ജോഹന്നാസ്ബര്‍ഗ്ഗ് : ‘പന്തുരയ്ക്കല്‍’ വിവാദം കത്തി പടരുന്ന സാഹചര്യത്തില്‍ മുഖം രക്ഷിച്ചെടുക്കാനുള്ള നീക്കത്തിലാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ..ഇതനുസരിച്ച് തെറ്റ് വരുത്തിയ മൂന്നു കളിക്കാരെയും പരമ്പരയില്‍ നിന്ന് തിരിച്ചു വിളിച്ചു ..!നേരത്തെ ക്യാപ്റ്റന്‍, വൈസ് ക്യാപ്റ്റന്‍ സ്ഥാനത് നിന്നും സ്മിത്ത് ,വാര്‍ണ്ണര്‍ എന്നിവരെ നീക്കിയിരുന്നു …പകരം വെള്ളിയാഴ്ച നടക്കുന്ന അവസാന ടെസ്റ്റില്‍ ‘ടിം പെയ്ന്‍’ ടീമിനെ നയിക്കും ..
ഇതോടെ അന്തരാഷ്ട്ര ക്രിക്കറ്റില്‍ ഇരുവരുടെയും ‘ക്യാപ്റ്റന്‍സി ‘ പദവിക്ക് അന്ത്യമായി ..എന്നാല്‍ കോച്ച് ഡാരന്‍ ലേമാന്‍ കുറ്റക്കാരനല്ല എന്ന് കണ്ടെത്തിയതിനാല്‍ അദ്ദേഹത്തിന് പദവിയില്‍ തുടരാന്‍ കഴിയും …ക്രിക്കറ്റ് ലോകത്തിനു തന്നെ നാണക്കേടു ഉയര്‍ത്തിയ സംഭവം കളിക്കാരെയും അടിമുടി ബാധിച്ച മട്ടാണ് …കഴിഞ്ഞ ദിവസം അവസാനിച്ച ടെസ്റ്റില്‍ ഓസിസ് 107 റണ്‍സിനാണ് ഓള്‍ ഔട്ട് ആയത് .. ശേഷിക്കുന്ന 7 വിക്കറ്റുകള്‍ വീണത് വെറും 50 റണ്‍സിനും ..322 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത് …
കഴിഞ്ഞ ദിവസമാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ അടിയന്തിരമായി കളി മതിയാകി തിരികെ പോരാനുള്ള നിര്‍ദ്ദേശം നല്‍കിയത് …സ്മിത്തിന് മത്സരത്തിന്‍റെ 100 % മാച്ച് ഫീയും ,ബാന്‍ക്രോഫ്റ്റിനു 75% ഫീയും ആയിരുന്നു പിഴയായി നല്‍കാന്‍ ഐ സി സി ഉത്തരവിട്ടത് …
മാറ്റ് റെന്‍ഷോ ,മാക്സ് വെല്‍ ,ജോ ബെന്‍സ് എന്നിവരാണ് മൂവര്‍ക്കും പകരമായി ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കുന്നത് ..
ആജീവനാന്ത വിലക്കുകള്‍ പോലുള്ള കാര്യങ്ങള്‍ കേള്‍ക്കുന്നുവെങ്കിലും ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല എന്നുവേണം കരുതാന്‍ ..ഇരുവരുടെയും കരിയറിന് ഏറ്റ മങ്ങല്‍ ഐ പി എല്‍ ലീഗിനെയും ബാധിച്ചിട്ടുണ്ട് ..ആജീവനാന്ത വിലക്കുകള്‍ പോലുള്ള കാര്യങ്ങളിലേക്ക് നീങ്ങിയാല്‍ രണ്ടു സൂപ്പര്‍ താരങ്ങളുടെ അഭാവം ടീമുകളെയും, തിരി തെളിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്ന ടൂര്‍ണമെന്റിനെയും ദോഷകരമായി ബാധിക്കുമെന്ന കാര്യം തീര്‍ച്ചയാണ് …