ബെംഗളൂരു: ഐ ലീഗ് അരങ്ങേറ്റത്തിലെ കിരീടധാരണം ബംഗളൂരു എഫ്സിക്ക് ഐഎസ്എല്ലില്‍ ആവര്‍ത്തിക്കാനായില്ല. സ്വന്തം ഗ്രൗണ്ടില്‍ ചെന്നൈയിന് എഫ്സിയോട് 3-2ന് പരാജയപ്പെട്ടു. ചെന്നൈയിന് എഫ്സിക്ക് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാം കിരീടം. മൈല്‍സണ്‍ ആല്‍വാരസിന്റെ ഇരട്ട ഗോളും റാഫേല്‍ അഗസ്റ്റോയുടെ ഒരു ഗോളുമാണ് ചെന്നൈയിന് എഫ്സിക്ക് ജയമൊരുക്കിയത്. സുനില്‍ ഛെത്രിയും മികുവും ബെംഗളൂരുവിന്റെ ഗോള്‍ നേടി. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ശ്രീ കാണ്ഠീരവ സ്റ്റേഡിയത്തില്‍ മധ്യനിരയ്ക്ക് പ്രാധാന്യം നല്കി 3-4-3 ഫോര്‍മേഷനിലാണ് ബെംഗളൂരു തുടങ്ങിയത്. ചെന്നൈയിന് എഫ്സി ജേജേ ലാല്‍പെഖല്വയെ ഏക സ്ട്രൈക്കറാക്കി 4-2-3-1 ഫോര്‍മേഷനിലും.…
Read MoreDay: 17 March 2018
‘കോട്ടയത്തിന്റെ സ്വന്തം കേഡി കുഞ്ഞച്ചന്റെ’ രണ്ടാം ഭാഗം ഉണ്ടാവില്ല : പകര്‍പ്പകാശം ആര്‍ക്കും നല്‍കിയിട്ടില്ല എന്ന് നിര്‍മ്മാതാവ് എം മണി , എന്നാല്‍ കോട്ടയത്ത് നിന്നുള്ള മറ്റൊരു അച്ചായന് കഥാപാത്രമായി മമ്മൂക്കയ്ക്കൊപ്പം എത്തുമെന്ന് ഫ്രൈഡേ ഫിലിംസ്
രണ്ടു ദിവസം മുന്‍പ് സംവിധായകന് മിഥുന് മാനുവല്‍ തോമസ് ഫേസ്ബുക്കിലൂടെ അറിയിച്ച കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം പുറത്തുവരില്ല എന്ന് ഏകദേശം ഉറപ്പായി ..ചിത്രത്തിന്റെ അവകാശം താന്‍ ആര്‍ക്കും നല്‍കിയിട്ടില്ല എന്ന് എം മണി വാര്‍ത്താകുറിപ്പില്‍ അറിയിച്ചതോടെ കേരളയക്കരയാക്കെ കാത്തിരുന്ന ഒരു വമ്പന്‍ ഇനീഷ്യന്‍ കളക്ഷന്‍ ഹൈപ്പിനു വെറും രണ്ടേ രണ്ടു ദിവസത്തെ ബാല്യം മാത്രം നല്കി അവസാനിച്ചു …അച്ചായന് കഥാപാത്രങ്ങളുടെ ചാരുതയില്‍ ഇന്നും വിളങ്ങി നില്ക്കുന്ന മമ്മൂട്ടി കഥാപാത്രമാണ് ഇന്നും കുഞ്ഞച്ചന് …ഇന്നും ചാനലുകളില്‍ ഇടതടവില്ലാതെ പ്രദര്‍ശിപ്പിക്കുന്ന ഈ ചിത്രത്തിന് ആരാധകരും ഏറെയാണ്…
Read Moreഇലക്ട്രോണിക് വോട്ടിംഗ് മെഷീന് ഓഴിവാക്കി ബാലറ്റ് പേപ്പര്‍ സംവിധാനം തിരികെ കൊണ്ടുവരണമെന്ന് കോൺഗ്രസ്.
