം കസാക്കിസ്താനെതിരേ നടക്കാനിരിക്കുന്ന ഏഷ്യന്‍ കപ്പ് യോഗ്യതാ മല്‍സരത്തിനുള്ള സാധ്യതാ ടീമില്‍ നിന്നൊഴിവാക്കി. ഇന്ത്യയുടെ ക്യാപ്റ്റനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ സുനില്‍ ഛേത്രിയും ടീമിലില്ല. അവസാന രണ്ടു മല്‍സരങ്ങളില്‍ രണ്ടു മഞ്ഞക്കാര്‍ഡുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണിത്. രണ്ടു മലയാളി താരങ്ങള്‍ 32 അംഗ സാധ്യതാ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. ഗോള്‍കീപ്പര്‍ ടിപി രഹനേഷും ഡിഫന്‍ഡര്‍ അനസ് എടത്തൊടികയുമാണ് ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്തിനു വേണ്ടി ഏറ്റവുമധികം മത്സരങ്ങളിൽ ഗോള്‍വല കാത്ത താരം കൂടിയാണ് സുബ്രത. 2008ല്‍ നെഹ്‌റു കപ്പ്, എഎഫ്‌സി…
Read MoreMonth: March 2018
ജീവനക്കാരെ വെല്ലുവിളിച്ച് മാനേജ്‌മന്റ് ;നമ്മ മെട്രോ ജീവനക്കാർ പണിമുടക്കിയാൽ എസ്മ പ്രയോഗിക്കും
ബെംഗളൂരു: നമ്മ മെട്രോ ജീവനക്കാർ 22മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ സമരത്തെ നേരിടാനുള്ള നടപടികളുമായി ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ). സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് എതിരെ എസെൻഷ്യൽ സർവീസ് മെയിന്റനൻസ് ആക്ട് (എസ്മ) പ്രകാരം കേസെടുക്കുമെന്ന് ബിഎംആർസിഎൽ എംഡി മഹേന്ദ്ര ജെയിൻ പറഞ്ഞു. ജീവനക്കാർ സമരം പ്രഖ്യാപിച്ചെങ്കിലും മെട്രോ സർവീസ് തടസ്സം കൂടാതെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. വേതനവർധന ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചാണു ബെംഗളൂരു മെട്രോ എംപ്ലോയീസ് യൂണിയൻ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഐഎൻടിയുസിയിൽ അഫിലിയേറ്റ് ചെയ്ത യൂണിയനിലെ ജീവനക്കാരെ ദ്രോഹിക്കുന്ന നടപടികളാണ്…
Read Moreരാജ്യസഭാ സീറ്റ് ജെഡിയുവിന് നല്‍കാന്‍ ഇടതു മുന്നണിയിൽ ധാരണയായി.
തിരുവനന്തപുരം: രാജ്യസഭാ സീറ്റ് ജെഡിയുവിന് നല്‍കാന്‍ ഇടതു മുന്നണിയിൽ ധാരണയായി. വീരേന്ദ്രകുമാര്‍ വിഭാഗത്തെ ഇടതുമുന്നണിയുമായി സഹകരിപ്പിക്കാന്‍ മാത്രമാണ് തത്വത്തില്‍ ധാരണയയിരിക്കുന്നത്. ജെഡിയു-ജെഡിഎസ് ലയന ചര്‍ച്ചകള്‍ പിന്നീട് നടക്കുമെന്നാണ് സൂചന. ഇടതുമുന്നണിയുമായി സഹകരിക്കുന്നത് സംബന്ധിച്ച കത്ത് ഇന്ന് വീരേന്ദ്രകുമാർ എൽഡിഎഫ് കണ്‍വീനർ വൈക്കം വിശ്വനു നൽകിയിരുന്നു. കഴിഞ്ഞ ദിവസം വീരേന്ദ്രകുമാർ. ഡോ. വറുഗീസ് ജോർജ്, ഷേക് പി. ഹാരീസ് തുടങ്ങിയവർ എകെജി സെന്ററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്യസഭ സീറ്റിലേക്ക് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 12 ആണ്.…
Read Moreകമല്‍ ഹാസന്‍റെ രാഷ്ട്രീയപര്യടനം നാളെ ഈറോഡില്‍ നിന്നു തുടങ്ങും.
