കര്‍ഷകന്‍ രക്ഷപ്പെടുത്തിയത് ജീവനോടെ കുഴിച്ചു മൂടിയ ചോര കുഞ്ഞിനെ ….! കരളലിയിക്കുന്ന സംഭവവികാസങ്ങള്‍ അരങ്ങേറിയത് ചിക്കബെല്ലാപൂര്‍ ജില്ലയില്‍

ബെംഗലൂരു : ചിക്കബെല്ലാപൂര്‍ ജില്ലയിലെ ചിന്താമണി താലൂക്കില്‍ കര്‍ഷകന്‍ രക്ഷപ്പെടുത്തിയത് പാതിയോളം സംസകരിച്ച ജീവനുള്ള ചോര കുഞ്ഞിനെ … കഴിഞ്ഞ ദിവസം  പുലര്‍ച്ചെ പതിവു പോലെ  കൃഷി സ്ഥലത്തേയ്ക്ക പുറപ്പെട്ട തട്ടേ ഗൌഡ എന്ന വ്യക്തിയാണ് തന്റെ വളര്‍ത്തു നായയുടെ അസാധാരണ പെരുമാറ്റത്തില്‍ സംശയം തോന്നി കൃഷി സ്ഥലം ഒന്ന് പരത്താന്‍ ആരംഭിച്ചത് ….തുടര്‍ന്നായിരുന്നു ഞെട്ടിപ്പിക്കുന്ന ആ കാഴ്ച കാണാന്‍ ഇടയായത് ..ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ പാതിയോളം കുഴിച്ചു മൂടിയിരിക്കുന്നു …കാലുകള്‍ ഇടയ്ക്ക് കാക്കകളും മറ്റും വന്നു കൊത്തിപ്പറിക്കുന്നുണ്ട് …തന്റെ കഴുത്തിലെ തോര്‍ത്ത്‌ അഴിച്ചെടുത്തു കുഞ്ഞിനെ അദ്ദേഹം പൊതിഞ്ഞു എടുത്തു ..ജീവനുണ്ടെന്നു മനസ്സിലാക്കിയ ഗൌഡ ,,ഭാര്യ രത്നമ്മയെയും കൂട്ടി അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കുഞ്ഞിനെ എത്തിച്ചു …തുടര്‍ന്ന്  അടിയന്തിര ചികിത്സ നല്‍കി അപകട നില ഒഴിവാക്കി …തുടര്‍ന്ന്‍  പോലീസില്‍ വിവരമറിയിച്ചു ….!കാലിലെ മാംസം കാക്കകളും മറ്റും കൊത്തിയത് മൂലമുണ്ടായ മുറിവ് ഒഴിച്ചാല്‍ കുഞ്ഞിന്റെ ആരോഗ്യത്തില്‍ വലിയ പ്രശ്നങ്ങളൊന്നും സംഭവിച്ചില്ല എന്നു ഡോകടര്‍മാര്‍ വ്യക്തമാക്കി ….എന്തായാലും തക്ക സമയത്ത് തട്ടേ ഗൌഡയുടെ സംയോജിത ഇടപെടലുകള്‍ ആയിരുന്നു കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത് എന്ന് പറയാം …വാര്‍ത്ത‍ മാധ്യമങ്ങളില്‍ കൂടി പ്രചരിക്കുന്നുണ്ടെങ്കിലും പ്രതികരണം ഒന്നും ലഭിക്കാത്തതിനാല്‍ അനാഥാലയത്തിലേക്ക് കുഞ്ഞിനെ മാറ്റുവാന്‍ തന്നെയാണ് പോലീസിന്റെ തീരുമാനം ..പോലീസ് കേസ്  രജിസ്റ്റര്‍ ചെയ്തു ….

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us