ബെംഗളൂരു: ബാംഗ്ലൂർ മലയാളി ഹബ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ സാമൂഹ്യ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള “സ്നേഹസാന്ത്വനം” പരിപാടി അടുത്ത മാസം ഏഴിന് കോറമംഗല സെന്റ് ഫ്രാൻസിസ് ഹൈസ്കൂളിൽ വൈകുന്നേരം 5 മണിക്ക് നടക്കും. “അമൃതവർഷിണി”Osteongenesis Imperfecta ട്രസ്റ്റുമായി ചേർന്ന് ബിഎം എച്ച് നടത്തുന്ന പരിപാടിയിൽ, “ഒരു അഡാർ ലൗ സ്‌റ്റോറി ” എന്ന ചിത്രത്തിലേ ഗാനത്തിലൂടെ പ്രശസ്തരായ “ചുമടുതാങ്ങി “സംഗീത ബാൻറിന്റെ പ്രകടനവും ഉണ്ടായിരിക്കും. കൂടാതെ ഡിഫോർ ഡാൻസ് മൂന്നാം പതിപ്പിലെ ജേതാക്കളായ “അളിയൻസ് ” ഡാൻസ് ഗ്രൂപ്പിന്റെ നൃത്തം പരിപാടിക്ക് മാറ്റുകൂട്ടും. മാത്രമല്ല ഈ…
Read MoreDay: 15 March 2018
നഗരത്തെ തഴുകി വേനല്‍ മഴ തുടരുന്നു.
ബെംഗളൂരു : കഴിഞ്ഞ രണ്ടു ദിവസമായി നഗരത്തില്‍ ചില ഭാഗങ്ങളില്‍ ആയി പെയ്യുന്ന വേനല്‍ മഴ ഇന്നും നഗരത്തിലെ ചില ഭാഗങ്ങളില്‍ അനുഭവപ്പെട്ട് തുടങ്ങി.സൌത്ത് ബെംഗളൂരുവിലെ ഉത്തരഹള്ളി ,രാജരാജേശ്വരിനഗര,ബനശങ്കരി തുടങ്ങിയ സ്ഥലങ്ങളില്‍ ചെറിയ തോതില്‍ മഴ പെയ്യുന്നുണ്ട്.കോറമംഗല,എച് എസ് ആര്‍ ലെഔട്ട്,സില്‍ക്ക് ബോര്‍ഡ് എന്നിവിടങ്ങളിലും ചെറിയ ചാറ്റല്‍ മഴ തുടരുന്നു. ഉത്തര ബെംഗളൂരുവിലും കനത്ത മഴ പെയ്തു തുടങ്ങി, യശ്വന്ത്പുര, മല്ലേശ്വരം, രാജാജി നഗർ തുടങ്ങിയ സ്ഥലങ്ങളിലും വേനൽമഴ ആരംഭിച്ചു. അതെസമയം അടുത്ത മൂന്ന് ദിവസംകൂടി ബെംഗളൂരുവിൽ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യത. കഴിഞ്ഞ ദിവസം നഗരത്തിൽ പലയിടത്തും…
Read Moreകതിരൂര്‍ മനോജ് വധം: പി. ജയരാജന് തിരിച്ചടി. സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.
കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. യുഎപിഎ ചുമത്തിയത് തള്ളണമെന്നാവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം. കതിരൂര്‍ മനോജ് വധക്കേസില്‍ രക്ഷയില്ലാതെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. പ്രതികള്‍ക്കെതിരായ യുഎ.പി.എ നിലനില്‍ക്കുമെന്ന് ഹൈക്കോടതി. യു.എ.പി.എ നീക്കണമെന്ന് ആവശ്യപ്പെട്ട് പി.ജയരാജന്‍ ഉള്‍പ്പടെയുള്ള പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തളളി. ഇന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് കമാല്‍ പാഷ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ബോംബ് എറിയുന്നവന്‍ വെറുതേ നടക്കുന്നു. പ്രതികളെ സഹായിക്കാനുള്ള പ്രവണതയാണ് സര്‍ക്കാര്‍ കാണിക്കുന്നത്. സര്‍ക്കാര്‍…
Read Moreവി. മുരളീധരന്‍ ഉള്‍പ്പടെ ആറുപേര്‍ എതിരില്ലാതെ രാജ്യസഭയിലേക്ക്.
