കേരളത്തെ സഹായിക്കരുതെന്ന് വിദ്വേഷ പ്രചാരണം: ജീവന് ഭീഷണി ഉണ്ടെങ്കിൽ പൊലീസിനെ അറിയിക്കാൻ കൊച്ചാട്ടിലിനോട്‌ സുപ്രീം കോടതി

ന്യൂഡല്‍ഹി: കേരളത്തെ സഹായിക്കരുതെന്ന് ആവശ്യപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തിയ സുരേഷ് കൊച്ചാട്ടിലിന് സുരക്ഷ നൽകാനാകില്ലെന്ന് സുപ്രീം കോടതി.

കൊച്ചാട്ടിലിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് തനിക്കും തെലങ്കാനയിലുള്ള തന്‍റെ കുടുംബത്തിനും സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹർജി സമര്‍പ്പിച്ചിരുന്നു.

ജീവന് സുരക്ഷാ ഭീഷണി ഉണ്ടെങ്കിൽ പൊലീസിനെ അറിയിക്കാൻ കൊച്ചാട്ടിലിന് കോടതി നിര്‍ദ്ദേശം നൽകി.

നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ മഹാപ്രളയം കേരളത്തില്‍ ആഞ്ഞടിച്ചതിന് ശേഷം  കേരളത്തിന്‌ വേണ്ടത് ഇപ്പോള്‍ കാശോ മറ്റു ഭക്ഷണ വസ്തുക്കളുമല്ല ,ഇലക്ട്രീഷ്യന്‍മാരും പ്ലംബര്‍ ആശരിപ്പണിക്കാര്‍ എന്നിവര്‍ ആണ് അത്യാവശ്യമായി കേരളത്തിന്‌ വേണ്ടത് എന്ന ആഹ്വാനവുമായി വാട്ട്സ്ആപ്പിലൂടെ ഇയാള്‍ ശബ്ദരേഖ പ്രചരിപ്പിച്ചിരുന്നു.

  രുചി അതേ പടി, പക്ഷേ ലുക്ക് മാറി! കവർ പൊട്ടിക്കും മുൻപ് ഇനി ഇത് നോക്കാം; പായ്ക്കറ്റ് മൊത്തമായി മാറ്റിപ്പിടിച്ച് ലെയ്‌സും കുർകുറെയും

ആരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുത് എന്നും മലയാളികള്‍ ദുരഭിമാനികള്‍ ആണ് നിങ്ങള്‍ അയക്കുന്ന വില കുറഞ്ഞ അരി ഒന്നും അവര്‍ ഉപയോഗിക്കാനുള്ള സാധ്യത ഇല്ല,വെള്ളത്തില്‍ മുങ്ങിയവര്‍ എല്ലാം മറ്റു സംസ്ഥാനങ്ങളിലെ പോലെ പാവങ്ങള്‍ അല്ല .. എന്നും ഇംഗ്ലീഷില്‍ ഉള്ള ശബ്ദ രേഖയില്‍ പറഞ്ഞിരുന്നു.

  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം

തുടർന്ന് പ്രതിഷേധങ്ങളും ഭീഷണികളും ശക്തമായ സാഹചര്യത്തിലാണ് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എബോള ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവർക്ക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ നിർബന്ധമാക്കി
[masterslider id="10"]

Related posts