ചെന്നൈ: കമല്‍ ഹാസന്‍റെ രാഷ്ട്രീയപര്യടനം നാളെ ഈറോഡില്‍ നിന്നു തുടങ്ങും. മക്കള്‍ നീതി മയ്യം പാർട്ടിയുടെ പ്രഖ്യാപനത്തിന് ശേഷം പ്രതീക്ഷിച്ച ജനപിന്തുണ കിട്ടാത്ത സാഹചര്യത്തില്‍, പാർട്ടിയെ ജനങ്ങളിലേക്ക് എത്തിക്കാൻ കൂടിയാണ് കമലിന്‍റെ യാത്ര. പാർട്ടി പ്രഖ്യാപിച്ചപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിന്നും ആദ്യദിനങ്ങളില്‍ കിട്ടിയ പിന്തുണ പിന്നീട് ലഭിച്ചില്ല. തുടക്കത്തിലുണ്ടായിരുന്ന ഊർജ്ജം മക്കള്‍ നീതി മയ്യത്തിന് നില നിർത്താനുമായില്ല. കഴിഞ്ഞ ദിവസം വനിതാ ദിനത്തില്‍ ചേർന്ന യോഗത്തില്‍ സദസ്സില്‍ കസേരകള്‍ മിക്കതും ഒഴിഞ്ഞു കിടക്കുകയായിരുന്നു. എം ജി ആറിന്‍റെ പിന്മുറക്കാരനായി, തമിഴ്നാടിന്‍റെ തലവനായി താൻ വരുന്നുവെന്ന രജനീകാന്തിന്‍റെ…
Read Moreനൈസ് റോഡ് കാര്‍ അപകടത്തില്‍ മരിച്ച മലയാളി വിദ്യാര്‍ത്ഥിനി ശ്രുതി ഗോപിനാഥ് ന്റെ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി.
ബെംഗളൂരു : നൈസ് റോഡിലുണ്ടായ കാർ അപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന് എംബിഎ വിദ്യാർഥിനികൾ മരിച്ചു. അനെക്കല്‍ അലയൻസ് യൂണിവേഴ്സിറ്റിയിലെ അവസാന വർഷ വിദ്യാർഥിനികളാണ്. നൈസ് റോഡിൽ ഇലക്ട്രോണിക് സിറ്റി, ബന്നാർഘട്ട റോഡ് ടോൾ ബൂത്തുകൾക്കിടയിൽ രാവിലെ എട്ടരയോടെയാണ് അപകടം.തൃശൂർ മുളങ്കുന്നത്തുകാവ് ‘ഷീലമ്മു’വിൽ വി.ഗോപിനാഥ് നായരുടെയും ഷീലയുടെയും മകൾ ശ്രുതി ഗോപിനാഥ് (24), തിരുവനന്തപുരം വിഎസ്എസ്‍സി എയ്റോ ആൻഡ് ഫ്ലൈറ്റ് ഡൈനമിക്സ് ഗ്രൂപ്പ് ഡയറക്ടറായ അഭയ് കുമാറിന്റെ മകൾ ഹർഷ ശ്രീവാസ്തവ (24), ജാർഖണ്ഡ് റാഞ്ചി സ്വദേശിനി ആർഷിയ കുമാർ (24) എന്നിവരാണു മരിച്ചത്.…
Read Moreശബരിമല ക്ഷേത്രം 14ന് തുറക്കും.
പത്തനംതിട്ട: മീനമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം മാര്‍ച്ച് 4ന് വൈകീട്ട് അഞ്ചിന് തുറക്കും. മാര്‍ച്ച് 15 മുതല്‍ 19 വരെ പടി പൂജയും ഉദയാസ്തമന പൂജയും ഉണ്ടാകും. മാര്‍ച്ച് 19ന് വീണ്ടും നട അടയ്ക്കും. പിന്നീട് ഉത്രം ഉത്സവത്തിനായി 20ന് വൈകിട്ട് അഞ്ചിന് തുറക്കും. മാര്‍ച്ച് 21ന് രാവിലെയാണ് കൊടിയേറ്റ്. മാര്‍ച്ച് 30ന് പമ്പയില്‍ ആറാട്ട് കഴിഞ്ഞ് പൂജകള്‍ പൂര്‍ത്തിയാക്കി രാത്രി 10ന് നട അടയ്ക്കും.
Read Moreകൊടുക്കാം ഒരു കയ്യടി ! ലോകത്തെ ഏറ്റവും നല്ല വിമാനത്താവളങ്ങളിൽ രണ്ടാം സ്ഥാനം “നമ്മ ബെംഗളൂരു”എയർപോർട്ടിന്.
ബെംഗളൂരു: പ്രതിവർഷം 15-25 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യുന്ന വിമാനത്താവളങ്ങളുടെ വിഭാഗത്തിൽ ലോകത്ത് രണ്ടാംസ്ഥാനം നേടി ബെംഗളുരു കെമ്പെ ഗൗഡ എയർപോർട്ട്. എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ (എസിഐ) കണക്കുകൾ പ്രകാരം, എയർപോർട്ട് സർവീസ് ക്വാളിറ്റി (എഎസ്ക്യൂ) റാങ്കിങ്ങിൽ ആണ് കെഐഎ രണ്ടാം സ്ഥാനം നേടിയത് ഈ വിഭാഗത്തിൽ ഡെലിപ്പാസർ എയർപോർട്ട്, ബാലി, ഇൻഡോനേഷ്യ, ചൈനീസ് എയർപോർട്ടുകളായ – ഹൈകൗ എന്നീ എയർപോർട്ടുകൾ ഒന്നാം സ്ഥാനം പങ്കുവച്ചു. ചെന്നൈ ഇന്റർനാഷണൽ എയർപോർട്ടും, സുരാബയ എയർപോർട്ട്, ഇന്തോനേഷ്യയും മൂന്നാം സ്ഥാനത്തെത്തി. 2017 ൽ 25.04 മില്യൺ യാത്രക്കാർ…
Read More‘ഇൻഡിവുഡ് ടാലന്‍റ് ഹണ്ട്’ രജിസ്ട്രേഷൻ ആരംഭിച്ചു.
