നമ്മ മെട്രോ ജീവനക്കാര്‍ അനിശ്ചിത കാല സമരത്തിലേക്ക്.

ബെംഗളൂരു : മാര്‍ച്ച്‌ 22 മുതല്‍ അനിശ്ചിത കാല സമരത്തിലേക്ക് പോകാന്‍ മെട്രോ തൊഴിലാളികളുടെ യുണിയന്‍ തീരുമാനിച്ചു.900 ത്തോളം ജീവനക്കാര്‍ അംഗമായിട്ടുള്ള ബെംഗളൂരു മെട്രോ റെയില്‍ എമ്പ്ലോയീ യുണിയന്‍ ആണ് ബി എം ആര്‍ സി എല്ലിനു സമരത്തിന്‌ ഉള്ള നോട്ടിസ് കൈമാറിയത്.തങ്ങളുടെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും ഡല്‍ഹി മേട്രോയുടെയും ജയ്‌പൂര്‍ മേട്രോയുടെയും ജീവനക്കാരുടെതിന് സമാനമാക്കി മാറ്റണം എന്നാണ് ഒരു പ്രധാന ആവശ്യം.

  റെയിൽവേ പാളങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക! സർക്കാരും റെയിൽവേയും കൈകോർക്കുന്നു

കോടതി അലക്ഷ്യമാകും എന്നാ കാരണത്താല്‍  സര്‍ക്കാരിന് എസ്മ പ്രയോഗിക്കാന്‍ കഴിയില്ല എന്നാണ് തൊഴിലാളി യുനിയണുകള്‍ അവകാശപ്പെടുന്നത്.ബി എം ടി സിബസ് സ്റ്റാന്റ്ന്റെ മുന്നിലും ബൈപ്പനഹള്ളി മെട്രോ സ്റ്റേഷന്റെ മുന്നിലും ശാന്തി നഗറിലെ മെട്രോ ഓഫീസിന്റെ മുന്നിലുമായി   മൂന്നു സ്ഥലങ്ങളില്‍ പ്രകടനങ്ങള്‍ നടത്താന്‍ യുണിയന്‍ തീരുമാനിചിരിക്കുന്നത്.

യുണിയന്‍ പ്രവര്‍ത്തനം നടത്തുന്ന ജീവനക്കാരെ അകാരണമായി ഉപദ്രവിച്ചു കൊണ്ട്  മെട്രോ മാനേജ്‌മന്റ്‌ യുണിയന്‍ പ്രവര്‍ത്തനത്തിന് തടയിടാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് എന്ന്  യുണിയന്‍ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോൺക്രീറ്റ് റോഡുകൾ ഇനി മിനിറ്റുകൾക്കുള്ളിൽ ഉണങ്ങും! ജിബിഎയുടെ പുതിയ 'മാജിക്' വിദ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാഹനമോടിക്കാൻ റോഡില്ലേ അതോ സമയമില്ലേ? രാജ്യത്ത് ഏറ്റവും കൂടുതൽ ട്രാഫിക് ബ്ലോക്കുള്ള നഗരമായി ബെംഗളൂരു മാറിയത് എങ്ങനെ?
[masterslider id="10"]

Related posts