ബി.എം.എഫ് സ്നേഹവിരുന്ന് സംഘടിപ്പിച്ചു

ബാംഗ്ലൂർ: ബാംഗ്ലൂർ മലയാളി ഫ്രണ്ട്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വിദ്യാരണാപുരയിലെ ചൈതന്യ സേവാശ്രമത്തിലെ അന്തേവാസികൾക്കായി സ്നേഹവിരുന്ന് സംഘടിപ്പിച്ചു. ഏഴിനും പത്തിനും ഇടയിലുള്ള പത്തോളം കുരുന്നുകളാണ് ഇവിടത്തെ അന്തേവാസികളായുള്ളത്. ഇവർക്കായി ട്രസ്റ്റ് അംഗങ്ങൾ വസ്ത്രം, കിടക്ക, പാഠ്യ ഉപകരണങ്ങൾ, പലവ്യഞ്ജനങ്ങൾ, പലഹാരങ്ങൾ, ഫാൻ, സ്റ്റഡി ടേബിൾ, കസേര എന്നിങ്ങനെ ഒട്ടനവധി സാധന സാമഗ്രികൾ അന്നേ ദിവസം കൈമാറി. തുടർന്ന് വിഭവസമൃദ്ധമായ ഭക്ഷണവും ട്രസ്റ്റ് അംഗങ്ങൾ അന്തേവാസികൾക്കായി ഒരുക്കിയിരുന്നു.

  ബെംഗളൂരു വിമാനത്താവളത്തിൽ ഇനി കാത്തിരിപ്പ് വിരസമല്ല; വിവരവിവരണം നൽകുന്ന സ്ക്രീനുകളിൽ വേറിട്ട പരീക്ഷണവുമായി ടെർമിനൽ 2

വ്യവസായികൾ,വിദ്യാർത്ഥികൾ, ഐടി മേഖലയിൽ ജോലി ചെയ്യുന്നവർ എന്നിങ്ങനെ 80 ഓളം അംഗങ്ങളുടെ പ്രാധിനിത്യം ശ്രദ്ധേയമായിരുന്നു. ട്രസ്റ്റ് ചെയർമാൻ ലെതീഷ്,പ്രസിഡന്റ് സുമോജ് സെക്രട്ടറി ഉണ്ണികൃഷ്ണൻ, ട്രഷറർ ബിജുമോൻ, വനിതാ വിഭാഗം പ്രസിഡന്റ് നളിനി ,ശിവറാം, പ്രജിത്ത് ,സുമേഷ്,വിനയദാസ്, റാഷിദ് ,അജിത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പേര് വന്ദേ ഭാരത്, വേഗത 'പാസഞ്ചറിനേക്കാൾ കഷ്ടം'; ബെംഗളൂരുവിലേക്ക് എത്തിയത് ഒൻപത് മണിക്കൂർ വൈകി മന്ത്രിക്ക് പരാതിപ്രളയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലാംബോർഗിനി കാറിലെ അഭ്യാസപ്രകടനം: മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്ക് ബംഗളൂരു പോലീസിന്റെ സമൻസ്
[masterslider id="10"]

Related posts