മുംബൈ: മഹാരാഷ്ട്രയില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കാനിരുന്ന ബിജെപി സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചതോടെ വി. മുരളീധരന്‍ ഉള്‍പ്പടെ ആറുപേര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും. ബിജെപിയുടെ വിജയ രഹത്കറാണ് പത്രിക പിന്‍വലിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കുമാര്‍ കേത്കറിനെതിരെയാണ് വിജയ രഹത്കറിനെ നിര്‍ത്താന്‍ ബിജെപി തീരുമാനിച്ചിരുന്നത്. വിജയ രഹത്കര്‍ പത്രിക പിന്‍വലിച്ചതോടെ കേരളത്തില്‍ നിന്നുള്ള ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം വി. മുരളീധരന്‍ ഉള്‍പ്പടെ ആറുപേര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും. അതേസമയം വി. മുരളീധരന്‍ നല്‍കിയ നാമനിര്‍ദ്ദേശ പത്രികയിലെ സത്യവാങ്മൂലത്തില്‍ ഗുരുതര പിഴവ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചൂണ്ടിക്കാണിച്ചിരുന്നു. മഹാരാഷ്ട്രയില്‍ നിന്നും രാജ്യസഭയിലേക്ക്…
Read Moreപാക്കിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ സൊഹൈൽ മഹ്മൂദിനെ പാക്കിസ്താൻ തിരിച്ചു വിളിച്ചു.
ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ സൊഹൈൽ മഹ്മൂദിനെ പാക്കിസ്താൻ തിരിച്ചു വിളിച്ചു. ഡല്‍ഹിയില്‍ താന്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന ആരോപണത്തെത്തുടർന്നാണ് മഹ്മൂദിനെ തിരികെ വിളിച്ചത്. പാക്കിസ്ഥാന്‍ എംബസി ഉദ്യോഗസ്ഥരെ ഇന്ത്യ അപമാനിച്ചെന്നും ആരോപിക്കുന്നുണ്ട്. സൊഹൈൽ മഹ്മൂദ് ഇസ്ലാമബാദിലേക്ക് തിരിച്ചു. അതേസമയം എംബസിയും വിദേശകാര്യ വകുപ്പും തമ്മില്‍ നടക്കുന്ന പതിവ് രീതികള്‍ മാത്രമാണ് ഉണ്ടായതെന്നും അസാധാരണമായ കാര്യങ്ങള്‍ ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്നും ഇന്ത്യന്‍ അധികൃതര്‍വ്യക്തമാക്കി. പാക്കിസ്ഥാന്‍റെ നയതന്ത്ര കാര്യാലയത്തിന് സുരക്ഷിതവും അവര്‍ക്ക് വേണ്ട രീതിയിലുള്ള എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുന്നതിനുള്ള പരിതസ്ഥിതിയും നൽകാൻ എല്ലാ ശ്രമങ്ങളും നടപ്പാക്കിയിട്ടുണ്ട്. എന്നാൽ, ഇന്ത്യയുടെ നയതന്ത്ര…
Read Moreചോദ്യപേപ്പര്‍ ചോര്‍ച്ച: വാര്‍ത്ത നിഷേധിച്ച് സി.ബി.എസ്.ഇ.
ന്യൂഡല്‍ഹി: 12 ാം ക്ലാസ്സിലെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി പ്രചരിക്കുന്ന വാര്‍ത്ത സി.ബി.എസ്.ഇ നിഷേധിച്ചു. സി.ബി.എസ്.ഇ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പ്രാഥമിക അന്വേഷണത്തില്‍ പരീക്ഷ കേന്ദ്രങ്ങളില്‍ ചോദ്യ പേപ്പര്‍ മുദ്രവച്ച നിലയില്‍ തന്നെയാണ് കണ്ടെത്തിയത് എന്നും സി.ബി.എസ്.ഇ വ്യക്തമാക്കി. രാവിലെ മുതലാണ് അക്കൗണ്ടന്‍സിയുടെ ഒരു ചോദ്യപേപ്പര്‍ വാട്ട്‌സ്ആപ്പില്‍ പ്രചരിച്ചു തുടങ്ങിയത്. ന്യൂഡല്‍ഹിയിലെ രോഹിണി എന്ന സ്ഥലത്തുനിന്നുമാണ് ഈ സന്ദേശം പ്രചരിച്ചു തുടങ്ങിയത്. സംഭാവത്തെ തുടര്‍ന്ന് സി.ബി.എസ്.സി ബോര്‍ഡ് അടിയന്തിര യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിന് ശേഷമാണ് സി.ബി.എസ്.സി ഇക്കാര്യം വ്യക്തമാക്കിയത്.
Read Moreവനിതാ എഴുത്തുകാരുടെ സംഗമം 16-17 തീയതികളിൽ.
