ബെംഗളൂരു:കോട്ടയം (2) എറണാകുളം (3), മൂന്നാർ (1), തൃശൂർ (2), പാലക്കാട് (2), കോഴിക്കോട് (3), മാഹി (1), കണ്ണൂർ (5) എന്നിവിടങ്ങളിലേക്കായി 19 സ്പെഷൽ സർവീസുകളാണ് കർണാടക ആർടിസിക്ക് ഇന്നു ബെംഗളൂരുവിൽ നിന്നുള്ളത്. ഈസ്റ്റർ, മഹാവീർ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഇന്നുമുതൽ 31 വരെ ബെംഗളൂരുവിൽ നിന്നു കർണാടകയുടെ വിവിധ ഭാഗങ്ങളിലേക്കും കേരളം ഉൾപ്പെടെ അന്യസംസ്ഥാനങ്ങളിലേക്കുമായി എണ്ണൂറിലേറെ അധിക സർവീസുകൾ കർണാടക ആർടിസി പ്രഖ്യാപിച്ചിട്ടുണ്ട്.
Read MoreDay: 28 March 2018
ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍;കേംബ്രിഡ്ജ് അനലിറ്റിക്ക കേരളത്തിലും ഇടപെട്ടു.
കേംബ്രിഡ്ജ് അനലിറ്റിക്ക കേരളത്തിലും. കേംബ്രിഡ്ജ് അനലിറ്റിക്ക കേരളത്തിലും പ്രവര്‍ത്തിച്ചെന്ന് മുന്‍ ജീവനക്കാരന്‍റെ വെളിപ്പെടുത്തല്‍. കേരളമടക്കം ആറ് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചെന്ന് ക്രിസ്റ്റഫര്‍ വെയ്‍ലി ട്വീറ്റ് ചെയ്തു. തീവ്രവാദബന്ധമുളളവരുടെ വിവരങ്ങള്‍ ശേഖരിച്ചു. 2007ലാണ് വിവരങ്ങള്‍ ശേഖരിച്ചത്. നിയോഗിച്ചത് ആരെന്ന് വെയ്‍ലി വെളിപ്പെടുത്തിയില്ല . കേംബ്രിഡ്ജ് അനലിറ്റിക്ക വിവരം ചോർത്തൽ വിവാദത്തിലുൾപ്പെട്ട കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഇന്ത്യയിലെ കൂടുതൽ പ്രവർത്തനങ്ങളുടെ വിവരങ്ങളാണ് പുറത്ത് വരുന്നത്. ജെഡിയുവുമായി സഹകരിച്ചിട്ടുണ്ടെന്ന് മുൻ ജീവനക്കാരൻ ക്രിസ്റ്റഫർ വെയ്‍ലി വെളിപ്പെടുത്തി. 2010 ലാണ് ജെഡിയുവിന് വേണ്ടി പ്രവർത്തിച്ചത്. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ചില സ്ഥാനാർത്ഥികൾക്കായി പ്രവർത്തിച്ചതായും വെയ്‍ലി വിശദീകരിച്ചു. ഉത്തർ പ്രദേശിലും ബിഹാറിലും തെരഞ്ഞെടുപ്പ് സമയത്ത്…
Read Moreബി.എം.എഫ് സ്നേഹവിരുന്ന് സംഘടിപ്പിച്ചു
ബാംഗ്ലൂർ: ബാംഗ്ലൂർ മലയാളി ഫ്രണ്ട്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വിദ്യാരണാപുരയിലെ ചൈതന്യ സേവാശ്രമത്തിലെ അന്തേവാസികൾക്കായി സ്നേഹവിരുന്ന് സംഘടിപ്പിച്ചു. ഏഴിനും പത്തിനും ഇടയിലുള്ള പത്തോളം കുരുന്നുകളാണ് ഇവിടത്തെ അന്തേവാസികളായുള്ളത്. ഇവർക്കായി ട്രസ്റ്റ് അംഗങ്ങൾ വസ്ത്രം, കിടക്ക, പാഠ്യ ഉപകരണങ്ങൾ, പലവ്യഞ്ജനങ്ങൾ, പലഹാരങ്ങൾ, ഫാൻ, സ്റ്റഡി ടേബിൾ, കസേര എന്നിങ്ങനെ ഒട്ടനവധി സാധന സാമഗ്രികൾ അന്നേ ദിവസം കൈമാറി. തുടർന്ന് വിഭവസമൃദ്ധമായ ഭക്ഷണവും ട്രസ്റ്റ് അംഗങ്ങൾ അന്തേവാസികൾക്കായി ഒരുക്കിയിരുന്നു. വ്യവസായികൾ,വിദ്യാർത്ഥികൾ, ഐടി മേഖലയിൽ ജോലി ചെയ്യുന്നവർ എന്നിങ്ങനെ 80 ഓളം അംഗങ്ങളുടെ പ്രാധിനിത്യം ശ്രദ്ധേയമായിരുന്നു. ട്രസ്റ്റ് ചെയർമാൻ…
Read Moreനമ്മ മെട്രോ സമരവുമായി ബന്ധപ്പെട്ട് രണ്ടാം ഘട്ട ചര്‍ച്ചകള്‍ ഇന്ന്.