ന്യൂഡല്‍ഹി: ലോക്സഭയിലേക്കും നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനുള്ള നീക്കം ഭരണഘടനാ വിരുദ്ധമെന്ന് ന്യൂഡല്‍ഹിയില്‍ ആരംഭിച്ച കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിലെ രാഷ്ട്രീയ പ്രമേയം സൂചിപ്പിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്നും ബാലറ്റ് പേപ്പര്‍ സംവിധാനം തിരികെ കൊണ്ടുവരണമെന്നും കോണ്‍ഗ്രസിന്റെ സമ്പൂർണ സമ്മേളനത്തില്‍ വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്ത കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ കേന്ദ്രത്തിലെ ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. പ്രത്യേക പദവി ആവശ്യപ്പെട്ട ആന്ധ്രയ്ക്ക് അത് അനുവദിക്കണമെന്നും സമ്മേളനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. പ്രതിപക്ഷ മഹാസഖ്യത്തിലൂടെ ബിജെപിയെ അധികാരത്തിൽ നിന്ന്…
Read Moreകടല്‍വെള്ളം ശുദ്ധീകരിച്ച് ലിറ്ററിന് അഞ്ചു പൈസ നിരക്കില്‍ കുടിവെള്ളം!
ഭോപ്പാല്‍: കടല്‍വെള്ളം ശുദ്ധീകരിച്ച് ലിറ്ററിന് അഞ്ചു പൈസ നിരക്കില്‍ കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതിയ്ക്ക് രാജ്യത്ത് ഉടന്‍ തുടക്കമാകുമെന്ന് കേന്ദ്ര ജലവിഭവ മന്ത്രി നിതിന്‍ ഗഡ്കരി. തമിഴ്നാട്ടിലെ തുത്തുക്കുടിയില്‍ ഇതിനുള്ള പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണെന്ന് ബന്ദ്രാബനില്‍ രണ്ടു ദിവസത്തെ നദി മഹോത്സവം ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. രാജ്യത്തെ നദികളെക്കുറിച്ചുളള ആശങ്ക വ്യക്തമാക്കിയ മന്ത്രി ജലസംരക്ഷണത്തിനും മറ്റും മധ്യപ്രദേശ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ പ്രശംസിച്ചു. നാഗ്പൂരില്‍ മലിന ജലം ശുദ്ധീകരിച്ച് താപനിലയങ്ങള്‍ക്കു നല്കുന്ന പദ്ധതി അദ്ദേഹം പ്രസംഗത്തില്‍ എടുത്തുപറഞ്ഞു. നഗരങ്ങളിലെ മലിനജലം ശുദ്ധീകരിച്ചു താപനിലയങ്ങള്‍, വ്യവസായങ്ങള്‍, റെയില്‍വേ…
Read Moreതെന്നിന്ത്യന്‍ നടി ശ്രിയ ശരണ്‍ വിവാഹിതയായി.
തെന്നിന്ത്യന്‍ നടി ശ്രിയ ശരണ്‍ വിവാഹിതയായി. കാമുകനായ റഷ്യാക്കാരന് ആന്ദ്രെ കൊസ്ചീവിനെയാണ് ശ്രിയ വിവാഹം ചെയ്തത്. മാര്‍ച്ച് 12 ന് മുംബൈയില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തതെന്നാണ് റിപ്പോര്‍ട്ട്. സിനിമാ രംഗത്ത് നിന്ന് മനോജ് ബാജ്പേയിയും അയാളുടെ ഭാര്യ ഷബാനയും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹത്തിന് തലേദിവസം സ്വകാര്യമായി ചടങ്ങുകളും നടന്നു. വിവാഹ വാര്‍ത്ത സംബന്ധിച്ച് കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല. അന്ധേരിയിലുള്ള ശ്രിയയുടെ വസതിയില്‍ വച്ച് മാര്‍ച്ച് 12ന് വിവാഹ ചടങ്ങുകള്‍ നടന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.…
Read Moreയുവതാരം നീരജ് മാധവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു.