ബെംഗളൂരു : കേന്ദ്ര സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ ദക്ഷിണേന്ത്യയിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും വനിതാ എഴുത്തുകാരുടെ സംഗമം 16നും 17നും ബെംഗളൂരുവിൽ നടക്കും. സെൻട്രൽ കോളജ് ക്യാംപസിലെ സെനറ്റ് ഹാളിൽ നടക്കുന്ന സംഗമം 16നു രാവിലെ 10.30നു കന്നഡ എഴുത്തുകാരി നഡോജ കമല ഹംപണ്ണ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ഇംഗ്ലിഷ് എഴുത്തുകാരി അനിതാ നായർ മുഖ്യപ്രഭാഷണം നടത്തും. കന്നഡ സാഹിത്യകാരി വൈദേഹി മുഖ്യാതിഥിയാവും. സാഹിത്യ അക്കാദമി പ്രസിഡന്റ് ചന്ദ്രശേഖര കമ്പാർ അധ്യക്ഷത വഹിക്കും. ബഹുഭാഷ സാഹിത്യ സെമിനാറിൽ മലയാള വിഭാഗത്തിൽ വിജയലക്ഷ്മി പങ്കെടുക്കും. വൈകിട്ട് 3.30ന്…
Read Moreകേരള ആർ ടി സി യുടെ ഈസ്റ്റർ സ്പെഷലുകളുടെ രണ്ടാമത്തെ ലിസ്റ്റ് ഇന്ന്.
ബെംഗളൂരു : കേരള ആർടിസിയുടെ രണ്ടാംഘട്ട ഈസ്റ്റർ സ്പെഷലുകൾ ഇന്നു പ്രഖ്യാപിക്കും. ആദ്യഘട്ടത്തിൽ കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, പയ്യന്നൂർ, കണ്ണൂർ, ബത്തേരി എന്നിവിടങ്ങളിലേക്കായി ഏഴു സ്പെഷൽ ആണ് അനുവദിച്ചത്. ഈസ്റ്റർ സ്പെഷലുകൾ പ്രഖ്യാപിച്ചതിനുശേഷം വിഷുവിനു നാട്ടിലേക്കുള്ള സ്പെഷൽ സർവീസുകൾ പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
Read Moreഇനി ഇവിടെവന്ന്‍ അധികം ഉപദേശം വേണ്ട;യോഗി ആദിത്യനാഥ് നോട് സിദ്ധരാമയ്യ.
ബെംഗളൂരു: ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ സ്വന്തം മണ്ഡലത്തിലടക്കം തോല്‍വി ഏറ്റുവാങ്ങിയതിന്റെ നിരാശയില്‍ നില്‍ക്കുന്ന യോഗി ആദിത്യനാഥിന് കര്‍ണാടക മുഖ്യമന്ത്രി സദ്ധരാമയ്യയുടെ ഉപദേശം. കര്‍ണാടകത്തില്‍ വന്ന് വികസനത്തെക്കുറിച്ച് ഉപദേശം നല്‍കുന്ന സമയം കുറക്കണമെന്നാണ് സിദ്ധരാമയ്യ യോഗിയോട് ആവശ്യപ്പെട്ടത്. യുപിയില്‍ ചരിത്ര വിജയം നേടിയ സമാജ് വാദി പാര്‍ട്ടിയേയും ബിഎസ്പിയേയും അദ്ദേഹം അഭിനന്ദിച്ചു. ബിജെപി ഇതര കക്ഷികളുടെ ഐക്യം കാത്ത് സൂക്ഷിക്കണം. ബിജെപിക്ക് അപമാനകരമായ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. വികസന ഉപദേശം നല്‍കുന്നതിനായി യോഗി ആദിത്യനാഥ് കര്‍ണാടകയില്‍ ചെലവഴിക്കുന്ന സമയം കുറക്കണമെന്നും അദ്ദേഹംപറഞ്ഞു. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി യോഗി ആദിത്യനാഥ് ഇതിനോടകം…
Read Moreസര്‍ക്കാര്‍ ജോലി ലഭിക്കാന്‍ സൈനിക സേവനം നിര്‍ബന്ധമാക്കാന്‍ ശുപാര്‍ശ.
ന്യൂഡല്‍ഹി: സംസ്ഥാന, കേന്ദ്ര സര്‍വീസുകളില്‍ ജോലി ലഭിക്കാന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അഞ്ച് വര്‍ഷത്തെ സൈനിക സേവനം നിര്‍ബന്ധമാക്കണമെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ശുപാര്‍ശ. പേഴ്സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പ് ഇതിനായുള്ള നിര്‍ദേശം മുന്നോട്ടുവെക്കണമെന്നും പാര്‍ലമെന്ററി കമ്മറ്റി നിര്‍ദേശിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ക്ക് സൈനിക സേവനം നിര്‍ബന്ധമാക്കുന്നതിലൂടെ സൈന്യത്തിലെ ആള്‍ക്ഷാമം കുറയ്ക്കാനാവുമെന്നാണ് കമ്മറ്റിയുടെ നിരീക്ഷണം. നിലവില്‍ 7000 ഉദ്യോഗസ്ഥരുടെയും 20000 സൈനികരുടെയും കുറവ് സൈന്യത്തിലുണ്ട്. നാവിക സേനയില്‍ 150 ഉദ്യോഗസ്ഥരുടെയും 15000 നാവികരുടെയും കുറവുണ്ട്. വ്യോമസേനയിലും 150 ഉദ്യോഗസ്ഥരുടെയും 15000 സൈനികരുടെയും കുറവുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിര്‍ദേശം പാര്‍ലമെന്ററി…
Read More