യുവപ്രതിഭകളെ കണ്ടെത്താനും അവര്‍ക്ക് സിനിമാരംഗത്തെ പ്രശസ്‌തരുമായി സംവദിക്കാനുമുള്ള അവസരമൊരുക്കി ഇന്‍ഡിവുഡ് ടാലന്‍റ് ഹണ്ട്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ഒമ്പത് മത്സര ഇനങ്ങളിലേക്ക് രജിസ്ട്രേഷന്‍ ആരംഭിച്ചു. അഭിനയം, സംവിധാനം, സംഗീതം, മോഡലിംഗ്, കോറിയോഗ്രഫി എന്നീ കാറ്റഗറിയിലാണ് പ്രധാനമായും മത്സരങ്ങള്‍ നടക്കുക. വിജയിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനമായി ലഭിക്കും. കൂടാതെ സിനിമാ രംഗത്ത് പ്രവർത്തിക്കാനുള്ള അവസരവും നൽകും. ഇവയ്ക്കു പുറമെ, ആർജെ, വിജെ, ഡി, ഡോക്യുമെന്ററി, മ്യൂസിക് ബാൻഡ്, കുട്ടികളുടെ ഷോർട്ട് ഫിലിം, സോളോ മ്യൂസിക്, ഡബ്‌സ്മാഷ്, സോളോ ഡാൻസ് തുടങ്ങി പത്തൊമ്പത് ജനറൽ വിഭാഗങ്ങളിലും…
Read Moreനൈസ് റോഡിൽ നടന്ന കാറപകടത്തിൽ മൂന്ന് എംബിഎ വിദ്യർത്ഥിനികൾക്ക് ദാരുണാന്ത്യം
ബെംഗളൂരു : ഹുളിമാവിന് സമീപം കൊപ്പ ഗേറ്റിൽ നൈസ് റോഡിൽ നടന്ന കാർ അപകടത്തിൽ മൂന്ന് എംബിഎ വിദ്യർത്ഥിനികൾ മരിച്ചു.രണ്ടു പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച കാർ എടുത്ത് യാത്ര പോയ സുഹൃത്തുക്കൾ തിരിച്ച് വെള്ളിയാഴ്ച വരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.അഞ്ചു പേരും അനേക്കൽ അലയൻസ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളാണ്. റെന്റ് എ കാർ കമ്പനിയിൽ നിന്ന് വാടകക്ക് എടുത്ത വാഹനമാണ് അപകടത്തിൽ പെട്ടത്. ഹുളിമാവു പോലീസ് റിപ്പോർട്ട് പ്രകാരം 23-24 വയസ് പ്രതീക്ഷിക്കുന്ന അർഷിയ കുമാരി (ആന്ധ്രപ്രദേശ്), ശ്രുതി ഗോപിനാഥ് (കേരളം), ഹർഷ ശ്രീവാസ്തവ ( ജാർഘണ്ഡ്)…
Read Moreമസ്തിഷ്കമരണം സംഭവിച്ച ആറു വയസ്സുകാരിയുടെ അവയവങ്ങള്‍ പുതു ജീവന്‍ പകര്‍ന്നത് 3 പേര്‍ക്ക് ,ബെംഗലൂരുവില്‍ നിന്നുള്ള പ്രയാണം ഒരു ‘ട്രാഫിക്ക് ‘ സിനിമ പോലെ ….
ബെംഗലൂരു : മസ്തിഷ്ക മരണം സംഭവിച്ച ആറു വയസ്സുകാരിയുടെ അവയവങ്ങള്‍ പുതു ജീവന്‍ പകര്‍ന്നു നല്‍കിയത് മൂന്ന്‍ പേര്‍ക്ക് ..ചിത്ര ദുര്‍ഗ്ഗയില്‍ നിന്നും മംഗളൂരു എ ജെ ഹോസ്പിറ്റലില്‍ ബ്രെയിന്‍ ട്യൂമറിന് ചികിത്സയിലായിരുന്ന പെണ്‍കുട്ടിയുടെ മസ്തിഷ്ക മരണം ഡോക്ടര്‍മാര്‍ സ്ഥിതീകരിച്ചത് വ്യാഴാഴ്ച പുലര്‍ച്ചയോടെയായിരുന്നു ..തുടര്‍ന്ന്‍ കുട്ടികളുടെ മാതാപിതാക്കളുടെ സമ്മതത്തോടെ അവയവ ദാന ചടങ്ങുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി …ശേഷം വൈകുന്നേരം 4.30 ഓടെ മംഗളൂരുവില്‍ നിന്ന് വിമാനമാര്‍ഗ്ഗം അവയവങ്ങളുമായി തിരിച്ച മെഡിക്കല്‍ സംഘം കെമ്പഗൌഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് 5.16 എത്തിച്ചേരുന്നു ….തുടര്‍ന്ന്‍ തിരക്കേറിയ എയര്‍പോര്‍ട്ട് റോഡ്…
Read More