കോഴിക്കോട്: മലയാള സിനിമയിലെ യുവതാരം നീരജ് മാധവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് നീരജിന്റെ വധു. ഇരുവരുടെയും വിവാഹ നിശ്ചയ ചടങ്ങ് കോഴിക്കോട് താജ് ഹോട്ടലിലാണ് നടന്നത്. ഏപ്രില്‍ 2നാണ് വിവാഹം. ബഡ്ഡി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നീരജ് മെമ്മറീസ്, ദൃശ്യം, 1983, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്കര തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു. നിവിന്‍ പോളി നായകനായ വടക്കന്‍ സെല്‍ഫിയില്‍ നൃത്തസംവിധാനവും നിര്‍വഹിച്ച നീരജ് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ലവകുശ എന്ന ചിത്രത്തിനു തിരക്കഥയും എഴുതിയിരുന്നു.…
Read Moreസൗന്ദര്യത്തിന്റെ പേരില്‍ നടപടി; എയര്‍പോര്‍ട്ട് ടെക്നീഷ്യന്റെ ശമ്പളം വെട്ടിക്കുറച്ചു.
വീഡിയോ വൈറലായതിന്റെ പേരില്‍ എയര്‍പോര്‍ട്ട് ടെക്നീഷ്യന്റെ ശമ്പളം വെട്ടിക്കുറച്ചു. ചൈനയിലെ സിയാമെന്‍ എയര്‍പോര്‍ട്ടിലെ ടെക്നീഷ്യനാണ് സൗന്ദര്യത്തിന്റെ പേരില്‍ നടപടി നേരിടേണ്ടി വന്നത്. സംഭവം ഇങ്ങനെ: കൂളിംഗ് ഗ്ലാസ് വച്ച്, സ്റ്റൈലിഷ് ആയി വസ്ത്രം ധരിച്ച് ഹെഡ് സെറ്റ് വഴി നിര്‍ദേശങ്ങള്‍ നല്കി കൂളായി നടന്നു പോകുന്ന സുന്ദരനായ ചെറുപ്പക്കാരന്റെ വീഡിയോ വിമാനത്തിലെ യാത്രക്കാരിലൊരാള്‍ പകര്‍ത്തുകയായിരുന്നു. ചൈനീസ് സാമൂഹ്യമാധ്യമങ്ങളില്‍ ഈ വീഡിയോ വൈറലാവുകയും ചെയ്തു. ചെറുപ്പക്കാരന് പ്രശസ്തനായ സൗത്ത് കൊറിയന്‍ അഭിനേതാവിന്റെ മുഖഛായയുണ്ടെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ സുഹൃത്തുക്കളുടെ അഭിപ്രായം. എന്തായാലും ദിവസങ്ങള്‍ക്കുള്ള എയര്‍പോര്‍ട്ട് ടെക്നീഷ്യന് താരമായി.…
Read More171 ബിയര്‍ വൈന്‍ പാർലറുകൾ സംസ്ഥാനത്ത് തുറക്കുമെന്ന് റിപ്പോര്‍ട്ട്.