ബെംഗളൂരു : നമ്മ മെട്രോ ജീവനക്കാരും ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസിഎൽ) അധികൃതരുമായി ചർച്ച തുടങ്ങി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മെട്രോ ജീവനക്കാർ കഴിഞ്ഞ മാസം അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. ഹൈക്കോടതി നിർദേശപ്രകാരമാണ് തിങ്കളാഴ്ച ആദ്യവട്ട ചർച്ച നടത്തിയത്. രണ്ടാംവട്ട ചർച്ച ഇന്നു നടക്കും. ഒരു മാസം കൊണ്ടു പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാനാണ് കഴിഞ്ഞ 20നു ഹൈക്കോടതി നിർദേശിച്ചത്. ബെംഗളൂരു മെട്രോ റെയിൽ എംപ്ലോയീസ് യൂണിയന് ബിഎംആർസിഎൽ അംഗീകാരം നൽകുക, ഇന്ത്യയിലെ മറ്റു മെട്രോ നെറ്റ്‌വർക്കിലെ ജീവനക്കാരുടേതിനു സമാനമായി ശമ്പളവും ആനുകൂല്യങ്ങളും…
Read Moreജയദേവ മേല്‍പ്പാലം ഉടന്‍ പൊളിക്കില്ല !
ബെംഗളൂരു : നമ്മ മെട്രോ രണ്ടാംഘട്ട നിർമാണത്തിനായി ബെന്നാർഘട്ടെ റോഡിലെ ജയദേവ മേൽപാലം പൊളിക്കുന്നതു വൈകും. പാലം പൊളിച്ചതിനുശേഷം നടക്കേണ്ട അനുബന്ധ പ്രവർത്തനങ്ങൾക്ക് കരാറുകാരൻ സജ്ജമാകാത്തതിനെ തുടർന്നാണിത്. നമ്മ മെട്രോ രണ്ടാംഘട്ടത്തിൽപ്പെട്ട ഗോട്ടിഗെരെ–നാഗവാര, ആർവി റോഡ്–ബൊമ്മസന്ദ്ര പാതകളുടെ നിർമാണത്തിനാണ് ഔട്ടർറിങ് റോഡും ബെന്നാർഘട്ടെ റോഡും സന്ധിക്കുന്ന ജയദേവ മേൽപാലം പൊളിച്ചു നീക്കുന്നത്. അടിപ്പാത നിലനിർത്താനും തീരുമാനമായിരുന്നു. രണ്ടു നിര റോഡും മുകളിൽ മെട്രോപാതയും ഉൾപ്പെടുന്ന ബഹുനില മേൽപാതയാണ് നിർമിക്കുക. ഈ മാസം അവസാനത്തോടെ ജയദേവ മേൽപാലം പൊളിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ അനുബന്ധ ജോലി വൈകുമെന്നതിനാൽ…
Read Moreകെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലൂടെ യാത്ര ചെയ്തവർ 15 കോടി!
