വനിതാ എഴുത്തുകാരുടെ സംഗമം 16-17 തീയതികളിൽ.

ബെംഗളൂരു : കേന്ദ്ര സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ ദക്ഷിണേന്ത്യയിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും വനിതാ എഴുത്തുകാരുടെ സംഗമം 16നും 17നും ബെംഗളൂരുവിൽ നടക്കും. സെൻട്രൽ കോളജ് ക്യാംപസിലെ സെനറ്റ് ഹാളിൽ നടക്കുന്ന സംഗമം 16നു രാവിലെ 10.30നു കന്നഡ എഴുത്തുകാരി നഡോജ കമല ഹംപണ്ണ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ഇംഗ്ലിഷ് എഴുത്തുകാരി അനിതാ നായർ മുഖ്യപ്രഭാഷണം നടത്തും. കന്നഡ സാഹിത്യകാരി വൈദേഹി മുഖ്യാതിഥിയാവും.

  സംസ്ഥാനത്ത് പുതിയ എക്സൈസ് തീരുവ നയം നടപ്പിലാക്കി; മദ്യം വാങ്ങും മുൻപ് ഇതറിയുക! ചിലതിന് വില കൂടും, ചിലതിന് കുറയും

സാഹിത്യ അക്കാദമി പ്രസിഡന്റ് ചന്ദ്രശേഖര കമ്പാർ അധ്യക്ഷത വഹിക്കും. ബഹുഭാഷ സാഹിത്യ സെമിനാറിൽ മലയാള വിഭാഗത്തിൽ വിജയലക്ഷ്മി പങ്കെടുക്കും. വൈകിട്ട് 3.30ന് ആരംഭിക്കുന്ന ബഹുഭാഷാ കവിസമ്മേളനത്തിൽ മലയാള വിഭാഗത്തിൽ നിന്ന് സരിത മോഹനന്‍വർമ, തമിഴിൽനിന്ന് കനിമൊഴി എന്നിവർ പങ്കെടുക്കും. 17ന് രാവിലെ 10.30ന് നടക്കുന്ന ചെറുകഥാ കൂട്ടായ്മയിൽ മലയാളത്തിൽനിന്ന് എസ്.സിതാര പങ്കെടുക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇ.വി ചാർജിംഗിന് സുരക്ഷാ മാനദണ്ഡങ്ങളില്ല; സംസ്ഥാനത്ത് ആശങ്ക ശക്തമാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുൻ ജീവനക്കാരന് മുഴുവൻ ബോണസും നൽകണം: വിപ്രോയ്ക്ക് തിരിച്ചടി
[masterslider id="10"]

Related posts