തിരുവനന്തപുരം: പതിനായിരത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള പഞ്ചായത്തുകളില്‍ മദ്യശാലകള്‍ അനുവദിക്കാന്‍ അനുമതി നല്കുന്ന ഉത്തരവിലൂടെ പുതിയതായി സംസ്ഥാനത്ത് തുറക്കുക 60 ബാറുകളെന്ന് സൂചന. പുതിയ ഉത്തരവ് പ്രകാരം മുന്‍പ് പൂട്ടിപ്പോയ 171 ബിയര്‍ വൈന്‍ പാര്‍ലറുകളാണ് തുറക്കാന്‍ പോകുന്നത്. ഇതില്‍ 60 ബിയര്‍ പാര്‍ലറുകള്‍ക്ക് ത്രീ സ്റ്റാര്‍ സൗകര്യമുണ്ട്. അതുകൊണ്ടുതന്നെ ഈ പാര്‍ലറുകള്‍ ബാര്‍ ലൈസന്‍സിനായി അപേക്ഷിച്ചാല്‍ സര്‍ക്കാര്‍ അനുവദിക്കും. അതേസമയം ബാക്കിയുള്ള 111 ബിയര്‍ വൈന്‍ പാര്‍ലറുകള്‍ ത്രീ സ്റ്റാര്‍ സൗകര്യം ഉണ്ടാക്കിയ ശേഷം ബാറിനായി അപേക്ഷിച്ചാല്‍ അനുവദിക്കുമോ എന്ന കാര്യം ഇനിയും വ്യക്തമല്ല.
Read Moreഇന്ത്യയിലെ ‘മറവിക്കാർ’ കൂടുതൽ നമ്മ ബെംഗളൂരുവിൽ
ബെംഗളൂരു : ഇന്ത്യയിലെ ‘മറവിക്കാർ’ കൂടുതൽ ബെംഗളൂരുവിൽ. പ്രമുഖ വെബ്ടാക്സി കമ്പനി ഊബറിന്റെ കഴിഞ്ഞ വർഷത്തെ കണക്കെടുപ്പിലാണു ജനങ്ങൾ വാഹനങ്ങളിലും മറ്റും സ്വന്തം പഴ്സ് ഉൾപ്പെടെയുള്ള വസ്തുക്കൾ ഏറ്റവുമധികം മറന്നുവയ്ക്കുന്നതു ബെംഗളൂരുവിലാണെന്നു കണ്ടെത്തിയത്. ന്യൂഡൽഹി, മുംബൈ, ഹൈദരാബാദ്, കൊൽക്കത്ത, ചെന്നൈ, പുണെ, ജയ്പുർ, ചണ്ഡിഗഡ്, അഹമ്മദാബാദ് നഗരങ്ങളാണ് ഊബറിന്റെ ലോസ്റ്റ് ആൻഡ് ഫൗണ്ട് ഇൻഡക്സിൽ രണ്ടു മുതൽ 10 വരെ സ്ഥാനത്തുള്ളത്. കഴിഞ്ഞ വർഷം വെള്ളി മുതൽ തിങ്കൾ വരെയാണ് ‘മറന്നു വയ്ക്കൽ കൂടുതൽ ഉണ്ടായത്. മൊബൈൽ ഫോൺ, ബാഗ്, പഴ്സ്, താക്കോൽ, തുണിത്തരങ്ങൾ,…
Read Moreഎസ്ബിഐയില്‍ നിന്ന് 12 വയസുകാരന്റെ കവർച്ച!
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ രാംപുറില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചില്‍ നിന്ന് മൂന്ന് ലക്ഷത്തിന്റെ മോഷണം നടന്നു. മോഷണം ഒരു ആദ്യ സംഭവമല്ലെങ്കിലും ഇവിടെ ആളുകള്‍ ഞെട്ടിയത് എന്താണെന്നോ? ഇതിന്റെ പിന്നില്‍ ഒരു 12 വയസ്സുകാരന് ആണ് എന്നതാണ്. ഇത് ആരെങ്കിലും പറഞ്ഞതല്ല സിസിടിവി ക്യാമറയില്‍ ഉള്ളതാണ്. മോഷണത്തിന്റെ പരാതി ലഭിച്ചപ്പോള്‍ പോലീസ് സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് ബാങ്കിനുള്ളിലെ സെക്ഷനില്‍ നിന്ന് പണമടങ്ങിയ ബാഗുമായി ഒരു ബാലന് പുറത്ത് കടക്കുന്നത് വീഡിയോയില്‍ കാണുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടികളെ ഉപയോഗിച്ച് മോഷണം നടത്തുന്ന സംഘമാണ്…
Read More