ബെംഗളൂരു : കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലൂടെ യാത്ര ചെയ്തവർ 15 കോടി. 2008 മേയിൽ പ്രവർത്തനം തുടങ്ങിയ വിമാനത്താവളം കഴിഞ്ഞ 25ന് ആണ് 15 കോടി പിന്നിട്ടത്. പ്രതിവർഷം 13% എന്ന നിരക്കിലാണ് യാത്രക്കാർ കൂടിയത്. 2012 മേയ് 19ന് ആണ് അഞ്ചുകോടി പിന്നിട്ടത്. 2016 മാർച്ചിലാണ് 10 കോടി കടന്നത്.
Read Moreബോക്സ് ഓഫീസ് പ്രതീക്ഷ നല്‍കി ഈസ്റ്റര്‍ വിഷു ചിത്രങ്ങള്‍ക്ക് തുടക്കം …! വികട കുമാരന്‍,സ്വാതന്ത്ര്യം അര്‍ദ്ധ രാത്രിയില്‍, കുട്ടനാടന്‍ മാര്‍പാപ്പ എന്നീ ചിത്രങ്ങള്‍ നാളെ എത്തും ….
മറ്റെല്ലാ സീസണുകള്‍ പോലെ തന്നെ ഈസ്റ്റര്‍ -വിഷു കാലവും മലയാള സിനിമ വ്യവസായത്തിനു ഉണര്‍വിന്റെ ദിനങ്ങളാണ് ..വേനലവധി ഉള്‍പ്പെടെയുള്ള ആഹ്ലാദത്തിന്റെ മുഹൂര്‍ത്തങ്ങള്‍ സിനിമ കൊട്ടകകളിലും പ്രതിഫലിക്കും … സൂപ്പര്‍ താര ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ പരോള്‍ 31 നു എത്തുമ്പോള്‍ , യുവ താരങ്ങളുള്‍പ്പടെയുള്ള മൂന്നു ചിത്രങ്ങള്‍ നാളെ റിലീസ് ചെയ്യും ..! കട്ടപ്പനയിലെ ഹൃതിക്ക് റോഷന്‍ എന്ന ചിത്രത്തിലൂടെ പ്രശസ്തമായ ‘ഹിറ്റ് കൂട്ടുകെട്ട് ‘ വിഷ്ണു ഉണ്ണികൃഷ്ണന്‍ -ധര്‍മ്മജന്‍ ടീമിന്റെ ‘വികട കുമാരന്‍ ‘ അണിയിച്ചൊരുക്കുന്നത് സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘റോമന്‍സ് ‘ അടക്കം സംവിധാനം…
Read More”ഇങ്ങനെ പറ്റിക്കുന്നത് എന്തൊരു കഷ്ടമാണ് ..?” പണ നിക്ഷേപത്തിന്റെ പേരില്‍ തന്നെ കബളിപ്പിച്ച സ്വകാര്യ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിക്കെതിരേ ദ്രാവിഡ് പോലീസില്‍ പരാതി നല്‍കി : 5 പേര്‍ അറസ്റ്റില്‍
ബംഗലൂരു : നിക്ഷേപ തട്ടിപ്പിലൂടെ ഏകദേശം നാലു കോടിയോളം രൂപ കബളിപ്പിക്കാന്‍ ശ്രമിച്ച സ്വകാര്യ ഇന്‍വെസ്റ്റ് മെന്റ് കമ്പനിക്കെതിരെ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡ് സദാശിവ നഗര്‍ പോലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്തു ..മുന്‍ സ്പോര്‍ട്ട്സ് ജേണലിസ്റ്റ് അടക്കമുള്ള അഞ്ചോളം മാനേജ്മെന്റ് പ്രതിനിധികള്‍ ഉള്‍പ്പെട്ട ‘വിക്രം ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി’ എന്ന സ്വകാര്യ ബാങ്കിനെതിരെയാണ് ദ്രാവിഡിന്റെ കേസ് …! പരാതിയനുസരിച്ച് 2014 ല്‍ ആണ് മാനേജ്മെന്റ് അദ്ദേഹത്തെ സമീപിച്ചതെന്നു പറയുന്നു , തുടര്‍ന്ന്‍ നിക്ഷേപത്തിന്റെ സാധ്യതകള്‍ വിവരിക്കുകയും അതിനനുസരിച്ച് 20 കോടിയോളം രൂപ ബാങ്കില്‍…
Read Moreദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മില്‍ക്ക് ഡയറി പ്ലാന്റ് കര്‍ണ്ണാടകയില്‍ ഒരുങ്ങുന്നു : ഫാക്ടറി മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു .
ബെംഗലൂരു : ധവള വിപ്ലവത്തിലേക്കുള്ള സംസ്ഥാനത്തിന്റെ ഏറ്റവും പുതിയ ചുവടു വെയ്പ്പ്പെന്നോണം ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പാലുല്പ്പാദന കേന്ദ്രം നന്ദി ക്രോസ്സില്‍ തുടക്കമിട്ടു ..ഫാക്ടറിയുടെ ഉദ്ഘാടനം ഔപചാരികമായി മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്നലെ നിര്‍വ്വഹിച്ചു .. ദേവനഹള്ളി ,നന്ദി ക്രോസ്സില്‍ 14 ഏക്കറോളം വരുന്ന പ്രദേശത്താണ് കൂറ്റന്‍ ഫാക്ടറി നിര്‍മ്മാണം ..കോളാര്‍ -ചിക്ബളാപൂര്‍ മില്‍ക്ക് കോപ്പറേറ്റ് യൂണിയന്റെ കീഴിലാണ് ഫാക്ടറിയുടെ നടത്തിപ്പ് ..! ഏകദേശ കണക്കനുസരിച്ചു അഞ്ചു ലക്ഷം ലിറ്റര്‍ പാല്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത ..നിര്‍മ്മാണ സാമഗ്രികള്‍ എല്ലാം തന്നെ വിദേശ നിര്‍മ്മിത…
Read Moreസ്മിത്തിനും ,വാര്‍ണ്ണര്‍ക്കും,ബാന്‍ ക്രോഫ്റ്റിനും മടക്ക ടിക്കറ്റ് നല്‍കി ക്രിക്കറ്റ് ഓസ്ട്രേലിയ ..! ശേഷിക്കുന്ന ഒരു ടെസ്റ്റില്‍ ഓസ്ട്രേലിയയെ ടിം പെയ്ന്‍ നയിക്കും ..
ജോഹന്നാസ്ബര്‍ഗ്ഗ് : ‘പന്തുരയ്ക്കല്‍’ വിവാദം കത്തി പടരുന്ന സാഹചര്യത്തില്‍ മുഖം രക്ഷിച്ചെടുക്കാനുള്ള നീക്കത്തിലാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ..ഇതനുസരിച്ച് തെറ്റ് വരുത്തിയ മൂന്നു കളിക്കാരെയും പരമ്പരയില്‍ നിന്ന് തിരിച്ചു വിളിച്ചു ..!നേരത്തെ ക്യാപ്റ്റന്‍, വൈസ് ക്യാപ്റ്റന്‍ സ്ഥാനത് നിന്നും സ്മിത്ത് ,വാര്‍ണ്ണര്‍ എന്നിവരെ നീക്കിയിരുന്നു …പകരം വെള്ളിയാഴ്ച നടക്കുന്ന അവസാന ടെസ്റ്റില്‍ ‘ടിം പെയ്ന്‍’ ടീമിനെ നയിക്കും .. ഇതോടെ അന്തരാഷ്ട്ര ക്രിക്കറ്റില്‍ ഇരുവരുടെയും ‘ക്യാപ്റ്റന്‍സി ‘ പദവിക്ക് അന്ത്യമായി ..എന്നാല്‍ കോച്ച് ഡാരന്‍ ലേമാന്‍ കുറ്റക്കാരനല്ല എന്ന് കണ്ടെത്തിയതിനാല്‍ അദ്ദേഹത്തിന് പദവിയില്‍…
Read More